പ്രവാസികളോട് മുഖം തിരിച്ച് കുവൈത്ത്: പിരിച്ചുവിട്ടത് 10000 പേരെ, ഇനിയും തുടരും, ആശങ്ക
കുവൈത്ത് സിറ്റി: സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി കുവൈത്ത് സർക്കാർ. വിവിധ സർക്കാർ വകുപ്പുകളില്‍ സ്വദേശിവത്കരണം മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ടെന്ന് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി) ശക്തമായ രീതിയില്‍ നിരീക്ഷിച്ച് വരികയാണെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.
സർക്കാർ തൊഴിൽ കേന്ദ്ര രജിസ്റ്ററിൽ തദ്ദേശീയ പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പ് വരുത്തിക്കൊണ്ടാണ് കുവൈത്ത് സ്വദേശിവത്കരണം പ്രോല്‍സാഹിപ്പിക്കുന്നത്. അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ നിന്ന് 10000 പ്രവാസി ജീവനക്കാരെ പിരച്ച് വിട്ടിട്ടുണ്ട്. ആദ്യ വർഷത്തിൽ 3140 പ്രവാസി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. രണ്ടാം വർഷം 1550 പേരും മൂന്നാം വർഷം 1437 പേരും നാലാം വർഷത്തിൽ 1843 പേരും അഞ്ചാം വർഷത്തിൽ 2000 പേരും പിരിച്ചുവിടപ്പെട്ടു.

പുറത്താക്കപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരുമുണ്ട്. സ്വദേശിവത്കരണം കൂടുതല്‍ ശക്തമാകുന്നതോടെ കൂടുതല്‍ പേർക്ക് വരും വർഷങ്ങളിലും തൊഴില്‍ നഷ്ടമാകും. സർക്കാർ വകുപ്പിന് പുറമെ സ്വകാര്യ മേഖലയില്‍ നിന്നും വ്യാപകമായി വിദേശികളെ കുവൈത്ത് ഒഴിവാക്കുന്നുണ്ട്.
വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരവധി പ്രവാസികളേയും കുവൈത്ത് സർക്കാർ നാട് കടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 42850 വിദേശികളെ കുവൈത്ത് നാടുകടത്തിയെന്ന റിപ്പോർട്ട് ഈ വർഷം ആദ്യം പുറത്ത് വന്നിരുന്നു. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുക തുടങ്ങിയ കുറ്റം ചെയ്തവരെയാണ് കുവൈത്ത് പുറത്താക്കിയത്.
മോഷണം, മദ്യ നിര്‍മാണം, വിസാ കാലാവധി പൂര്‍ത്തിയായിട്ടും അനധികൃതമായി താമസിക്കല്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവരെയും കുവൈത്ത് സർക്കാർ നാട് കടത്തിയിട്ടുണ്ട്. എല്ലാവർഷവും നാട് കടത്തിയവരുടെ പട്ടിക സർക്കാർ പുറത്ത് വിടാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയധികം ആളുകളെ പുറത്താക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതാണ് ഇത്രയും പേരെ നാടുകടത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള രാജ്യം കൂടിയാണ് കുവൈത്ത്. ജനസംഖ്യയിലെ ഈ വ്യത്യാസം പരിഹരിക്കാനായി കുവൈത്ത് സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശിവത്കരണം മുതല്‍ വിസ നടപടികള്‍ കടുപ്പിക്കുന്നത് അടക്കം പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനായി വിവിധ പദ്ധതികള്‍ കുവൈത്ത് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
-
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു












Click it and Unblock the Notifications