കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ അടക്കം നാല്‍പ്പതിലേറെ ഇന്ത്യക്കാര്‍ മരിച്ചു. ആകെ 49 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ കെട്ടിടത്തില്‍ ആളിപ്പടര്‍ന്നത്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം
മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് അപകടമുണ്ടായത്. ആറ് നില കെട്ടിടത്തിലെ വിവിധ അപ്പാര്‍ട്ട്മെന്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇന്ന് നാട്ടിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക ആംമ്പുലന്‍സില്‍ വീടുകളിലേക്ക് കൊണ്ടുപോയി.
Jun 14, 2024, 2:00 pm IST
മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത് അധികൃതർ
Jun 14, 2024, 1:55 pm IST
മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിരീകരിച്ച് കുവൈത്ത് അധികൃതർ.
Jun 14, 2024, 1:21 pm IST
മരിച്ച 2 പേരെ ഇതുവരെ തിരിച്ചറിഞ്ഞില്ല. 25 ലധികം മലയാളികൾ ആശുപത്രിയിൽ. 7 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു.
Jun 14, 2024, 1:02 pm IST
അനുശോചനം രേഖപ്പെടുത്തി കുവൈത്ത് എംബസി
The Embassy of the State of Kuwait in New Delhi expresses condolences and solidarity with the GoI and its people over the victims of the tragic fire that broke out in a residential building in Kuwait, claiming the lives of Indians and leaving others injured. pic.twitter.com/T0taETg8DS
എല്ലാം മൃതദേഹങ്ങളും കൊച്ചിയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് യാത്ര തിരിച്ചു
Jun 14, 2024, 12:42 pm IST
മുഖ്യമന്ത്രിയും ജനപ്രതിനിധികളും വിമാനത്താവളത്തിൽ നിന്നും മടങ്ങി.
Jun 14, 2024, 12:36 pm IST
മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, സുരേഷ് ഗോപി, വിഡി സതീശന്, സംസ്ഥാനത്തെ വിവിധ മന്ത്രിമാർ, എംപിമാർ, എംഎല്‍എമാർ തുടങ്ങിയ നിരവധിപേർ ആദരാഞ്ജലിയർപ്പിച്ചു
Jun 14, 2024, 12:35 pm IST
ചേതനയറ്റ് പ്രിയപ്പെട്ടവരുടെ അരികിലേക്ക്
#WATCH | Ernakulam, Kerala: Mortal remains of the victims of the fire incident in Kuwait, being loaded into dedicated ambulances to be taken to their native places from the Cochin International Airport. pic.twitter.com/QGCAfIPvjl
പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നു
Jun 14, 2024, 12:33 pm IST
മഹാരാഷ്ട്രയില്‍ താമസിക്കുന്ന ഒരു മലയാളിയുടേത് ഉള്‍പ്പെടെ 14 പേരുടെ മൃതദേഹം ഡല്‍ഹിയില്‍ ഇറക്കും
Jun 14, 2024, 12:24 pm IST
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് ഗാർഡ് ഓഫ് ഓണർ
Jun 14, 2024, 12:23 pm IST
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുളളവർ ആദരാഞ്ജലി അർപ്പിച്ചു
Jun 14, 2024, 12:23 pm IST
23 മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ പൊതുദർശനത്തിന് വെച്ചു
Jun 14, 2024, 11:02 am IST
മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയില്‍
#WATCH | Ernakulam: Special IAF aircraft carrying the mortal remains of 45 Indian victims in the fire incident in Kuwait reaches Cochin International Airport.
#WATCH | Ernakulam: Kerala CM Pinarayi Vijayan arrives at the Cochin International Airport where the special IAF aircraft carrying the mortal remains of 45 Indian victims in the fire incident in Kuwait will reach shortly. pic.twitter.com/oKNVYE0lcG
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Jun 14, 2024, 10:34 am IST
23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശിയുടേയും മൃതദേഹം കൊച്ചിയിലിറക്കും. ശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇറക്കുക ഡല്‍ഹിയില്‍.
Jun 14, 2024, 10:34 am IST
മൃതദേഹങ്ങള്‍ കൊച്ചിയില്‍
കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.
