Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പൻ സർപ്രൈസ് ഒരുക്കി ലുലു, കയ്യിലെത്തുക 2 കോടിയുടെ ഡയമണ്ട്, നേരെ വിട്ടോളൂ ലുലുവിലേക്ക്

ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ വില വരുന്ന ഡയമണ്ട് നെക്ലസ് സമ്മാനമായി നല്‍കാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്? ഇല്ല അല്ലേ. പക്ഷേ എംഎ യൂസഫലിയുടെ ലുലുവിന് സാധിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനം വാങ്ങുന്നവര്‍ക്കാണ് ലുലു ഗ്രൂപ്പ് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ജൂലൈ 9ന് ആരംഭിച്ച സമ്മര്‍ വിത്ത് ലുലു ക്യാംപെയ്‌ന്റെ ഭാഗമായാണ് ലുലു വമ്പന്‍ ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സൗദിയിലെ മലയാളികള്‍ അടക്കമുളള പ്രവാസികളും തദ്ദേശീയരും ലുലുവിന്റെ സമ്മര്‍ ക്യാംപെയ്ന്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഡയമണ്ട് മാത്രമല്ല നെക്ലേസുകള്‍, പെന്റന്റുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയും രാജ്യത്തെ ഏത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഷോപ്പിംഗ് നടത്തിയാലും ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസുമായി ചേര്‍ന്നാണ് ലുലു ഗ്രൂപ്പ് ഈ സമ്മാനങ്ങളൊരുക്കുന്നത്.

ഈ വിലപ്പെട്ട സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നല്ലേ. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുക, എന്നിട്ട് നിങ്ങളുടെ പേര് നറുക്കെടുപ്പിനായി രജിസ്റ്റര്‍ ചെയ്യുക. ആഗസ്റ്റ് 28ന് ആണ് ഗ്രാന്‍ഡ് ഡയമണ്ട് റാഫിള്‍ ഡ്രോ എന്ന നറുക്കെടുപ്പ് നടക്കുക. ഈ നറുക്കെടുപ്പിലെ വിജയിക്കാണ് 1 മില്യണ്‍ റിയാല്‍ വില വരുന്ന ഡയമണ്ട് സമ്മാനമായി ലഭിക്കുക.

lulu

Image Credit: Facebook

ആഗസ്റ്റ് 26 വരെ നീണ്ട് നില്‍ക്കുന്ന ലുലുവിലെ ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ ഓരോ വിഭാഗത്തിലും വമ്പന്‍ ഓഫറുകളാണ് ലഭ്യമാവുക. മൊബൈല്‍ ഫോണുകള്‍, റഫിജ്രറേറ്ററുകള്‍, എസി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ബാഗുകള്‍, ട്രാവല്‍ ആക്‌സസറീസ്, ഗ്രോസറി, മധുരപലഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലുലുവില്‍ ലഭ്യമാണ്. ലുലു സ്വീറ്റ് സിംഫണി, ലുലു സമ്മര്‍ സ്​റ്റൈല്‍, ചില്ലൗട്ട് വിത്ത്​ സ്കൂപ്സ്, ലുലു സീസണ്‍ ടു ഗ്ലോ, ചില്‍ മോഡ് ഓണ്‍,ഹെല്ലോ സമ്മര്‍, കൂള്‍ വിത്ത്​ നേച്ചര്‍, ഗെയിം ഓണ്‍, ഹെല്‍ത്തി ഈറ്റ്സ് എന്നിങ്ങനെയാണ് ഡീലുകൾ തയ്യാറാക്കിയിരിക്കുന്നത്.

അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഷോപ്പിംഗ് എളുപ്പവും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാക്കുന്ന തരത്തിലാണ് ലുലു ഓഫറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ലുലു സമ്മര്‍ സ്റ്റൈല്‍ വിഭാഗത്തില്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന തരത്തിലുളള വസ്ത്രങ്ങളും ഇന്നത്തെ ഏറ്റവും ട്രെന്‍ഡിംഗായ വസ്ത്രങ്ങളും നിങ്ങള്‍ക്ക് വലിയ വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു സ്വീറ്റ് സിംഫണി മധുരപലഹാരണങ്ങള്‍ ആകര്‍ഷകമായ ഓഫറുകളില്‍ ലഭ്യമാക്കുന്നു.

ലുലു സീസണ്‍ ടു ഗ്ലോ വിഭാഗത്തില്‍ വിലക്കുറവോടെ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുക ലോകോത്തര ബ്രാന്‍ഡുകളുടേത് അടക്കമുളള ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളാണ്. ഹെല്‍ത്തി ഈറ്റ്‌സ്, ചില്ലൗട്ട് വിത്ത് സ്‌കൂപ്‌സ്, ചില്‍ മോഡ് ഓണ്‍, കൂള്‍ വിത്ത് നേച്ചര്‍ എന്നീ ക്യാംപെയ്‌നുകള്‍ യഥാക്രമം ആരോഗ്യപ്രദമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം, തണുത്ത പാനീയങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നീ ഉത്പന്നങ്ങള്‍ ആണ് വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+