'കുവൈത്ത് സർക്കാർ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്:മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലേക്ക് എത്തിക്കും'
കുവൈത്ത് സിറ്റി: നാളെ കാണാമെന്നും പറഞ്ഞ് ഉറങ്ങാന്‍ പോയ സഹപ്രവർത്തകർ ഇനി തിരിച്ചവരില്ലെന്ന യാഥാർത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുവൈത്ത് പ്രവാസികളില്‍ പലർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാല്‍ തന്നെ ജോലിക്കാരില്‍ ഏറെയും മലയാളികളായിരുന്നു. പലരും വർഷങ്ങളായി അടുത്ത് അറിയുന്നവർ. ചിലരാകട്ടെ പുത്തന്‍ സ്വപ്നങ്ങളുമായി കടല്‍ കടന്ന് വന്നവരും.
ലേബർ ക്യാമ്പില്‍ തീപിടുത്തം ഉണ്ടായി എന്ന് അറിഞ്ഞപ്പോള്‍ അത് ഇത്ര വലിയ ഒരു അപകടത്തിലേക്കാണ് പോകുന്നതെന്ന് ആദ്യം ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് സാമൂഹ്യ പ്രവർത്തകനും കല കുവൈത്ത് (കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍) സാമൂഹ്യ വിഭാഗം ഭാരവാഹിയായ ജിന്‍സ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

ഞാന്‍ താമസിക്കുന്നതിന് വളരെ എടുത്തായിട്ടാണ് തീ പടർന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തീ വലിയ തോതില്‍ പടരുന്ന വിവരം അറിഞ്ഞ് അധികം വൈകാതെ തന്നെ അവിടേക്ക് എത്താന്‍ സാധിച്ചു. രക്ഷാപ്രവർത്തനവും അതിനോടകം തന്നെ ആരംഭിച്ചിരുന്നു. കുവൈത്ത് സിവില്‍ ഡിഫന്‍സ് സംഘത്തിനോടൊപ്പം തന്നെ സന്നദ്ധപ്രവർത്തകരും ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും മുന്‍നിരയിലുണ്ടായിരുന്നുവെന്നും ജിന്‍സ് വ്യക്തമാക്കുന്നു.
മരിച്ചവരില്‍ ചിലർ കലയില്‍ അംഗമായിരുന്നവരാണ്. കണ്ട് പരിചയമുള്ളവർ. പുതുതായി ജോലിക്കായി എത്തിയവരുമുണ്ട്. എന്താണ് ഇത്തരമൊരു അപകടത്തിന്റെ കാരണം എന്നത് സംബന്ധിച്ച് ഇതുവരേയും ഒരു സ്ഥിരീകരണമില്ല. ആളുകള്‍ പറയുന്ന ചില നിഗമനങ്ങള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതല്ലാതെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.
സർക്കാർ അധികൃതർ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത് നിങ്ങള്‍ക്കും അറിയാമല്ലോ. അവർ മികച്ച രീതിയില്‍ തന്നെ അന്വേഷണം നടത്തും. അപകടം നടന്ന മേഖല നിലവില്‍ പൂർണ്ണമായും സിവില്‍ ഡിഫന്‍സിന്റെ നിയന്ത്രണത്തിലാണ്. കുവൈത്ത് സർക്കാർ എല്ലാവിധ സഹായവുമായി ഒപ്പമുണ്ട്. പരിക്കേറ്റവർക്കൊക്കെ ഉന്നതമായ ചികിത്സ ലഭിക്കുന്നു. ചിലരൊക്കെ ആശുപത്രി വിട്ടു. അതേസമയം മൂന്നാല് പേർ ഇപ്പോഴും ഐസിയുവില്‍ കഴിയുന്നുണ്ട്. അവരുടെ കാര്യത്തിലാണ് ചെറിയ ആശങ്ക നിലനില്‍ക്കുന്നത്.
195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. ചിലൊരൊക്കെ ഡ്യൂട്ടിക്കായി പോയിരുന്നു. ആശുപത്രിയില്‍ നിന്ന് വിട്ടവരേയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരേയും വേറെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംമ്പസി അധികൃതർ. കല ഉള്‍പ്പെടേയുള്ള വിവിധ പ്രവാസി സന്നദ്ധ സംഘടനകള്‍ ഇതിന് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് പ്രത്യേക വിമാനം ഒരുക്കുവാൻ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് സബാഹ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ വക ധന സഹായം നൽകുവാനും അമീർ നിർദേശം നൽകിയതായി ഒന്നാം ഉപ പ്രധാന മന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് വ്യക്തമാക്കി. മരണമടഞ്ഞവരിൽ 48 പേരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു










Click it and Unblock the Notifications