Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം കർശനമാക്കി കുവൈത്ത്: അക്കാര്യം ചെയ്തില്ലെങ്കില്‍ ഇനി വിസ പുതുക്കാനാവില്ല

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത്. സർക്കാരിലേക്ക് അടക്കാനുള്ള മുഴുവന്‍ കുടിശ്ശികകളും തീർക്കുന്നത് വരെ പ്രവാസികളുടെ റസിഡൻസി ഡോക്യുമെന്റേഷൻ പുതുക്കുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമമാണ് കുവൈറ്റ് ഭരണകൂടം ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നിയമം സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

വിസ പുതുക്കൽ, സ്പോൺസർഷിപ്പുകൾ മാറ്റൽ തുടങ്ങിയ സേവനങ്ങൾക്ക് പുതിയ നിയമം ബാധകമാണ്. അതായത് ഏതെങ്കിലും തരത്തിലുള്ള ഫൈന്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്ള പ്രവാസികള്‍ക്ക് റസിഡൻസി ഡോക്യുമെന്റേഷനും വിസയും പുതുക്കാന്‍ സാധിക്കില്ല. രാജ്യത്ത് താമസാനുമതി പുതുക്കുന്നതിന് മുമ്പ് തന്നെ പ്രവാസികൾ വെള്ളം, വൈദ്യുതി, ട്രാഫിക് ഫൈന്‍ ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിലും വകുപ്പുകളിലുമുള്ള കുടിശ്ശിക തീർക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 kuwait-city-

ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അയച്ചതുമായി ബന്ധപ്പെട്ട രേഖയും വിദേശ പൗരന്മാർ ഹാജരാക്കണം. നേരത്തെ, കടബാധ്യതയുള്ള പ്രവാസികൾക്ക് രാജ്യം യാത്രാ നിരോധനവിെ ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളം, കര, തുറമുഖ പ്രവേശന കവാടങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് കുടിശ്ശിക തീർക്കുന്നതിനായി പ്രത്യേക ഓഫീസുകളും കുവൈത്ത് തുറന്നിട്ടുണ്ട്.

ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗതാഗതം, ജലവൈദ്യുത, ​​നിയമകാര്യങ്ങൾ ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകൾ സംയുക്തമായി നിയമത്തിൽ മാറ്റം വരുത്തിയതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പ്രവാസികൾക്ക് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ 'സഹേൽ' ആപ്ലിക്കേഷൻ ഉപയോഗിച്ചോ കുടിശ്ശികയുള്ള കടങ്ങൾ തീർപ്പാക്കാന്‍ സാധിക്കും.

നേരത്തെ, പ്രവാസികള്‍ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും കുവൈത്ത് സർക്കാർ പുതിയ നിബന്ധനകള്‍ ഏർപ്പെടുത്തിയിരുന്നു. വിദേശികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നു, അനധികൃത താമസം തുടരുന്നു തുടങ്ങി ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ഏറെക്കാലമായി ഫാമിലി വിസകള്‍ നിർത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ചില നിബന്ധനകളോടെ കുവൈത്ത് സർക്കാർ വീണ്ടും ഫാമിലി വിസകള്‍ അനുവദിച്ചേക്കും.

മാതാപിതാക്കള്‍, മക്കള്‍ എന്നിവരെയാണ് ഫാമിലിയായി കണക്കാക്കുക. സഹോദരന്‍, സഹോദരി എന്നിവര്‍ ഈ ഗണത്തില്‍ വരില്ല. വരുന്നവർക്ക് പ്രത്യേക കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, എന്നിവ ഫാമിലി വിസയില്‍ വരുന്നവർക്ക് നിർബന്ധമായിരിക്കും. ഒരു മാസം മാത്രമായിരിക്കും വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് കുവൈത്തില്‍ തങ്ങാന്‍ സാധിക്കുക. നേരത്തെ നല്‍കിയതിനേക്കാള്‍ 100 ശതമാനം ഇരട്ടിയാകും വിസിറ്റ് വിസയുടെ ഫീസ് എന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+