Jun 14, 2024, 9:43 am IST
7 തമിഴ്നാട് സ്വദേശിയുടെ മൃതദേഹങ്ങളും കൊച്ചിയില്‍ വെച്ച് കൈമാറും
Jun 14, 2024, 9:22 am IST
തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയില്‍ വെച്ച് കൈമാറും
Jun 14, 2024, 9:22 am IST
23 മലയാളികളുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ എത്തിക്കുന്നത്
Jun 14, 2024, 8:49 am IST
കുവൈത്ത് ദുരന്തത്തിൽ മരണം 50 ആയി. ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങൾ
Jun 14, 2024, 8:46 am IST
മൃതദേഹങ്ങള്‍ എത്തിക്കുന്ന സമയത്തില്‍ മാറ്റം. രാവിലെ പത്തരയോടെയാണ് വിമാനം കൊച്ചിയിലെത്തുക
Jun 14, 2024, 7:50 am IST
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.
Jun 14, 2024, 7:50 am IST
നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരിച്ചവരുടെ വീടുകളിൽ എത്തിക്കും.
Jun 14, 2024, 7:50 am IST
മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ വിമാനമെത്തുക.
Jun 13, 2024, 11:59 pm IST
കേന്ദ്ര നടപടിയെ വിമർശിച്ച് മന്ത്രി വീണാ ജോർജ്
കുവൈത്തിലേക്കുള്ള യാത്രാനുമതി നൽകാത്ത കേന്ദ്ര നടപടിയെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. എന്ത് വേദനാജനകമാണ്, നമ്മുടെ സംസ്ഥാനം കേന്ദ്രത്തോട് മറ്റൊന്നും ചോദിച്ചിരുന്നില്ല. ഈ ആളുകൾക്ക് ഒപ്പം നിൽക്കുന്നതിന് വേണ്ടി, അവിടെ പോവുന്നതിന് വേണ്ടിയുള്ള അനുമതിയാണ് ചോദിച്ചത്, എന്നാൽ അവർ നൽകിയില്ല; അവർ ചൂണ്ടിക്കാട്ടി.
READ MORE
4:19 PM, 12 Jun
കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
കുവൈത്ത് തീപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം.
4:20 PM, 12 Jun
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറപ്പെടുവിച്ചു
4:21 PM, 12 Jun
മരണസംഖ്യ ഉയരുന്നു
അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് മലയാളികള്‍ അടക്കം 10 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ 40 കടന്നു
4:22 PM, 12 Jun
മലയാളിയെ തിരിച്ചറിഞ്ഞു
കുവൈത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്
4:30 PM, 12 Jun
രക്ഷപ്പെടാന്‍ ചാടിയവരും മരിച്ചു
തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയവരില്‍ പലരും മരിച്ചു. പൊള്ളലേറ്റുള്ള മരണത്തെ കൂടാതെ പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചവരുമുണ്ട് എന്ന് റിപ്പോര്‍ട്ട്
4:31 PM, 12 Jun
പരിക്കേറ്റവര്‍ ഇവിടെ
പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
4:33 PM, 12 Jun
കെട്ടിട ഉടമ കസ്റ്റഡിയില്‍
തീപിടിത്തത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും കസ്റ്റഡിയിലെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്ന് കണ്ടെത്തല്‍
4:33 PM, 12 Jun
താമസക്കാരെ ഒഴിപ്പിച്ചു
കെട്ടിടത്തില്‍ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതര്‍. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും
4:44 PM, 12 Jun
കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രി സന്ദര്‍ശിച്ച് ഇന്ത്യന്‍ അംബാസിഡര്‍. മുപ്പതോളം ഇന്ത്യക്കാര്‍ തീപ്പിടുത്തത്തില്‍ പരുക്കേറ്റ് ഇവിടെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
Amb @AdarshSwaika visited the Al-Adan hospital where over 30 Indian workers injured in today’s fire incident have been admitted. He met a number of patients and assured them of full assistance from the Embassy. Almost all are reported to be stable by hospital authorities. pic.twitter.com/p0LeaErguF
പുലര്‍ച്ചെ നാലരയോടെയാണ് കെട്ടിടത്തില്‍ തീപ്പിടിച്ചതെന്ന് റിപ്പോര്‍ട്ട്. അടുക്കളയില്‍ നിന്ന് റെസിഡെന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലേക്ക് തീപ്പടരുകയായിരുന്നു. ഇതോടെ ആളുകള്‍ കുടുങ്ങി പോവുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചത് ആറ് മണിക്ക് മാത്രമാണ്.
