Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ഇ-വിസ; പ്രവാസികള്‍ക്ക് സന്തോഷിക്കാം, ഏത് ജിസിസി രാജ്യങ്ങളിലായാലും അപേക്ഷിക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഇ-വിസ അപേക്ഷിക്കാന്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇനി എളുപ്പവഴി. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങി ജിസിസിയിലെ ഏത് രാജ്യത്തായാലും കുവൈത്തിന്റെ പുതിയ ഓണ്‍ലൈന്‍ വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. ജിസിസിയിലെ പ്രവാസികള്‍ക്കു ഈ അവസരം ഉപയോഗപ്പെടുത്താം.

സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിഞ്ഞ മാസം കുവൈത്ത് താല്‍ക്കാലികമായി ഇ-വിസ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇ-വിസ വീണ്ടും സജീവയപ്പോള്‍ അതിവേഗം ലഭ്യമാകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജിസിസിയിലെ പ്രവാസികള്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കണം എങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താം. എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്ന് വിശദീകരിക്കാം...

kuwait e visa apply

ജിസിസിയില്‍ താമസിക്കുന്ന എല്ലാ പ്രവാസികള്‍ക്കും കുവൈത്തിലേക്കുള്ള ഇ-വിസ അപേക്ഷിക്കാന്‍ സാധിക്കില്ല. ഇ-വിസ പോര്‍ട്ടലില്‍ ഏതൊക്കെ ജോലിക്കാര്‍ക്കാണ് വിസ അനുവദിക്കുക എന്ന് വിശദമാക്കിയിട്ടുണ്ട്. ഡോക്ടര്‍, അഭിഭാഷകര്‍, എഞ്ചിനിയര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജ്, പൈലറ്റ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, ഫാര്‍മസിസ്റ്റ്, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇ-വിസ അപേക്ഷിക്കാന്‍ സാധിക്കും.

യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ ഐഡിയില്‍ രേഖപ്പെടുത്തിയ ജോലി അടിസ്ഥാനമാക്കി യോഗ്യനാണോ എന്ന് മനസിലാക്കാം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സമീപകാലത്ത് എടുത്ത ഫോട്ടോ, റിട്ടേണ്‍ വിമാന ടിക്കറ്റ് എന്നിവയാണ് ഇ-വിസ അപേക്ഷിക്കാന്‍ വേണ്ടത്. ഏത് തരം വിസയാണ് അപേക്ഷിക്കുന്നത് എന്നതിന് അനുസരിച്ച് കൂടുതല്‍ രേഖകള്‍ വേണ്ടി വന്നേക്കാം.

ഇ-വിസ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് 30 ദിവസമാണ് കാലാവധിയുണ്ടാകുക. 90 ദിവസം വരെ നീട്ടാനും സാധിക്കും. ഏകദേശം മൂന്ന് കുവൈത്ത് ദിനാര്‍ ആണ് ചെലവ് വരിക. അപേക്ഷകന്റെ രാജ്യം അടിസ്ഥാനപ്പെടുത്തി സംഖ്യയില്‍ മാറ്റം വന്നേക്കാം. മതിയായ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഇ-വിസ പ്ലാറ്റ്‌ഫോമില്‍ കയറി അപേക്ഷ സമര്‍പ്പിക്കാം. മെയിലിലേക്ക് ഒടിപി വരും. രേഖകള്‍ സമര്‍പ്പിച്ച്, ഫീസ് അടച്ചാല്‍ സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

ഒട്ടേറെ രാജ്യക്കാര്‍ക്ക് 'വിസ ഓണ്‍ അറൈവല്‍' സൗകര്യം കുവൈത്ത് അനുവദിച്ചിട്ടുണ്ട്. വിസയില്ലാതെ കുവൈത്തില്‍ എത്തിയ ശേഷം അപേക്ഷ സമര്‍പ്പിച്ചാലും വിസ ലഭിക്കുന്ന സംവിധാനമാണിത്. ഓസ്ട്രിയ, ഓസ്‌ട്രേലിയ, അന്‍ഡോറ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ...

ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഹംഗറി, ഐസ്ലാന്റ്, അയര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്വിയ, ലിസ്റ്റന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട, മൊണാകോ, നെതര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, സാന്‍ മരിനോ, സെര്‍ബിയ, സിംഗപ്പൂര്‍ സ്ലോവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി, യുക്രൈന്‍, ബ്രിട്ടന്‍, അമേരിക്ക, വത്തിക്കാന്‍ സിറ്റി എന്നിവയാണ് ആ രാജ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+