കുവൈത്തില്‍ മദ്യദുരന്തം; വ്യാജമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; ഇരയായവരില്‍ മലയാളികളും?
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയില്‍ വ്യാജമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു. അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലരും ചികിത്സയിലാണ്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. മദ്യത്തില്‍ വിഷം കലര്‍ന്നതാണ് മരണം കാരണം എന്നാണ് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചത്. ജലൂബ് ബ്ലോക്ക് 4 ല്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് അറിയുന്നത്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഹമദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ആശുപത്രിയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് എന്നാണ് വിവരം. പതിനഞ്ചോളം പ്രവാസികള്‍ ചികിത്സയിലാണ്.

അവരില്‍ പത്ത് പേര്‍ മരിച്ചു എന്നാണ് വിവരം. കാഴ്ച്ച നഷ്ടപ്പെട്ടും കിഡ്നി തകരാറിലായുമാണ് നിരവധി പേര്‍ ആശുപത്രിയിലുള്ളത്. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. അതിനാല്‍ തന്നെ വ്യാജമദ്യം വാറ്റി വില്‍ക്കുന്ന നിരവധി കേന്ദ്രങ്ങളും കുവൈത്തിലുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി നിരവധി ഇത്തരം വ്യാജ മദ്യവില്‍പ്പനക്കാരെ പിടികൂടിയിരുന്നു












Click it and Unblock the Notifications