Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് വിസ റെഡി; ഈ നാലെണ്ണം കിട്ടാന്‍ എളുപ്പം, വേണ്ട രേഖകള്‍ അറിയാം, ഫീസ് നിരക്ക്

കുവൈത്ത് സിറ്റി: ജോലി, സന്ദര്‍ശനം, വിവിധ പരിപാടികളില്‍ പങ്കെടുക്കല്‍ എന്നീ ആവശ്യങ്ങള്‍ക്ക് കുവൈത്തിലേക്ക് പോകുന്ന മലയാളികള്‍ ഏറെയാണ്. അവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. വിസ നടപടികള്‍ ലളിതമാക്കിയിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. നാല് തരം വിസകള്‍ക്ക് നേരിട്ട് എംബസികളില്‍ എത്തേണ്ടതില്ല. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സാധിക്കും.

കുവൈത്തില്‍ സര്‍ക്കാരിന്റെ എല്ലാ കടലാസ് വര്‍ക്കുകളും ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് പുതിയ തീരുമാനം. മാത്രമല്ല, എംബസികളിലും സര്‍ക്കാര്‍ ഓഫീസുകളിലും നേരിട്ട് വരുന്ന പ്രയാസം ഇല്ലാതാക്കലും ലക്ഷ്യമാണ്. ഇ-വിസ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ് കുവൈത്ത്. ആര്‍ക്കൊക്കെ, ഏതൊക്കെ വിസകള്‍ക്ക് അപേക്ഷിക്കം, ഫീസ് എത്ര, ആവശ്യമുള്ള രേഖകള്‍ എന്നിവ അറിയാം...

kuwait visa updates-

യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ഇ-വിസ അനുവദിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാം. നാല് തരം വിസകള്‍ക്കാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഓഫീഷ്യല്‍ എന്നീ വിഭാഗത്തില്‍പ്പെടുന്ന വിസകള്‍ക്കാണ് ഇളവ്.

ടൂറിസ്റ്റ് വിസയില്‍ ഒരു തവണ കുവൈത്തില്‍ പ്രവേശിച്ചാല്‍ 90 ദിവസം വരെ താമസിക്കാനുള്ള അനുമതിയുണ്ടാകും. കുവൈത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് ഫാമിലി വിസ. 30 ദിവസമാണ് കാലാവധി. അതേസമയം, മീറ്റിങ്-കോണ്‍ഫറന്‍സ് എന്നിവയില്‍ പങ്കെടുക്കുന്നതിനോ ജോലി ആവശ്യര്‍ഥമുള്ള പരിപാടിയില്‍ സംബന്ധിക്കുന്നതിനോ ബിസിനസ് വിസ ഉപയോഗിക്കാം. 30 ദിവസമാണ് കാലാവധി.

അപേക്ഷിക്കേണ്ട വിധം, രേഖകള്‍

സര്‍ക്കാര്‍ പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ളതാണ് ഓഫീഷ്യല്‍ വിസിറ്റ് വിസ. ഇതിന്റെ കാലാവധിയും 30 ദിവസമാണ്. നാല് വിഭാഗത്തിനും ഒരേ രേഖയല്ല ആവശ്യം. ചില വിസകള്‍ക്ക് കൂടുതല്‍ രേഖകള്‍ വേണ്ടി വരും. ഇ-മെയില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ലോഗിന്‍ വച്ച് ഇ-വിസ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.

ശേഷം ഏത് വിസയാണ് എന്ന് തിരഞ്ഞെടുക്കണം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മടക്ക ടിക്കറ്റ്, ഹോട്ടല്‍ താമസ രേഖ, സ്‌പോണ്‍സറുടെ കത്ത് എന്നിവയാണ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടത്. 10 മുതല്‍ 30 ഡോളര്‍ വരെ ഫീസ് വേണ്ടി വരും. ഇത് ഏത് രാജ്യത്തുള്ളവരാണ് എന്നതിന് അനുസരിച്ച് ഫീസില്‍ മാറ്റമുണ്ടാകും. പാസ്‌പോര്‍ട്ട് നമ്പര്‍ അല്ലെങ്കില്‍ റഫറന്‍സ് കോഡ് വച്ച് അപേക്ഷയുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാം.

മൂന്ന് പ്രവൃത്തി ദിവസത്തിനകം വിസാ നടപടികള്‍ തീരും. വിസ അനുവദിച്ചാല്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. പ്രിന്റ് എടുത്ത് ഉപയോഗിക്കാം. വിമാനത്താവളത്തില്‍ ഇറങ്ങുന്ന വേളയില്‍ ഇത് കാണിക്കണം. ടൂറിസ്റ്റ് വിസയ്ക്ക് മാത്രമാണ് 90 ദിവസം താമസിക്കാന്‍ അനുമതി. ബാക്കി മൂന്ന് വിസകള്‍ക്കും 30 ദിവസം കാലാവധിയുള്ളൂ. പരിധി ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. പഴയ പോലെ വിസയ്ക്ക് അപേക്ഷിക്കുന്ന രീതി തുടരുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+