കുവൈത്ത് ഡ്രൈവിങ് ലൈസന്‍സ് കാലാവധി 5 വര്‍ഷം; ഏഴ് പേരില്‍ അധികം വാഹനത്തില്‍ വേണ്ട
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമത്തില്‍ ഭേദഗതി വരുത്തി. കുവൈത്ത് പൗരന്മാര്ക്കും മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും ലൈസന്‍സ് കാലാവധി 15 വര്‍ഷമായിരിക്കും. അതേസമയം, കുവൈത്തില്‍ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുള്ളവരുടെ ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി പുതിയ പ്രമേയത്തിന് അംഗീകാരം നല്കി.
അതേസമയം, 66584 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് വിശദീകരിച്ചിട്ടില്ല. 'പ്രൈവറ്റ് ലൈസന്‍സ്' ലഭിക്കുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും. ഇത്തരം വാഹനങ്ങളില്‍ ഏഴ് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ 2 ടണ്ണിലധികം ഭാരം കൊണ്ടുപോകരുത്.

കുവൈത്തിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്ത് ലഭിക്കും. കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൈസന്‍സ് മൊത്തം ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് മാറ്റിയത് പല പ്രയാസങ്ങള്‍ക്കും കാരണമായിരുന്നു. കുവൈത്തിന് പുറത്ത് ഡിജിറ്റല്‍ ലൈസന്‍സ് അംഗീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് മാറ്റം.
വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ഉപയോഗിക്കുന്നതിനും ഡിജിറ്റല്‍ ലൈസന്‍സ് തടസമായിരുന്നു. പ്രിന്റ് ലൈസന്‍സ് എടുക്കുന്നതിന് പ്രവാസികള്‍ 10 ദിനാര്‍ ഫീസ് നല്‍കണം. ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പിലാണ് ഇതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കേണ്ടത്. സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ അപേക്ഷക്കൊപ്പം നല്‍കണം.
കൂടാതെ ഡിജിറ്റല്‍ ലൈസന്‍സ്, പഴയ പ്രിന്റ് ലൈസന്‍സ് ഉണ്ടെങ്കില്‍ അതും കൈമാറണം. പഴയ ലൈസന്‍സ് ഇല്ലെങ്കില്‍ 10 ദിനാര്‍ കൂടി അധികമായി ഈടാക്കും. പണമടച്ച് പരിശോധന പൂര്‍ത്തിയായ ഉടനെ പ്രിന്റ് ചെയ്ത ലൈസന്‍സ് ലഭിക്കും. ഡിജിറ്റല്‍ ലൈസന്‍സ് പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. കുവൈത്തില്‍ വാഹനം ഓടിക്കുന്തിന് ഡിജിറ്റല്‍ ലൈസന്‍സ് മതിയാകും.
പണവും സ്വര്‍ണവും കൊണ്ടുവരുന്നതിന് നിയന്ത്രണം
വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വെളിപ്പെടുത്തണം എന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിക്ലറേഷന്‍ ഫോറം പൂരിപ്പിക്കണം. കൃത്യമായ രേഖയില്ലെങ്കില്‍ വിമാനത്താവളം വഴി ഒരു വസ്തുവും കൊണ്ടുപോകാനോ കൊണ്ടുവരാനോ സാധിക്കില്ല. 3000 കുവൈത്ത് ദിനാര്‍, അല്ലെങ്കില്‍ അതിനു മുകളിലുള്ള തുക കൈവശമുണ്ടെങ്കിലാണ് വെളിപ്പെടുത്തേണ്ടത്.
വില കൂടിയ വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവ സംബന്ധിച്ചും വെളിപ്പെടുത്തണം. വിലയേറിയ ഉപകരണങ്ങള്‍ ഹാന്റ് ബാഗില്‍ കൊണ്ടുവരുമ്പോഴും രസീത് വേണം. സ്വര്‍ണം ഏത് രൂപത്തിലുള്ളതാണെങ്കിലും തുകയുടെ പരിധി വിട്ടാല്‍ വെളിപ്പെടുത്തണം. വിലയേറിയ സമ്മാനങ്ങളാണെങ്കിലും രേഖ കൈവശമുണ്ടാകണം. പരിധി വിട്ടുള്ള പണവും സ്വര്‍ണവും കൈവശമുണ്ടെങ്കില്‍ പിടിച്ചെടുക്കും.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ












Click it and Unblock the Notifications