Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ നല്‍കിയ ഇളവ് നേട്ടമാക്കി കുവൈത്ത്; എത്തിയത് 11300 പേര്‍, 'വിസിറ്റ് കുവൈത്ത്' പുതിയ മാറ്റം

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് വരുന്ന കുവൈത്ത് പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധന. കൂടുതല്‍ കുവൈത്ത് പൗരന്മാരെ ആകര്‍ഷിക്കാന്‍ നടപ്പാക്കിയ ഇ-വിസ സംവിധാനം ഗുണം ചെയ്യുന്നു എന്ന് വിവരം. 2024 ജനുവരി മുതല്‍ ഇതുവരെ 11300ല്‍ അധികം കുവൈത്ത് പൗരന്മാര്‍ ഇന്ത്യ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 7700 പേര്‍ വന്നു. ഈ വര്‍ഷം ജൂലൈ 31 വരെ 3600 പേരും.

കുവൈത്തിലുള്ളവര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് മനസിലാക്കിയാണ് കുവൈത്തിന് ഇ-വിസ സംവിധാനം ഇന്ത്യ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ജൂലൈ 13 മുതല്‍ ആഗസ്റ്റ് 6 വരെയുള്ള കണക്ക് പ്രകാരം ഇ-വിസ ഉപയോഗിച്ച് 163 കുവൈത്ത് പൗരന്മാര്‍ ഇന്ത്യയിലെത്തി. വിസ നടപടികള്‍ ലളിതമാണ് എന്നതാണ് ഇതില്‍ എടുത്തു പറയേണ്ട കാര്യം.

kuwait india visit visa-

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സന്ദര്‍ശിക്കാതെ തന്നെ വിസ കൈവശപ്പെടുത്താന്‍ സാധിക്കുന്ന വഴിയാണ് ഇ-വിസ. ഓണ്‍ലൈന്‍ ആയി അപക്ഷേ സമര്‍പ്പിച്ച് ഫീസ് അടച്ചാല്‍ വിസ മെയിലില്‍ ലഭിക്കും. അത് ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നാലുതരം വിസകളാണ് ഇങ്ങനെ ഇന്ത്യ അനുവദിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയും ഇതില്‍പ്പെടും.

80 ഡോളര്‍ മാത്രമാണ് അഞ്ച് വര്‍ഷത്തേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് ഫീസ് ഇനത്തില്‍ വരുന്നുള്ളൂ എന്നതും നേട്ടമാണ്. ബിസിനസ് വിസ, മെഡിക്കല്‍ വിസ, ആയുഷ് വിസ എന്നിവയും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് കൈവശപ്പെടുത്താം. ഇന്ത്യയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനും ചികില്‍സാ ആവശ്യാര്‍ഥവുമെല്ലാം ഉപയോഗിക്കാവുന്ന വിസകളാണിത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലേക്ക് വരുന്ന കുവൈത്ത് പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇ-വിസ കൂടി ലഭ്യമായതോടെ ഇനിയും എണ്ണം കൂടുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുമുണ്ട്. അതേസമയം, കുവൈത്ത് ഭരണകൂടവും വിസാ നടപടികളില്‍ ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്.

എന്താണ് വിസിറ്റ് കുവൈത്ത് പോര്‍ട്ടല്‍

കുവൈത്തിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന വെബ്‌സൈറ്റ് ആണ് വിസിറ്റ് കുവൈത്ത്. കുവൈത്തിനെ കുറിച്ചുള്ള ഏകദേശ ചിത്രം ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ അറിയാന്‍ സാധിക്കും. കുവൈത്തിലെ വിവിധ പരിപാടികള്‍, സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍, ചരിത്ര കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ച് ഈ ഒരു വെബ്‌സൈറ്റ് മാത്രം സന്ദര്‍ശിച്ചാല്‍ അറിയാന്‍ സാധിക്കും.

ഇ-വിസ അപേക്ഷയ്ക്ക് വളരെ എളുപ്പത്തില്‍ സാധിക്കുന്നത് കൂടിയാണ് വിസിറ്റ് കുവൈത്ത് വെബ്‌സൈറ്റ്. ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി, ഓഫീഷ്യല്‍ വിസകള്‍ക്കെല്ലാം ഇ-വിസ കുവൈത്ത് അനുവദിക്കുന്നുണ്ട്. എംബസിയില്‍ പോകാതെ തന്നെ ഈ വിസകള്‍ ലഭിക്കുമെന്ന് ചുരുക്കം. രാജ്യത്തിന്റെ വരുമാന മാര്‍ഗം വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ടൂറിസം മേഖല സജീവമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+