കുവൈത്തും ദരിദ്രരായോ? കടമെടുക്കുന്നത് 30 ബില്യൺ കുവൈത്ത് ദിനാർ: ഗള്‍ഫിലെ സമ്പന്ന രാഷ്ട്രത്തിന് പറ്റിയതെന്ത്
കുവൈത്ത് സിറ്റി: പശ്ചിമേഷ്യന്‍ മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിലെ ആദ്യ സ്ഥാനക്കാരുടെ നിരയില്‍ വരുന്ന രാഷ്ട്രമാണ് കുവൈത്ത്. അങ്ങനെയുള്ള കുവൈത്ത് 30 ബില്യൺ കുവൈത്ത് ദിനാർ കടമെടുക്കുന്നുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 30 ബില്യൺ കുവൈത്ത് ദിനാർ മൂല്യമുള്ള 50 വർഷത്തേക്കുള്ള ധനസഹായ, ലിക്വിഡിറ്റി നിയമത്തിന്റെ കരടിന് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു.
ഇതിലൂടെ എട്ടുവർത്തിനിടെ ആദ്യമായി കുവൈത്ത് അന്താരാഷ്ട്ര കടപ്പത്ര വിപണിയിലേക്ക് തിരിച്ചെത്തുകയും ചെയ്യുകയാണ്. അതോടൊപ്പം തന്നെ സമ്പന്ന രാഷ്ട്രമായ കുവൈത്ത് എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു തുക കടം എടുക്കുന്നതെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സോവറിൻ വെൽത്ത് ഫണ്ടുകൾ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾ പറയുന്നതനുസരിച്ച് കുവൈത്തിന്റെ കരുതൽ ധനശേഖം ശേഖരം 1 ട്രില്യൺ ഡോളറിൽ കൂടുതലാണ്. അതോടൊപ്പം തന്നെ എണ്ണ വരുമാനം ഏകദേശം 100 വർഷത്തേക്ക് കുവൈത്തിനെ സാമ്പത്തികമായി മികച്ചനിലയില്‍ നിലനിർത്താൻ പര്യാപ്തമാണെന്ന് പ്രത്യേക പഠനങ്ങൾ സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക ശക്തി, കുറഞ്ഞ കടബാധ്യത എന്നിവ ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജൻസികൾ നിരന്തരം കുവൈറ്റിന്റെ ശക്തമായ സാമ്പത്തികവസ്ഥ എടുത്ത് കാണിച്ചിട്ടുണ്ട്. അങ്ങനേയുള്ള ഒരു രാജ്യം എന്തിനാണ് ഇങ്ങനെയൊരു കടമെടുക്കലിലേക്ക് നീങ്ങുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കടമെടുപ്പ് രാജ്യം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടല്ല എന്നുള്ളത് തന്നെയാണ് ശ്രദ്ധേയം.
ഭാവി പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും സാമ്പത്തിക കമ്മി നികത്തുന്നതിനും ആവശ്യമായ പണ ശേഖരത്തിന്റെ അഭാവമാണ് കുവൈത്തിന്റെ നിലവിലെ പ്രശ്നം പ്രശ്നം. രാജ്യത്തിന്റെ വരുമാനത്തേക്കാൾ കടം വാങ്ങൽ കുറവായതിനാൽ പൊതു കടം ഒരു മികച്ച സാമ്പത്തിക നീക്കമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമ്പന്ന രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പൊതു കടം സാധാരണമാണ്, പലപ്പോഴും ഏറെ സഹായകരവുമാണ്. ഉദാഹരണത്തിന്, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാന് 8.4 ട്രില്യൺ ഡോളറിലധികം പൊതു കടമുണ്ട്. അതായത് അവരുടെ സമ്പദ്‌വ്യവസ്ഥയുടെ ഇരട്ടിയിലധികം. കടം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. അത് രാജ്യത്തിന്റെ സമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്നുവെങ്കിൽ അത് കൂടുതൽ നേട്ടങ്ങള്‍ കൊണ്ടുവരിന്നതിനോടൊപ്പം ചെലവ് ചുരുക്കുകയും ചെയ്യുന്നു.
കുവൈത്തിന്റെ കാര്യത്തില്‍ സാമ്പത്തിക സ്ഥിരത, സാമ്പത്തിക പരിഷ്കരണം, മികച്ച മാനേജ്മെന്റ് എന്നിവ ലക്ഷ്യമിട്ട് സ്വകാര്യ മേഖലയുമായി ചേർന്ന് പ്രധാന പദ്ധതികൾക്കായി കടമെടുത്ത പണം ഉപയോഗിക്കാനാണ് സർക്കാർ പദ്ധതിയിടുന്നു. സുസ്ഥിര വളർച്ചയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും എന്ന രാജ്യത്തിന്റെ വലിയ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നു.
ഇതിന് മുമ്പ് 2016-2017 ൽ എടുത്ത വായ്പയെടുത്തതിൽ നിന്നും ഇപ്പോഴത്തെ കുവൈത്തിന്റെ നീക്കം വ്യത്യസ്തമാണ്. അന്ന് പ്രധാനമായും വികസനേതര ചെലവുകളിൽ നിന്നുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി അന്താരാഷ്ട്ര ബോണ്ടുകൾ വഴി ഏകദേശം 8 ബില്യൺ ഡോളറായിരുന്നു സമാഹരിച്ചത്. എന്നാല്‍ പുതിയ തീരുമാനം കടമെടുക്കുന്ന തുക പ്രാദേശിക വികസനത്തിനും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പിന്തുണ നൽകാനും കുവൈറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ചിവഴിക്കുക.
2023-2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കുവൈറ്റിന്റെ കടം രാജ്യത്തിന്റെ ജി ഡി പിയുടെ 3 ശതമാനത്തില്‍ താഴെയാണ് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്. 2024-2027 സാമ്പത്തിക വർഷങ്ങളിൽ നിലവിലെ കടമെടുപ്പ് അടക്കം ജി ഡി പിയുടെ 4-7 ശതമാനം മാത്രമെ കടം ഉയരുകയുള്ളുവെന്നും മൂഡീസ് പ്രവചിക്കുന്നു.
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു











Click it and Unblock the Notifications