Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-വിസ സേവനം നിര്‍ത്തി കുവൈത്ത്; 53 രാജ്യങ്ങള്‍ക്ക് തിരിച്ചടി, ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

കുവൈത്ത് സിറ്റി: ഇ-വിസ സേവനം നിര്‍ത്തിവെച്ച് കുവൈത്ത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സിസ്റ്റം അപ്ഗ്രേഡുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 53 രാജ്യങ്ങളില്‍ നിന്നുള്ളവരെ ബാധിക്കുന്നതാണ് നടപടി. താല്‍ക്കാലികമായാണ് ഇ-വിസ സേവനം നിര്‍ത്തിവെച്ചിരിക്കുന്നത് എന്നും അധകൃതര്‍ വ്യക്തമാക്കി.

അതേസമയം അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കി സേവനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 53 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് സിറ്റി ഫോറിന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ടൂറിസ്റ്റ് വിസ ലഭിക്കും. ഇത് വിദേശ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നു. ഇതിന് പക്ഷെ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ആവശ്യമാണ്.

Kuwait

സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, വിസ ഫീസായി 3 കുവൈത്ത് ദിനാര്‍, കുവൈത്തിലെ താമസ വിലാസത്തിന്റെ വിശദാംശങ്ങള്‍ എന്നിവയും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണം. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍, യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റുകളില്‍ അവരുടെ വിസ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയും. യാത്രക്കാര്‍ റസിഡന്‍ഷ്യല്‍ വിലാസം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

മറ്റ് വിസ സേവനങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കുവൈത്തിലെ താമസക്കാരന്റെയോ കമ്പനിയുടെയോ ഹോട്ടലിന്റെയോ സ്പോണ്‍സര്‍ഷിപ്പിലൂടെ യാത്രക്കാര്‍ക്ക് സന്ദര്‍ശന വിസയ്ക്ക് അപേക്ഷിക്കാം. സ്പോണ്‍സേര്‍ഡ് വിസിറ്റ് വിസ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനായി സ്പോണ്‍സര്‍ഷിപ്പ് ഡോക്യുമെന്റേഷന്‍ സമര്‍പ്പിക്കുകയും കുവൈത്ത് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അനുമതി നേടുകയും വേണം.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ നിര്‍ദ്ദിഷ്ട തൊഴിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതാണ്. എന്നാല്‍ തൊഴിലും ദേശീയതയും അനുസരിച്ച് ജിസിസി റെസിഡന്റ് വിസ ലഭിക്കുന്നതില്‍ വ്യത്യാസം വരും.

ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് ബിസിനസ് വിസയും ഉപയോഗിക്കാം. ഇതിനായി അപേക്ഷകര്‍ കുവൈത്തിലെ ബിസിനസ് പ്രവര്‍ത്തനത്തിന്റെ തെളിവ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. താല്‍കാലിക വിസ സസ്പെന്‍ഷന്‍ നടപടി ബാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം

അന്‍ഡോറ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ഭൂട്ടാന്‍, ബ്രൂണെ, ബള്‍ഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, ലാവോസ്, ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മാള്‍ട്ട.

മൊണാക്കോ, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്റ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മറിനോ, സെര്‍ബിയ, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലോവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ടര്‍ക്കി, ഉക്രെയ്ന്‍, യുകെ, യുഎസ്, വത്തിക്കാന്‍ സിറ്റി എന്നീ 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഈ താല്‍കാലിക വിസ സസ്പെന്‍ഷന്‍ നടപടി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+