Get Updates
Get notified of breaking news, exclusive insights, and must-see stories!

പണി പ്രവാസികള്‍ക്കിട്ട് തന്നെ: കുവൈത്ത് 60 വർഷം മുമ്പുള്ള നിയമം ഭേദഗതി ചെയ്തു; ഇനി കടുക്കും

കുവൈത്ത് സിറ്റി: പ്രവാസികളെ നേരിട്ട് ബാധിക്കുന്ന നിയമനിർമ്മാണവുമായി വീണ്ടും കുവൈത്ത് സർക്കാർ. 60 വർഷം പഴക്കമുള്ള റസിഡന്‍സി നിയമം പരിഷ്കരിച്ചുകൊണ്ടാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. നിയമലംഘകർക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന ഭേദഗതി അനധികൃത പ്രവാസികൾക്ക് അഭയം നൽകുന്നത് കർശനമായി നിരോധിക്കുകയും ചെയ്യുന്നു. പുതിയ കരട് റസിഡൻസി നിയമത്തിന് കഴിഞ്ഞ ദിവസം കുവൈത്ത് സർക്കാർ അംഗീകാരം നല്‍കി.

ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഭേദഗതികള്‍ അടങ്ങിയ കരടിന് അനുമതി നൽകിയതെന്നാണ് കുവൈറ്റ് വാർത്താ ഏജൻസി (കുന) റിപ്പോർട്ട് ചെയ്യുന്നത്. റസിഡൻസി പെർമിറ്റുകളിലോ ഇഖാമകളിലോ ഉള്ള കച്ചവടം നിരോധിക്കുക, പ്രവാസികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കുക, നിയമലംഘകർക്കുള്ള പിഴയും ശിക്ഷയും വർധിപ്പിക്കുക എന്നിവയാണ് പ്രധാനമായും പുതിയ കരട് നിയമം ലക്ഷ്യമിടുന്നത്.

kuwait-city

ഏഴ് അധ്യായങ്ങൾ അടങ്ങിയ പുതിയ നിയമത്തിൽ, പ്രവാസികളുടെ കടന്ന് വരവ്, വിവരം അധികാരികളെ അറിയിക്കൽ, താമസസ്ഥലങ്ങളിലെ വ്യാപാരം, അനുബന്ധ കുറ്റകൃത്യങ്ങൾ, നിയമലംഘകർക്കുള്ള പിഴകൾ എന്നിവ സംബന്ധിച്ച വിശദമായ ചട്ടക്കൂട് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്കുള്ള നിർദേശങ്ങളും പുതിയ ചട്ടക്കൂടിലുണ്ട്. പ്രവാസികളെ അവരുടെ വർക്ക് പെർമിറ്റിന് പുറത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുന്നതും ലൈസൻസില്ലാതെ ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നതും ജീവനക്കാരുടെ വേതനം തടഞ്ഞുവയ്ക്കുന്നതില്‍ നിന്നും തൊഴിലുടമകളെ കർശനമായി വിലക്കുന്നു.

പ്രവാസികൾ പെർമിറ്റില്ലാതെ ജോലി ചെയ്യാന്‍ പാടില്ല, അതോടൊപ്പം തന്നെ പെർമിറ്റില്ലാത്ത പ്രവാസികള്‍ക്ക് പാർപ്പിടമോ ജോലിയോ നൽകുന്നതിൽ നിന്നും മറ്റുള്ളവരെ നിയമം വിലക്കുകയും ചെയ്യുന്നു. വിസയോ റെസിഡന്‍സി പെർമിമോറ്റോ കാലഹരണപ്പെട്ടിട്ടും പ്രവാസികള്‍ രാജ്യം വിട്ടിട്ടില്ലെങ്കിൽ സ്പോണ്‍സർമാർ വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. ഇത്തരം നിർദേശങ്ങള്‍ ലംഘിക്കുന്നവർക്ക് വലിയ രീതിയിലുള്ള പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു.

അനധികൃതമായ ഇഖാമകൾ കൈവശം വെച്ചവർക്കെതിരെ അടുത്തിടെ കുവൈത്ത് ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അനധികൃത കുടിയേറ്റ തൊഴിലാളികളെയാണ് പാർപ്പിട കേന്ദ്രങ്ങളിലെ പരിശോധനയില്‍നിന്നുള്‍പ്പെടെ പിടികൂടിയത്. ആകെ 49 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ 3.3 ലക്ഷം പ്രവാസികളാണുള്ളത്. ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ കുറച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് സർക്കാർ പ്രവാസി നിയമങ്ങള്‍ കർശനമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+