കുവൈത്തിലെ ഫ്ലാറ്റിൽ തീപ്പിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി; കുവൈത്ത് അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ഇവർ വ്യാഴാഴ്ച വൈകിട്ടാണ് മടങ്ങി പോയത്.
രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തവിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി കുടുംബത്തെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. അപകടത്തിന് കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി കുവൈത്ത് പോലീസ് അറിയിച്ചു.













Click it and Unblock the Notifications