കുവൈത്ത് മുന്‍ മന്ത്രി ശൈഖ് ഖാലിദിന് ജയില്‍ ശിക്ഷ; കോടതി വിധി നേരത്തെ വെറുതെവിട്ട കേസില്‍
കുവൈത്ത് സിറ്റി: മുന്‍ പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വ്യക്തിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹിന് ജയില്‍ ശിക്ഷ. കുവൈത്തിലെ പരമോന്നത കോടതിയുടേതാണ് ശിക്ഷ. സൈന്യത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് 7 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. നേരത്തെ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് മേല്‍ക്കോടതിയുടെ ഉത്തരവ്.
മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹും കേസില്‍ പ്രതിയാണ്. ശൈഖ് ഖാലിദിനെതിരായ അതേ കുറ്റങ്ങള്‍ തന്നെയാണ് ശൈഖ് ജാബിറിനെതിരെയും ചുമത്തിയിട്ടുള്ളത്. ദുരുപയോഗം ചെയ്ത പണം തിരിച്ചടയ്ക്കാന്‍ കോടതി ശൈഖ് ജാബിറിന് നിര്‍ദേശം നല്കി. ശൈഖ് ജാബിറും ശൈഖ് ഖാലിദും കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു.

2011 മുതല്‍ കുവൈത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ശൈഖ് ജാബിര്‍ 2019ല്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. ശൈഖ് ഖാലിദിനെതിരെ എംപിമാര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിസഭ രാജിവച്ചത്. ശൈഖ് ഖാലിദ് അന്ന് കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. കുവൈത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ കേസായിരുന്നു ഇത്.
സര്‍ക്കാര്‍ രാജിവച്ച പിന്നാലെ പ്രധാനമന്ത്രി ശൈഖ് നാസിര്‍ സബാഹ് അല്‍ അഹ്മദ് കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരുന്നു. 240 ദശലക്ഷം കുവൈത്ത് ദിനാറിന്റെ തിരിമറിയാണ് നടന്നത് എന്നായിരുന്നു ആരോപണം. ശൈഖ് ജാബിറിനെയും ശൈഖ് ഖാലിദിനെയും 2022 മാര്‍ച്ചില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
കുവൈത്തില്‍ രാജഭരണമാണെങ്കിലും രാജാവ് നിര്‍ദേശിക്കുന്ന സര്‍ക്കാരാണ് ദൈനംദിന ഭരണകാര്യങ്ങള്‍ ചെയ്യാറ്. സര്‍ക്കാരിനെതിരെ കുവൈത്ത് പാര്‍ലമെന്റില്‍ എപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള പാര്‍ലമെന്റാണ് കുവൈത്തിലേത്. അതുകൊണ്ടുതന്നെ അഭിപ്രായ വ്യത്യാസം കാരണം ചുരുങ്ങിയ കാലങ്ങള്‍ക്കിടെ നിരവധി തവണയാണ് സര്‍ക്കാര്‍ രാജിവച്ചത്.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications