കുവൈത്ത് തീ പിടുത്തം: കെട്ടിടത്തില്‍ നിന്ന് ചാടിയവരും മരിച്ചു, മലയാളിയായ ഉടമയെ അറസ്റ്റ് ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഔദ്യോഗിക റിപ്പോർട്ടുകള്‍ പ്രകാരം 35 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവരില്‍ നിരവധി പേർ മലയാളികളാണ്. നിരവധി പേർക്ക് പരിക്കേറ്റ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപ്പിടുത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവില്‍ തീ പൂർണ്ണമായി അണച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ കെട്ടിടത്തിലേയും സമീപത്തെ കെട്ടിടത്തിലേയും ആളുകളേയും പൂർണ്ണമായും ഒഴിപ്പിച്ചു.
തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് ഈ കെട്ടിടത്തില്‍ കൂടുതലായും താമസിച്ചിരുന്നത്. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താന്‍ കുവൈത്ത് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പല മൃതദേങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ കൂടുതല്‍ സമയം എടുത്തേക്കും. ഇന്ത്യന്‍ എമ്പസിയും ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ആകെ 196 പേരായിരുന്നു കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

കോട്ടയം, തൃശൂർ, എറണാകുളം ഭാഗത്ത് നിന്നുള്ളവരാണ് ഈ കെട്ടിട്ടത്തില്‍ താമസിച്ചതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ഉടമയേയും കെട്ടിടത്തിന്റെ സുരക്ഷ നോക്കിയിരുന്നവരേയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള ഒരു ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുരുതരമായ അശ്രദ്ധ സംഭവത്തിലുണ്ടായതെന്നാണ് കുവൈത്ത് അധികൃതർ വിലയിരുത്തുന്നത്. കുവൈത്ത് ആഭ്യന്തരമന്ത്രി, ഇന്ത്യന്‍ അംബാസിഡർ തുടങ്ങിയവർ അപകട സ്ഥലം സന്ദർശിച്ചു.

'രാവിലെ ചെറിയ തീപ്പിടുത്തമായിരുന്നു. ഇത്ര വലിയ അപകടമായിരിക്കും ഇതെന്ന് മനസ്സിലായില്ല. പിന്നീടാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. ഏഴ് മണിയായപ്പോഴേക്കും മരണങ്ങള് റിപ്പോർട്ട് ചെയ്തു തുടങ്ങി. അപകടം സ്ഥലം കുവൈത്ത് സിവില്‍ ഡിഫന്‍സ് ടീം അടച്ച് പൂട്ടിയതിനാല്‍ മറ്റുള്ളവർക്ക് അവിടേക്ക് പ്രവേശനമില്ല. നിരവധി ഫയർ എഞ്ചിനുകളും ആമ്പുലന്‍സുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്' കുവൈത്തില്‍ നിന്നുള്ള ഒരു പ്രവാസി പറയുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ഇവിടെ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ചൂടുള്ള കാലാവസ്ഥയും തീ ആളിക്കത്തുന്നതിന് ഇടയാക്കി. തീ പടർന്നതോടെ ചിലർ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടി. ഡ്യൂട്ടി കഴിഞ്ഞ് വന്ന് കിടക്കുന്നവരായിരുന്നു മരണപ്പെട്ടവരില്‍ അധികം പേരുമെന്നാണ് റിപ്പോർട്ട്. കനത്ത പുകയില്‍ ശ്വാസം മുട്ടിയും ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് സംഭവസ്ഥലത്ത് നിന്നും ചിലർ പങ്കുവെച്ച ഓഡീയോ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications