ദുബായിൽ ജോലി തേടി പോകണോ? ഇനി സ്പോണ്‍സർമാർ വേണ്ട..ആശ്വാസമായി പുതിയ സംവിധാനം
ഇനി സ്പോണ്‍സർമാരുടെ സഹായം ഇല്ലാതെ തന്നെ പ്രവാസികൾക്ക് യുഎഇയിൽ എത്തി ജോലി തേടാം. ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആണ് പങ്കുവെച്ചത്. 'വിസിറ്റ് വിസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂനിറ്റീസ്' എന്ന പേരിലാണ് സേവനം. ഈ സിംഗിൾ എൻട്രി വിസ എടുത്ത് യുഎഇയിലെത്തി ജോലി അന്വേഷിക്കുകയോ അഭിമുഖങ്ങളിലോ റിക്രൂട്ട്മെൻ്റുകളിലോ പങ്കെടുക്കുകയോ ചെയ്യാം.
60,90,120 ദിവത്തെ വിസയാണ് അനുവദിക്കുക. താമസത്തിനുള്ള സമയം നീട്ടി ലഭിക്കും. എന്നാൽ നിശ്ചിത നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും. 180 ദിവസം വരെയായിരിക്കും ഇതിൻ്റെ കാലാവധി. അപേക്ഷകർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതകൾ വേണം.

കുറഞ്ഞത് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കായിരിക്കും അപേക്ഷിക്കാനാകുക. മാത്രമല്ല യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നിഷ്കർഷിച്ചിരിക്കുന്ന സ്കിൽ ലെവൽ 1 ,2, 3 എന്നിവയ്ക്കുള്ളിലുള്ള ജോലികളും ആയിരിക്കണം. ഈ അടുത്ത് ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ ലോകത്തെ 500 ടോപ് യൂനിവേഴ്സിറ്റികളിൽ ഒന്നിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബിരുദം നേടിയവരായിരിക്കണം. അതുമാത്രമല്ല ജോലി അന്വേഷിക്കുന്ന കാലയളവിൽ സ്വന്തം ചെലവുകൾ കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക മാർഗങ്ങൾ ഉള്ളവരും ആയിരിക്കുണം.
കുറഞ്ഞത് ആറ് മാസം വരെ കാലാവധിയുള്ള പാസ്പോർട്ട്, ഫോട്ടോഗ്രാഫ്, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ രേഖകൾ, സാമ്പത്തിക വഴികൾ വ്യക്തമാക്കുന്ന രേഖകൾ, ഏത് തത്സികയിലേക്കാണ് അപേക്ഷിക്കുന്നത് അതിന് ആവശ്യമായ രേഖകൾ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യം.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായിയുടെ ഓണ്‍ലൈൻ ചാനൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അല്ലെങ്കിൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻ്റ് പോർട്ട് സെക്യൂരിറ്റി വഴിയും അപേക്ഷിക്കാം.
സൈറ്റ് തുറന്ന് വ്യക്തിഗത വിവരങ്ങൾ, വിസ കാലാവധി, ഫോട്ടോ, ആവശ്യമായ രേഖകൾ, ആപ്ലീക്കേഷൻ ഫീസ് എന്നിവ നൽകി അപേക്ഷകൾ സമർപ്പിക്കാം. അപ്രൂവൽ ലഭിക്കുന്നത വിസ ഓണ്‍ലൈനായി തന്നെ അനുവദിക്കും.
വർഷവും ലക്ഷക്കണക്കിന് പേരാണ് ദുബായിൽ ജോലി തേടി പോകുന്നത്. കേരളത്തിൽ നിന്ന് മാത്രം ആയിരങ്ങളാമ് ജോലി തേടി പറക്കുന്നത്. അതുകൊണ്ട് തന്നെ ദുബായിൽ മികച്ച ഒരു ജോലിയും ഭാവിയും സ്വപ്നം കാണുന്നവർക്ക് പുതിയ സംവിധാനം ഉപകാരപ്രദമാകും.


Click it and Unblock the Notifications
