മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ 25000-ത്തിലധികം പേരെ നാടുകടത്തി കുവൈത്ത്: ചുമത്തിയ കുറ്റങ്ങള്‍ ഇങ്ങനെ
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ശക്തമായി തുടരുന്നു. 2023 ജനുവരി മുതൽ ഓഗസ്റ്റ് 19 വരെ 25,000-ത്തിലധികം പ്രവാസികളെ നാടുകടത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് ഒരു ദിവസം ശരാശരി 08 പ്രവാസികളെ കുവൈത്ത് സർക്കാർ അധികൃതർ സ്വന്തം രാജ്യത്തേക്ക് തിരികെ അയച്ചു. കയറ്റി അയക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയവരാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
നിയമലംഘകരിൽ നിന്ന്, പ്രത്യേകിച്ച് അവിഹിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പുറപ്പെടുവിച്ച നിർദ്ദേശത്തെ തുടർന്നാണ് നടപടി.നാടുകടത്തപ്പെട്ടവരിൽ വ്യത്യസ്ത നിയമങ്ങൾ ലംഘിച്ച 10,000 സ്ത്രീകളും ഉൾപ്പെടുന്നു. നാടുകടത്താനുള്ള മറ്റ് കാരണങ്ങളിൽ മയക്കുമരുന്ന് ദുരുപയോഗവും വിതരണവും, ഭിക്ഷാടനം, ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികൾ എന്നിവയും ഉൾപ്പെടുന്നു.

നാടുകടത്തപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. ദേശീയ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന ഏകദേശം 100,000 വ്യക്തികളെ ലക്ഷ്യമിട്ട് വിപുലമായ കാമ്പെയ്‌നിനായുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.
2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കവിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷ നിലനിർത്തുന്നതിനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നതിനും നിയമവിരുദ്ധമായ തൊഴിൽ ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നാണ് ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശം. ഇത്തരം നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളും സ്പോൺസർമാരും ഗുരുതരമായ പിഴകൾ നേരിടേണ്ടിവരും.
ഫിലിപ്പിനോ, ശ്രീലങ്കൻ, ഈജിപ്ഷ്യൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ തോതില്‍ കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും പബ്ലിക് സെക്യൂരിറ്റി സെക്ടറുമാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്ന പ്രവർത്തികള്‍ ചെയ്ത് വരുന്നത്. നിയമലംഘകരെ അലംഭാവമോ കാലതാമസമോ കൂടാതെ ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ റഫർ ചെയ്ത് കയറ്റി അയക്കണമെന്നാണ് ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ കർശന നിർദ്ദേശം.
ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറക്കുക, ഇത് വഴിയുള്ള ചിലവ് ലാഭിക്കുക, ഉള്ള തടവുകാരുടെ അന്തസ്സ് സംരക്ഷിക്കുക, ജയിൽ തടവുകാർക്ക് ആരോഗ്യ ആവശ്യകതകൾ ബാധകമാക്കുക തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്നായിരുന്നു കയറ്റി അയക്കലിനെക്കുറിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നേരത്തെ വ്യക്തമാക്കിയത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications