ഫ്രാന്‍സിനെ ഗള്‍ഫ് സഹായിക്കുമോ? പ്രസിഡന്റ് മാക്രോണ്‍ കുവൈത്തില്‍, പണം വേണം, ഇന്ധനവും
ഇന്ധന വില വര്‍ധനവും പണപ്പെരുപ്പവും വലിയ കുരുക്കിലാണ് ഫ്രാന്‍സിനെ എത്തിച്ചിരിക്കുന്നത്. ചെലവ് കുത്തനെ വര്‍ധിച്ചതോടെ ജീവിക്കാന്‍ പ്രയാസത്തിലായ ജനങ്ങള്‍ തെരുവുകള്‍ കൈയ്യടിക്കുകയാണ്. വിദ്യാഭ്യാസ മേഖലയില്‍ മതിയായ ഫണ്ട് അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയും സമരത്തിന് കാരണമായി. സമരം അടിച്ചൊതക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ജിസിസിയിലേക്ക് പുറപ്പെട്ടത്.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ജിസിസി സന്ദര്‍ശനത്തിലാണ് മാക്രോണ്‍. കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുക. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി ഫ്രാന്‍സിനെ സാമ്പത്തികമായി ഞെരുക്കുകയാണ്.

ഇന്ധനം മതിയായ അളവില്‍ എത്തിക്കാനുള്ള ചര്‍ച്ചകളാണ് മാക്രോണ്‍ ജിസിസി നേതാക്കളുമായി നടത്തുക. കൂടാതെ ഗള്‍ഫില്‍ നിന്ന് വന്‍ നിക്ഷേപവും ഫ്രാന്‍സ് പ്രതീക്ഷിക്കുന്നു. എന്നാല്‍ യുദ്ധം അവസാനിക്കാതെ ഇന്ധന പ്രതിസന്ധി തീരുമെന്ന് കരുതുന്നില്ല. ഹോര്‍മുസ് വഴി ഇന്ധനം കൊണ്ടുപോകാന്‍ സംവിധാനം വേണമെന്ന് എന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
ഇന്ധന പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ നിലവില്‍ ജിസിസി നേതാക്കള്‍ക്ക് സാധിച്ചേക്കില്ല. കാരണം, ഇറാനും അമേരിക്കയുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമാണ് ഇന്ധന ചരക്കു കപ്പലുകള്‍ സുഗമമായി സഞ്ചരിക്കൂ. ഇന്ധനം കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ ജിസിസി രാജ്യങ്ങളും പ്രതിസന്ധിയിലാണ്.
കുവൈത്ത് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്രഞ്ച് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. സാമ്പത്തികം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയില്‍ സഹകരണം ശക്തമാക്കുകയാകും ഇരുരാജ്യങ്ങളുടെയും പ്രധാന ചര്‍ച്ച എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജിസിസി രാജ്യങ്ങളില്‍ നിന്ന് മതിയായ നിക്ഷേപവും ഇന്ധനവും ഫ്രാന്‍സ് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ധനം വരുന്നത് കുറഞ്ഞതോടെ ഫ്രാന്‍സില്‍ പണപ്പെരുപ്പം വര്‍ധിച്ചിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയും ജീവിതചെലവ് വര്‍ധിക്കുകയും ചെയ്തതാണ് ജനം ഇളകാന്‍ കാരണം. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം ഇപ്പോള്‍ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഗള്‍ഫ് പര്യടനം തുടങ്ങിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സാഹചര്യമാണ് ഇന്ധന വില കൂടാന്‍ കാരണം എന്നും യുദ്ധത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും സാമ്പത്തിക തിരിച്ചടി ഫ്രാന്‍സ് കൂടി അനുഭവിക്കുകയാണെന്നും ഞായറാഴ്ച യാത്ര പുറപ്പെടും മുമ്പ് മാക്രോണ്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചു.


Click it and Unblock the Notifications