5:24 PM, 12 Jun
കുവൈത്തിലെ തീപ്പിടുത്തതിന് കാരണം കമ്പനി ഉടമയുടെ അത്യാഗ്രഹമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹാദ് അല്‍ സബാ. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
5:42 PM, 12 Jun
കുവൈത്തിലെ തീപ്പിടുത്തതില്‍ മരിച്ചത് പതിനൊന്ന് മലയാളികള്‍. മൊത്തം മരിച്ചത് 20 ഇന്ത്യക്കാര്‍. ദുരന്തത്തില്‍ ആകെ 41 പേര് മരിച്ചുവെന്ന് റിപ്പോര്‍ട്ട്.
ഉടമയ്ക്കെതിരെ അടക്കം കര്‍ശന നടപടി ഉറപ്പാക്കി കുവൈത്ത്.
5:47 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീപ്പിടുത്തം തീര്‍ത്തും ദു:ഖകരമായ സംഭവമാണ്. മരിച്ചവരുടെ ബന്ധുക്കളുടെ പ്രാര്‍ത്ഥനയില്‍ ചേരുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി. കുവൈത്തിലെ ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും, സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.
6:22 PM, 12 Jun
കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആദര്‍ശ് സ്വെയ്ക്ക മുബാറക്ക് അല്‍ കബീര്‍ ആശുപത്രി സന്ദര്‍ശിച്ചു. ഇവിടെ 11 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ പത്ത് പേര് ഇന്ന് തന്നെ ആശുപത്രി വിടും. ഒരാളുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ആരും ഗുരുതരാവസ്ഥയില്‍ അല്ല. എംബസി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
6:23 PM, 12 Jun
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി കീര്‍ത്തിവര്‍ധന്‍ കുവൈത്തിലേക്ക്. അതേസമയം വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
7:10 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ മരണസംഖ്യ 49 ആയി. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
7:11 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
7:33 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ അനുശോചിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുവൈത്തിലെ വിവരങ്ങള്‍ ശേഖരിക്കാനും മമത ആവശ്യപ്പെട്ടു.
7:48 PM, 12 Jun
കുവൈത്ത് ദുരന്തം: മരിച്ചവരില്‍ പത്തനംതിട്ട പന്തളം സ്വദേശിയും. മുടിയൂര്‍ക്കോണം നിവാസി ആകാശാണ് മരിച്ചത്
7:51 PM, 12 Jun
ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
8:02 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ ആശങ്കയറിയിച്ച് രാഹുല്‍ ഗാന്ധി
Shocked and saddened by the horrific news of the death of more than 40 Indians in a fire in Kuwait City.
My deepest condolences go out to the bereaved families, and I wish a speedy recovery to all those injured.
The condition of our workers in the Middle East is a serious…
കുവൈത്ത് ദുരന്തത്തില്‍ മരിച്ചതില്‍ തിരിച്ചറിഞ്ഞ മൂന്ന് മലയാളംികള് പത്തനംതിട്ട സ്വദേശികള്‍. മൂന്നാമത്തെയാള്‍ മുരളീധരന്. മരിച്ച ഷമീര്‍ അവസാനമായി നാട്ടിലെത്തിയത് 9 മാസം മുമ്പ്
9:15 PM, 12 Jun
കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി
9:16 PM, 12 Jun
നാലാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു. ഇതും പത്തനംതിട്ട സ്വദേശിയാണ്.
9:54 PM, 12 Jun
കുവൈത്ത് ദുരന്തത്തില്‍ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. കാസര്‍കോട് സ്വദേശി രഞ്ജിത്ത്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന് എബ്രഹാം സാബു, കോന്നി സ്വദേശി സജു വര്‍ഗീസ്, കൊല്ലം വെളിച്ചിക്കാല ലൂക്കോസ്, പൂനലൂര്‍ സ്വദേശി സാജന് ജോര്‍ജ് എന്നിവരെയാണ് അവസാനമായി തിരിച്ചറിഞ്ഞത്.
മരിച്ചവരില്‍ 40 പേര് ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം
12:48 AM, 13 Jun
കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാല്പ്പതില് അധികം പേര് മരിച്ചെന്നും അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നുമാണ് വിദേശ കാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന വിവരം.
8:22 AM, 13 Jun
കുവൈത്തില്‍ മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു
8:28 AM, 13 Jun
കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി.
നമ്പരുകൾ:-
അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453,
സുഗതൻ - +96 555464554,
ജെ.സജീവ് - + 96599122984.