Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് കൂടുതല്‍ വിസകള്‍ വീണ്ടും കൊണ്ടുവരുന്നു; വിദേശികള്‍ ഒഴുകിയെത്തും, ലക്ഷ്യം ഇതാണ്

കുവൈത്ത് സിറ്റി: നിര്‍ത്തിവച്ച വിസകള്‍ കുവൈത്ത് പുനഃസ്ഥാപിക്കുകയാണ്. അടുത്തിടെയാണ് ഫാമിലി വിസ വീണ്ടും നടപ്പാക്കിയത്. ഇപ്പോള്‍ വിവിധ തരം വിസിറ്റ് വിസകള്‍ പുനഃസ്ഥാപിക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. കൊവിഡ് വ്യാപനത്തിന് ശേഷം വിസാ കാര്യങ്ങളില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കുവൈത്ത് നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പല വിസകളും നിര്‍ത്തിവച്ചിരുന്നത്.

വിസ നിര്‍ത്തിവച്ചത് പ്രവാസികള്‍ക്കാണ് തിരിച്ചടിയായത്. കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പുതിയ തീരുമാനത്തോടെ ഇല്ലാതായി. പക്ഷേ, ഫാമിലി വിസയ്ക്ക് വേണ്ടിയുള്ള നിബന്ധനകള്‍ സാധാരണ പ്രവാസിക്ക് താങ്ങാന്‍ സാധിക്കുന്നതല്ല. അതിനിടെയാണ് വിവിധ തരം വിസിറ്റ് വിസകള്‍ പുനഃസ്ഥാപിക്കാന്‍ പോകുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ വിശദീകരിക്കാം...

Kuwait Visa

നിര്‍ത്തിവച്ച വിസിറ്റ് വിസകള്‍ പുനഃസ്ഥാപിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കൊമേഷ്യല്‍, ടൂറിസ്റ്റ്, ഫാമിലി തുടങ്ങിയ വിവിധ വിഭാഗത്തില്‍പ്പെട്ട വിസിറ്റ് വിസകളാണത്രെ ആരംഭിക്കാന്‍ പോകുന്നത്. കുവൈത്തില്‍ അടുത്തിടെയാണ് പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. അതിന് ശേഷം വിസാ കാര്യങ്ങളില്‍ ത്വരിത തീരുമാനങ്ങളാണുണ്ടാകുന്നത്.

ടൂറിസം മേഖല പരിപോഷിപ്പിക്കാനാണ് കുവൈത്ത് ഭരണകൂടത്തിന്റെ തീരുമാനം. വിദേശികള്‍ കൂടുതലായി രാജ്യത്തേക്ക് വരുന്ന സാഹചര്യമുണ്ടാകണം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ കൂടുതല്‍ വരുമാന മാര്‍ഗമുണ്ടാകൂ. മാത്രമല്ല, തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും. വിദേശികളെ ആകര്‍ഷിക്കണമെങ്കില്‍ വിസാ നടപടികള്‍ ലളിതമാക്കണമെന്നും ഭരണകൂടം മനസിലാക്കുന്നു.

പുതിയ വിസിറ്റ് വിസകള്‍ ആരംഭിക്കുമ്പോള്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടാകുമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഫാമിലി-ആശ്രിത വിസ പുനരാരംഭിച്ച വേളയിലും കടുത്ത വ്യവസ്ഥകള്‍ മുന്നോട്ട് വച്ചിരുന്നു. സാമൂഹിക നിലവാരം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാകും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക. പാസ്‌പോര്‍ട്ട് കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇതില്‍ പ്രതിപാദിക്കും.

രാജ്യത്തെത്തുന്ന വിദേശികള്‍ ചട്ടംലംഘിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ളതാകും മാനദണ്ഡങ്ങള്‍. 2022 ആഗസ്റ്റിലാണ് കുവൈത്ത് ഭരണകൂടം ഫാമിലി വിസിറ്റ് വിസയും ടൂറിസ്റ്റ് വിസിറ്റ് വിസയും നിര്‍ത്തിവച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ അടിക്കില്ല എന്നായിരുന്നു അന്നത്തെ അറിയിപ്പ്. ഇപ്പോള്‍ അതില്‍ മാറ്റം വരികയാണ്. 46 ലക്ഷം വരുന്ന കുവൈത്തിലെ ജനസംഖ്യയില്‍ 34 ലക്ഷവും വിദേശികളാണ് എന്നതാണ് എടുത്തുപറയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+