ഒമാനില്‍ ആറ് പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; ഒമാന്‍-ഇന്ത്യ കരാര്‍ വന്‍ നേട്ടമാകുമെന്ന് യൂസഫലി
മസ്‌കത്ത്: ഒമാനില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ഒമാനിലെ 33ാമത്തെ ലുലു ഷോറൂം ആണിത്. ഇനിയും ഒട്ടേറെ പദ്ധതികള്‍ ഇവിടെ നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി സൂചിപ്പിച്ചു. വാണിജ്യ അണ്ടര്‍ സെക്രട്ടറി ഗാലിബ് ബിന്‍ സയ്ദ് അല്‍ മഅ്മരിയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. മസ്‌ക്കത്തിലെ അല്‍ ഖുറം കോപ്ലക്‌സിലാണ് ഹൈപ്പര്‍മാര്‍ക്ക്.
33000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൂടുതലും പ്രാദേശിക കര്‍ഷരുടെ ഉല്‍പ്പന്നങ്ങളാണ്. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയെല്ലാം തങ്ങളുടെ ലക്ഷ്യമാണ് എന്ന് യൂസഫലി പറഞ്ഞു. ഒമാനില്‍ ആറ് പദ്ധതികള്‍ കൂടി നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, കയറ്റുമതി ഹബ് എന്നിവയെല്ലാം ഇതില്‍പ്പെടും.

ഇന്ത്യയും ഒമാനും അടുത്തിടെ സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ ഒപ്പുവച്ചിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യൂസഫലി പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യവസ്തുക്കള്‍ ഒമാനിലേക്ക് എത്തുന്നു. ഇവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഒമനിലെ മാര്‍ബിള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ താരിഫ് ഇല്ലാതെ ഇന്ത്യയിലേക്ക് ഇറക്കാന്‍ സാധിക്കുന്നു എന്നതെല്ലാം നേട്ടമാണ് എന്ന് യൂസഫലി പറഞ്ഞു.
യുഎഇയിലെ അഡ്‌നോക്കില്‍ പുതിയ ലുലു സ്റ്റോര്‍
അഡ്‌നോക് ഡിസിട്രിബ്യൂഷന്‍ മേഖലയില്‍ ലുലു ഡെയ്‌ലി ആദ്യമായി ഉദ്ഘാടനം ചെയ്തു. അബുദാബിയിലെ സാദിയത്തിലാണ് ഡെയ്‌ലി സ്‌റ്റോര്‍. അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സിഇഒ എഞ്ചിനിയര്‍ ബാദിര്‍ സഈദ് അല്‍ ലംകിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 16566 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ ഷോറൂം. സൂപ്പര്‍ മാര്‍ക്കറ്റ് സൗകര്യങ്ങള്‍ക്കൊപ്പം ഇന്ധനം, വാഹനം ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, കാര്‍ കെയര്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.
ഭക്ഷണ കേന്ദ്രവും ആരോഗ്യ ഫിറ്റ്‌നസ് സൗകര്യവും ഒരുക്കി എന്നതും എടുത്തു പറയണം. അഡ്‌നോക്കിന്റെ നാല് സ്ഥലങ്ങളില്‍ കൂടി വൈകാതെ ലുലു ഡെയ്‌ലി സ്‌റ്റോര്‍ വരും. 2027 പകുതിയാകുമ്പോള്‍ ഇവ ഉദ്ഘാടനം ചെയ്യും. യൂസഫലിയും അല്‍ ലംകിയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. പലചരക്ക്, ഇറച്ചി, മീന്‍, പാലുല്‍പ്പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബേക്കി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ലുലു ഡെയ്‌ലി സ്റ്റോര്‍.
ഇന്ത്യയിലും വിപുലീകരണത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ. ഒട്ടേറെ സംസ്ഥാനങ്ങളില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരും. അസം, ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലുലുവുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നുണ്ട്. കേരളത്തിലും കൂടുതല്‍ ഷോറൂം തുറക്കുമെന്ന് ലുലു അറിയിച്ചിരുന്നു.












Click it and Unblock the Notifications