കുവൈത്ത് ഗോള്‍ഡന്‍ വിസ എത്ര വര്‍ഷത്തേക്ക്? ആദ്യത്തേത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്

കുവൈത്ത് സിറ്റി: കുവൈത്ത് ആരംഭിച്ച ദീര്‍ഘകാല താമസ വിസ ആദ്യം നല്‍കിയത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്. 15 വര്‍ഷം കുവൈത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഗോള്‍ഡന്‍ റസിഡന്‍സി പെര്‍മിറ്റ്. കുവൈത്ത് ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ശൈഖ് ഫഹദ് യൂസഫ് സൗദ് ആലു സബാഹില്‍ നിന്ന് യൂസഫലി വിസ ഏറ്റുവാങ്ങി.

നിക്ഷേപകര്‍, പ്രൊഫഷണല്‍സ് എന്നിവരെ ആകര്‍ഷിക്കാന്‍ കുവൈത്ത് ആവിഷ്‌കരിച്ചതാണ് ദീര്‍ഘകാല വിസ. കുവൈത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നവര്‍ക്കാണ് ഈ വിസ നല്‍കുക. എണ്ണ വരുമാനത്തിന് പുറമെയുള്ള ആദായ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത് ഈ വിസ ആരംഭിച്ചത്. രാജ്യം നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കിയത് സംബന്ധിച്ചാണ് ചടങ്ങില്‍ ശൈഖ് ഫഹദ് ആലു സബാഹ് ഊന്നിപ്പറഞ്ഞത്.

kuwait golden visa for lulu chairman ma yusuf ali

ലോകത്ത് ഒരുപാട് സമ്പന്നരുണ്ട്. കുവൈത്തില്‍ വന്‍ നിക്ഷേപം നടത്തിയവരുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ആദ്യ വിസ എംഎ യൂസഫലിക്ക് നല്‍കി എന്ന സംശയം സ്വാഭാവികമാണ്. കുവൈത്തിന്റെ സാമ്പത്തിക രംഗത്തിന് വര്‍ഷങ്ങളായി മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തിയാണ് മലയാളിയായ യൂസഫലി എന്നതാണ് ഇതിന്റെ കാരണം. കുവൈത്തിന്റെ ചില്ലറ വില്‍പ്പന മേഖലയില്‍ മുഖ്യ പങ്ക് വഹിക്കുന്ന കമ്പനിയാണ് ലുലു ഗ്രൂപ്പ്.

യുദ്ധം തുടങ്ങിയ വേളയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കുവൈത്തിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് മുന്നിലുണ്ടായിരുന്നു എംഎ യൂസഫലി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹം പഴങ്ങളും പച്ചക്കറികളും കുവൈത്തില്‍ എത്തിച്ചിരുന്നു. കുവൈത്തിലെ വിലക്കയറ്റം കുതിച്ചുയരാനുള്ള സാധ്യത തടഞ്ഞതില്‍ യൂസഫലിയും ലുലു ഗ്രൂപ്പും മുഖ്യപങ്കാണ് നിര്‍വഹിച്ചത്.

കുവൈത്ത് സർക്കാറിൻ്റെ ആദ്യത്തെ ദീർഘകാല ഗോൾഡൻ റസിഡൻസി കാർഡിനർഹനായതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. കുവൈത്ത് അമീർ, കിരീടാവകാശി, ആഭ്യന്തര മന്ത്രി ഉൾപ്പെടെ കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപകർ വരുന്നതോടു കൂടി കുവൈത്ത് സാമ്പത്തിക മേഖല കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

കുവൈത്ത് ദീര്‍ഘകാല വിസ: വിശദാംശങ്ങള്‍ അറിയാം

നിക്ഷേപകരെയും സംരംഭകരെയും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും ആകര്‍ഷിക്കാനാണ് കുവൈത്ത് ഗോര്‍ഡന്‍ റസിഡന്‍സി വിസ തുടങ്ങിയത്. 15 വര്‍ഷം താമസിക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം. സ്‌പോണ്‍സറെ ആശ്രയിച്ച് മുന്നോട്ട് പോകോണ്ട ആവശ്യമില്ല. വിസ ലഭിക്കുന്ന വ്യക്തിയുടെ കുടുംബങ്ങള്‍ക്കും കുവൈത്തില്‍ താമസിക്കാം.

യുഎഇ നടപ്പാക്കിയ ഗോള്‍ഡന്‍ വിസയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി മലയാളികള്‍ യുഎഇയുടെ ദീര്‍ഘകാല വിസ സ്വന്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നിരവധി താരങ്ങളും ഇതില്‍പ്പെടും. ഇടയ്ക്കിടെ വിസ പുതുക്കേണ്ട ആവശ്യമില്ല എന്നതാണ് നേട്ടം. സ്‌പോണ്‍സര്‍മാര്‍ വേണ്ട. എന്നാല്‍ യുഎഇയുടെ സാമ്പത്തിക-സാംസ്‌കാരിക മേഖലയ്ക്ക് സഹായമാകുന്നവര്‍ക്കാണ് വിസ അനുവദിക്കുക എന്നതാണ് എടുത്തു പറയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+