Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയേയും മറികടന്ന് കുവൈത്ത് കുതിക്കും: വമ്പന്‍ എണ്ണ ശേഖരം കണ്ടെത്തി, പക്ഷെ സൗദിയെ തൊടാനാവില്ല

ക്രൂഡ് ഓയിലിന്റെ കണ്ടു പിടിത്തമാണ് ഗള്‍ഫ് രാജ്യങ്ങളുടെ തലവര മാറ്റിയതെന്ന് ആർക്കും അറിയുന്ന കാര്യമാണ്. ക്രൂഡ് ഓയില്‍ വ്യാപാര്യത്തിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ വികസിച്ചപ്പോള്‍ അതിന്റെ നേട്ടം ഇങ്ങ് കേരളത്തിലെ ഓരോ വീട്ടിലുമുണ്ടായി. ലക്ഷക്കണക്കിന് പ്രവാസികള്‍ ഇന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്രൂഡ് ഓയിലിനൊപ്പം തന്നെ ക്രൂഡ് ഓയില്‍ ഇതര വ്യാപാരത്തിലും യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. സമീപകാലത്ത് അല്ലെങ്കിലും ഏതെങ്കിലും ഒരു കാലത്ത് ഈ എണ്ണയുടെ ഉറവ വറ്റുമെന്ന കാര്യം ഉറപ്പാണ്. ആ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ഇതര വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും പ്രധാനപ്പെട്ടതാണ്.

kuwait-oil

ക്രൂഡ് ഓയില്‍ ഇതര വ്യാപാരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ തന്നെ ക്രൂഡ് ഓയില്‍ രംഗത്ത് കൂടുതല്‍ പര്യവേക്ഷണവും നടത്തി വരുന്നുണ്ട്. അത്തരമൊരു പര്യവേക്ഷണത്തിനൊടുവില്‍ കുവൈത്തില്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയിരിക്കുന്നുവെന്നാണ് വാർത്ത.

കുവൈറ്റിന്റെ അധീനതയിലുള്ള ദ്വീപായ ഫൈലാക്കയുടെ കിഴക്ക് അൽ-നോഖത്ത ഫീൽഡിലാണ് പുതുതായി ക്രൂഡ് ഓയില്‍ ശേഷകരം കണ്ടെത്തിയത്. ഇവിടെ ഭീമാകാരമായ എണ്ണ ശേഖരം കണ്ടെത്തിയെന്നാണ് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെ പി സി) അറിയിക്കുന്നത്. പുതിയ കണ്ടെത്തലിൻ്റെ കരുതൽ ശേഖരം മൂന്ന് വർഷത്തിനുള്ളിലെ രാജ്യത്തിൻ്റെ മുഴുവൻ ഉൽപാദനത്തിനും തുല്യമാണെന്നും കെ പി സിയുടെ സി ഇ ഒ ഷെയ്ഖ് നവാഫ് സൗദ് നാസിർ അൽ-സബാഹ് എക്സില്‍ പോസ്റ്റ് ചെയ്തു.

96 കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഫീല്‍ഡ് കുവൈറ്റിൻ്റെ സമുദ്ര ഹൈഡ്രോകാർബൺ പര്യവേക്ഷണ ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവയ്പ്പാണെന്നും കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ കെ പി സി വ്യക്തമാക്കുന്നു. നിലവില്‍ പ്രവർത്തിച്ച് വരുന്ന അൽ-നൊഖാത എണ്ണ കിണറിന് സമീപമാണ് പുതിയ എണ്ണശേഖരം സ്ഥിതി ചെയ്യുന്നത്.

അൽ-നൊഖാത എണ്ണ കിണർ നിലവിൽ പ്രതിദിനം ഏകദേശം 2,800 ബാരൽ ലൈറ്റ് ഓയിലും ഏഴ് ദശലക്ഷം ക്യുബിക് അടി അനുബന്ധ വാതകവും ഉത്പാദിപ്പിക്കുന്നുണ്ട്. കെ ഒ സിയുടെ കരുതൽ ശേഖരത്തിൻ്റെ പ്രാഥമിക കണക്കുകൾ ഏകദേശം 2.1 ബി ബി ബി എൽ ലൈറ്റ് ഓയിലും 5.1 ടി സി എഫ് വാതകവുമാണ്, ഇത് ഏകദേശം 3.2 ബില്യൺ ബാരൽ എണ്ണയ്ക്ക് തുല്യമാണ്.

പുതിയ എണ്ണ ശേഖരം തിരിച്ചറിയുന്നതിനും ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നതിനുമായി ദ്വിമാന ഭൂകമ്പ സർവേകളും ജിയോഫിസിക്കൽ, ജിയോളജിക്കൽ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് കുവൈത്ത് സമുദ്ര പര്യവേക്ഷണ പദ്ധതി ആരംഭിച്ചത്. കുവൈറ്റിൻ്റെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗവും 6,000 കിലോമീറ്റർ വിസ്തൃതിയുള്ളതുമായ സമുദ്രമേഖലയിൽ ആദ്യ ഘട്ടത്തിൽ ആറ് പര്യവേക്ഷണ കേന്ദ്രങ്ങളായിരിക്കും സ്ഥാപിക്കുക.

2023 ഒക്ടോബറിൽ കുവൈറ്റിലെ എണ്ണ മന്ത്രി സാദ് അൽ ബറാക്ക് രാജ്യത്തിൻ്റെ എണ്ണ, വാതക ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിരുന്നു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ്റെ 2040-ലെ കാഴ്ചപ്പാടിന് അനുസൃതമായി, 2035-ഓടെ പ്രതിദിനം നാല് ദശലക്ഷം ബാരൽ ഉൽപ്പാദന ശേഷിയാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ നിലയിലേക്ക് എത്തിയാല്‍ എണ്ണ ഉത്പാദനത്തില്‍ യുഎഇയെ മറികടക്കാന്‍ കുവൈത്തിന് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+