Get Updates
Get notified of breaking news, exclusive insights, and must-see stories!

L2 Empuraan: യുഎഇ ബോക്‌സ് ഓഫീസില്‍ പ്രകമ്പനം കൊള്ളിച്ച് എമ്പുരാന്‍; അഡ്വാന്‍സ് ബുക്കിങ് ഞെട്ടിച്ചു

ദുബായ്: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ എത്തുന്ന എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിങില്‍ സകല റെക്കോര്‍ഡുകളും തകരുകയാണ്. യുഎഇയില്‍ നിന്ന് ഇപ്പോള്‍ തന്നെ മൂന്ന് കോടി നേടിക്കഴിഞ്ഞു. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം എമ്പുരാന്‍ എത്തുമ്പോള്‍ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും വലിയ ആവേശത്തിലാണ്.

പ്രിമിയര്‍, ആദ്യ ദിന ഷോകള്‍ക്ക് വേണ്ടിയുള്ള അഡ്വാന്‍സ് ബുക്കിങിലൂടെ 315000 ഡോളര്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം മൂന്ന് കോടിയിലധികം രൂപ വരുമിത്. ബഹ്‌റൈനിലും ഒമാനിലും ആദ്യ ദിന ടിക്കറ്റ് വില്‍പ്പന നടക്കുന്നുണ്ട്. ഈ തുക കൂടി ചേര്‍ക്കുമ്പോള്‍ മൂന്നര കോടിക്ക് അടുത്തെത്തും. യുഎഇയില്‍ 24000ത്തോളം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു.

mohanlal-prithviraj-empuraan

യുഎഇയില്‍ 759 ഷോകള്‍ക്ക് വേണ്ടിയുള്ള 23500 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞിട്ടുണ്ട്. വലിയ പ്രതീക്ഷയിലാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും. കോടികള്‍ മുടക്കിയാണ് സിനിമ വരുന്നത്. അതുകൊണ്ടുതന്നെ മോഹന്‍ലാലും പൃഥ്വിരാജും എന്താണ് എമ്പുരാനില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിന് വലിയ ആരാധകരുള്ള മേഖല കൂടിയാണ് ജിസിസി രാജ്യങ്ങള്‍.

പുലര്‍ച്ചെ 4.30നുള്ള പ്രിമിയര്‍ ഷോകള്‍ക്ക് വേണ്ടി 5927 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. ആദ്യദിന ഷോകള്‍ക്ക് വേണ്ടി 17567 ടിക്കറ്റുകളും. ഇത്രയും ടിക്കറ്റ് അഡ്വാന്‍സായി യുഎഇയില്‍ വില്‍ക്കുന്നത് റെക്കോര്‍ഡാണ്. പ്രവാസ ലോകത്ത് ഇത്രയും പ്രതീക്ഷയോടെ ഒരു മലയാള സിനിമ വരുന്നതും ആദ്യമായിട്ടായിരിക്കും. നോര്‍ത്ത് അമേരിക്കയിലും വലിയ തോതിലുള്ള ടിക്കറ്റ് വില്‍പ്പന നടക്കുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

empuraan-team

ഈ വര്‍ഷത്തെ മലയാളം സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആണ് എമ്പുരാന്‍. യുഎഇയില്‍ ഇന്നോളം മറ്റു മലയാള സിനിമകള്‍ സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ എമ്പുരാന്‍ മറികടക്കുമെന്നാണ് കരുതുന്നത്. ഐമാസ്‌ക് ഫോര്‍മാറ്റില്‍ ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.

എമ്പുരാന്റെ ട്രെയിലര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പുറത്തുവിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ അര്‍ധരാത്രിയോടെ പുറത്തുവിട്ടു. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമല്ല. ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല. ലീക്കാകുമെന്ന് കരുതിയാകും നേരത്തെ പുറത്തുവിട്ടത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്. മാര്‍ച്ച് 27നാണ് ആഗോള റിലീസ്. മൂന്ന് ഭാഗങ്ങളിലായി കഥ പറയുന്ന സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, സാനിയ ഇയ്യപ്പന്‍, ഫാസില്‍, നൈല ഉഷ, നന്ദു, മണിക്കുട്ടന്‍, ശിവദ എന്നിവര്‍ക്ക് പുറമെ മറ്റു ഭാഷകളില്‍ നിന്നുള്ള താരങ്ങളും എമ്പുരാന് പകിട്ട് പകരുന്നുണ്ട്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+