Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിന്റേത് വല്ലാത്ത പണി തന്നെ: റോഡില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിലേക്ക് അയക്കാന്‍ പണമുണ്ടാകില്ല

കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങളില്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. പുതിയ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിന് പുറമെ കനത്ത പിഴ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകളുമാണ് പരിഷ്കരണത്തിന്റെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രത്യേക കേസുകളിൽ നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പോലീസിന് അധികാരം നൽകുന്ന ചട്ടങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, അപകടത്തിൽ പരിക്കേൽപ്പിക്കുകയോ മരണത്തിന് കാരണമാവുകയോ ചെയ്യുക, പെർമിറ്റില്ലാതെ റോഡുകളിൽ കാർ റേസിൽ ഏർപ്പെടുക, അപകടത്തെത്തുടർന്നോ പോലീസ് നിർത്താൻ ശ്രമിച്ചില്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കെല്ലാം കനത്ത ശിക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

kuwait-city

വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ കവിയുക, സിഗ്നൽ മറികടന്ന് വാഹനമോടിക്കുക, പെർമിറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ യാത്രക്കാരെ കൊണ്ടുപോകുകയോ ചെയ്യുക, അശ്രദ്ധമായി അല്ലെങ്കിൽ ലൈസൻസില്ലാതെ, അല്ലെങ്കിൽ റദ്ദാക്കിയതോ താൽക്കാലികമായി നിർത്തിവച്ചതോ ആയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുക, കുവൈറ്റ് ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക എന്നീ കുറ്റങ്ങളുടെ പിഴയും ശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

4.9 ദശലക്ഷം ജനങ്ങളുള്ള കുവൈറ്റിൽ പ്രതിദിനം 200 മുതൽ 300 വരെ വാഹനാപകടങ്ങൾ സംഭവിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 28 മുതൽ 30 വരെ പേർക്ക് പരിക്കേൽക്കുന്നു. വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധ മൂലമാണ് 90% അപകടങ്ങളും സംഭവിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-ൽ 296 പേർ വാഹനാപകടങ്ങളിൽ മരിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ മരണ സംഖ്യ 284 ആയിരുന്നു. മരണപ്പെട്ടവരിൽ 14 വയസ്സിന് താഴെയുള്ള 11 കുട്ടികളും ഉൾപ്പെടുന്നു.ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കിയിരിക്കുന്നത്.

1976-ലെ പഴയ നിയമത്തിന് പകരമായി നിലവിൽ വന്ന പുതിയ നിയമം അനുസരിച്ച്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 5 കുവൈത്ത് ദിനാറില്‍ നിന്നും 75 ദിനാറായിട്ടാണ് വർധിപ്പിച്ചത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 1300 രൂപയോളമുള്ള പിഴ ഒറ്റയടിക്ക് 20000 രൂപയോളമാക്കി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ 10 കുവൈത്ത് ദിനാറില്‍ നിന്നും 30 ദിനാറിലേക്കാണ് ഉയർത്തിയിരിക്കുന്നത്. ചുവപ്പ് സിഗ്നൽ മറികടന്ന് വാഹനമോടിക്കുകയാണെങ്കില്‍ മൂന്ന് വർഷം വരെ തടവും പരമാവധി 1000 ദിനാർ പിഴയും നല്‍കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+