Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് കളിമാറ്റിയത് എന്തിന്? ഇങ്ങനെ ചെയ്യുന്നത് 35 വര്‍ഷത്തിന് ശേഷം ആദ്യം, ക്രൂഡ് ഓയില്‍ വേണ്ടേ

ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. കുവൈത്ത് ഈ കൂട്ടായ്മയിലെ പ്രധാന രാജ്യമാണ്. കഴിഞ്ഞ മാസം കുവൈത്ത് വേറിട്ട തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തുള്ളി ക്രൂഡ് ഓയില്‍ പോലും കയറ്റുമതി ചെയ്തില്ല. ഏപ്രിലില്‍ കുവൈത്ത് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തില്ലെന്ന് ടാങ്കര്‍ ട്രാക്കേഴ്‌സ് ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് ആണ് പറയുന്നത്.

യുഎഇക്ക് സൗദിയുടെ ഉഗ്രന്‍ കൊട്ട്? ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഒപെക്, പങ്കെടുത്തത് ഏഴ് രാജ്യങ്ങള്‍
യുഎഇക്ക് സൗദിയുടെ ഉഗ്രന്‍ കൊട്ട്? ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി ഒപെക്, പങ്കെടുത്തത് ഏഴ് രാജ്യങ്ങള്‍

ക്രൂഡ് ഓയില്‍ ആണ് കുവൈത്തിന്റെ പ്രധാന വരുമാന മാര്‍ഗം. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഹോര്‍മുസ് പാത അടയ്ക്കുകയും ചെയ്തിരിക്കെയാണ് കുവൈത്ത് ഏപ്രിലില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാതിരുന്നത്. ഈ വെബ്‌സൈറ്റ് പുറത്തുവിടുന്ന വിവരം സത്യമാണെങ്കില്‍ അപൂര്‍വമായി മാത്രം എടുക്കുന്ന തീരുമാനമാണ് കുവൈത്ത് കൈകൊണ്ടത്.

kuwait halt crude oil export

കുവൈത്ത് ഇതിന് മുമ്പ് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാതിരുന്നത് 35 വര്‍ഷം മുമ്പാണ്. ഗള്‍ഫ് യുദ്ധത്തിന്റെ അവസാന നാളുകളായ 1991ല്‍. അതേസമയം, കഴിഞ്ഞ മാസം കുവൈത്ത് ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ഇവ കയറ്റുമതി ചെയ്തിട്ടില്ലെന്നാണ് ടാങ്കര്‍ ട്രാക്കേഴ്‌സ് പറയുന്നത്. ഉല്‍പ്പാദിപ്പിച്ച ക്രൂഡിന്റെ ഒരു ഭാഗം സംഭരിച്ചു വച്ചു, ഒരു ഭാഗം സംസ്‌കരിക്കുകയും ചെയ്തു.

വന്ദേഭാരത് ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക്; രസകരമായ യാത്ര, കുറഞ്ഞ സമയത്തില്‍ എത്താം
വന്ദേഭാരത് ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക്; രസകരമായ യാത്ര, കുറഞ്ഞ സമയത്തില്‍ എത്താം

സംസ്‌കരിച്ച എണ്ണയില്‍ നിന്ന് കുവൈത്ത് കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിട്ടില്ല എന്നാണ് ഗ്രൂപ്പ് വെബ്‌സൈറ്റ് അറിയിക്കുന്നത്. അന്താരാഷ്ട്ര എണ്ണ കയറ്റുമതി നിരീക്ഷിക്കുന്ന ഗ്രൂപ്പാണ് ടാങ്കര്‍ ട്രാക്കേഴ്‌സ്. ഹോര്‍മുസ് പാത അടച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാതിരിക്കാന്‍ കാരണം എന്ന് പറയപ്പെടുന്നു.

യുഎഇയുടെ വഴി കൂടുതല്‍ രാജ്യങ്ങള്‍?

കുവൈത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമാണ്. അതേസമയം, ജിസിസിയിലെ മറ്റു രാജ്യങ്ങളുടെ കയറ്റുമതിയെയും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും പൂര്‍ണമായി കയറ്റുമതി നിര്‍ത്തിവച്ചത് കുവൈത്ത് മാത്രമാണ്.

അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് യുഎഇ ഒപെക് വിട്ടുപോയത്. 60 വര്‍ഷത്തോളം ഒപെകിനൊപ്പം സഞ്ചരിച്ച യുഎഇ അപ്രതീക്ഷിതമായി രാജിവച്ചത് മറ്റു രാജ്യങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. യുഎഇയുടെ നീക്കം എണ്ണ വിപണിയെ ഏത് തരത്തില്‍ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം. യുഎഇയുടെ വഴിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒപെക് വിടുമോ എന്നതും അവ്യക്തമാണ്.

ശമ്പളം വീണ്ടും വര്‍ധിപ്പിക്കുന്നു; ഇത്തവണ പ്രതീക്ഷ 3 ശതമാനം, 8ാം ശമ്പള കമ്മീഷന് മുമ്പുള്ള മാറ്റം
ശമ്പളം വീണ്ടും വര്‍ധിപ്പിക്കുന്നു; ഇത്തവണ പ്രതീക്ഷ 3 ശതമാനം, 8ാം ശമ്പള കമ്മീഷന് മുമ്പുള്ള മാറ്റം

ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുന്നുണ്ട്, ഹോര്‍മുസ് പാത അടച്ചതു കാരണം പഴയ പോലെയുള്ള ഇറക്കുമതി സാധിക്കുന്നില്ല. യുഎഇയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നതാണ്. അതിനിടെ യുഎഇ ഇല്ലാതെ ഇന്ന് ചേര്‍ന്ന ഒപെക് യോഗം ജൂണില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+