Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍; ഡോളറിനേക്കാള്‍ കരുത്തുള്ള കറന്‍സി അറിയാം

ദുബായ്: ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കറന്‍സി ഡോളറാണ്. അമേരിക്കന്‍ ഡോളറിലാണ് ലോകത്തെ വ്യാപാരം എന്നതാണ് ഇതിന് കാരണം. ഏത് രാജ്യത്തിന്റെ കറന്‍സികളുടെ മൂല്യം കണക്കാക്കുന്നതും ഡോളറുമായി താരതമ്യം ചെയ്താണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം നിലവില്‍ 92.60 ആണ്. അതായത്, ഒരു ഡോളര്‍ കിട്ടാന്‍ ഇത്രയും രൂപ നല്‍കണം എന്ന് ചുരുക്കം.

 അവസാന ഘട്ടത്തില്‍ പലയിടത്തും പ്രചാരണം മുടങ്ങി; എന്താണ് സംഭവിക്കുന്നത് എന്ന് വിജയ്‌
അവസാന ഘട്ടത്തില്‍ പലയിടത്തും പ്രചാരണം മുടങ്ങി; എന്താണ് സംഭവിക്കുന്നത് എന്ന് വിജയ്‌

എന്തുകൊണ്ടാണ് ഡോളറിന് ജനകീയത വര്‍ധിക്കാന്‍ കാരണം എന്ന ചോദ്യത്തിന് ലോക വ്യാപാരത്തിന് ഉപയോഗിക്കുന്ന കറന്‍സി ആയതിനാല്‍ എന്നാണ് ഉത്തരം. ലോകത്തെ എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് വ്യാപാര ബന്ധമുണ്ട്. അവര്‍ നല്‍കുന്നത് ഡോളറായിരിക്കും. അവര്‍ക്ക് മറ്റു രാജ്യങ്ങള്‍ നല്‍കേണ്ടതും ഡോളര്‍ ആയിരിക്കും.

top currency list in the world

ഡോളറിന്റെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഏറ്റവും സഹായിക്കുന്നത് സൗദി അറേബ്യയുമായുള്ള പെട്രോ ഡോളര്‍ കരാറാണ്. അതായത്, സൗദി അറേബ്യ എണ്ണ വില്‍ക്കുന്നത് ഡോളറില്‍ ആയിരിക്കണം എന്നാണ് കരാറിന്റെ കാതല്‍. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യം എണ്ണ വില്‍ക്കുമ്പോള്‍ നല്‍കേണ്ടത് ഡോളറാണ്. അതുകൊണ്ടുതന്നെ ഡോളറിന് എക്കാലത്തും ആവശ്യക്കാരുണ്ടാകും. സൗദിയുടെ പാത മറ്റു ജിസിസി രാജ്യങ്ങളും പിന്‍പറ്റാന്‍ തുടങ്ങിയതോടെ ഡോളറിന്റെ പ്രചാരം വര്‍ധിച്ചു.

സംഗീത ആവശ്യപ്പെട്ടത് 250 കോടി; വിജയ് 35 കോടി നല്‍കാമെന്ന്, ജ്യോത്സ്യന്‍ ഇടപെട്ട് ധാരണ
സംഗീത ആവശ്യപ്പെട്ടത് 250 കോടി; വിജയ് 35 കോടി നല്‍കാമെന്ന്, ജ്യോത്സ്യന്‍ ഇടപെട്ട് ധാരണ

അടുത്തിടെ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നപ്പോള്‍ ഡോളറിന്റെ മൂല്യം ഉയര്‍ന്നത് ഇതിന് തെളിവാണ്. ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഡോളറിന് ആവശ്യക്കാര്‍ കുറയുകയും മൂല്യം ഇടിയുകയും ചെയ്യും. ഇതുമാത്രമല്ല, ഡോളറിന്റെ മൂല്യം ഉയര്‍ത്തുന്നതും കുറയ്ക്കുന്നതും. എങ്കിലും പ്രധാന ഘടകങ്ങളിലൊന്ന് ക്രൂഡ് വിലയും അതിന്റെ ഡിമാന്റ്-സപ്ലൈയും ആണ്.

ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സികള്‍

കുവൈത്ത് ദിനാര്‍ ആണ് ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി. ഒരു കുവൈത്ത് ദിനാറിന് 3.24 ഡോളര്‍ ലഭിക്കും. രണ്ടാമത്തെ കറന്‍സി ബഹ്‌റൈന്‍ ദിനാര്‍ ആണ്. ഒരു ബഹ്‌റൈന്‍ ദിനാര്‍ കിട്ടാന്‍ 2.65 ഡോളര്‍ നല്‍കണം. മൂന്നാം സ്ഥാനത്തുള്ള ഒമാന്‍ റിയാലിന് പകരം 2.60 ഡോളര്‍ നല്‍കണം. 1.41 ഡോളര്‍ നല്‍കിയാലാണ് ഒരു ജോര്‍ദാന്‍ ദിനാര്‍ ലഭിക്കുക.

ഒരു ബ്രിട്ടീഷ് പൗണ്ട് എന്നത് 1.34 ഡോളറിന് തുല്യമാണ്. ഒരു ജിബ്രാള്‍ട്ടര്‍ പൗണ്ടും 1.34 ഡോളറിന് തുല്യമാണ്. ഒരു സ്വിസ് ഫ്രാങ്ക് 1.26 ഡോളറിന് തുല്യമാണ്. സയ്മന്‍ ഐസ്ലാന്റ് ഡോളര്‍ ലഭിക്കാന്‍ 1.20 യുഎസ് ഡോളര്‍ നല്‍കണം. ഒരു യൂറോ കിട്ടണം എങ്കില്‍ 1.17 ഡോളര്‍ നല്‍കണം. മേല്‍പ്പറഞ്ഞ കറന്‍സികളെല്ലാം ഡോളറിനേക്കാള്‍ മൂല്യമുള്ളതാണ് എന്ന് ചുരുക്കം.

 സ്വര്‍ണം അല്ല വജ്രം; കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇതാണ്, വെട്ടിത്തിളങ്ങുന്ന മൂല്യം അതുല്യം
സ്വര്‍ണം അല്ല വജ്രം; കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം ഇതാണ്, വെട്ടിത്തിളങ്ങുന്ന മൂല്യം അതുല്യം

എങ്ങനെയാണ് ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം നിശ്ചയിക്കുക എന്ന് അറിയാമോ? ആ കറന്‍സിയുടെ ആവശ്യകത, ആ രാജ്യത്തിന്റെ സുസ്ഥിരത, ശക്തമായ സമ്പത്തിക അടിത്തറ, മികച്ച രാഷ്ട്രീയ-ധനകാര്യ-സാമൂഹിക അന്തരീക്ഷം എന്നിവയെല്ലാം കറന്‍സി മൂല്യം നിശ്ചയിക്കുന്ന ഘടകങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+