Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് ആ നേട്ടവും തൂക്കി: യുഎഇയില്‍ തന്നെ മറ്റാരുമില്ല; ലോകം ശ്രദ്ധിച്ച അംഗീകാരം

അബുദാബി: യു എ ഇയിലെ ഐ പി ഒ രംഗത്ത് പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച ലുലു ഗ്രൂപ്പിനെ തേടി വീണ്ടും അംഗീകാരം. 2024-ലെ ഇ എം ഇ എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകളിൽ 'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐ പി ഒ' എന്ന പുരസ്കാരം ലുലു റീട്ടെയ്‌ൽ ഹോൾഡിംഗ്സ് കരസ്ഥമാക്കി. ലണ്ടനിൽ അടുത്തിടെ നടന്ന വാർഷിക പുരസ്കാര ചടങ്ങിൽ ലുലു ഗ്രൂപ്പ് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

ഇ എം ഇ എ ഫിനാൻസ് അച്ചീവ്മെന്റ് അവാർഡുകൾ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മൂലധന വിപണികളിലെ മികവിന്റെ മാനദണ്ഡമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, കോർപ്പറേറ്റുകൾ, വിപണി പങ്കാളികൾ എന്നിവർ നാമനിർദ്ദേശം ചെയ്തവരിൽ നിന്ന് എഡിറ്റോറിയൽ ബോർഡാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഐ പി ഒ, ഇസ്ലാമിക് ഫിനാൻസ്, ഘടനാപരമായ ഇടപാടുകൾ, ലയനങ്ങൾ, ഏറ്റെടുക്കലുകൾ എന്നിവയുൾപ്പെടെ ഏറ്റവും സ്വാധീനമുള്ളതും നൂതനവുമായ സാമ്പത്തിക ഇടപാടുകളെ ഈ പുരസ്കാരങ്ങൾ എടുത്തുകാട്ടുന്നു.

lulu-award

'ഈ പുരസ്കാരം ലഭിച്ചതിൽ ഞങ്ങൾ അത്യന്തം അഭിമാനിക്കുന്നു. ഇത് ഞങ്ങളുടെ ബിസിനസിന്റെ ശക്തി, ഞങ്ങളുടെ ടീമിന്റെ പ്രതിബദ്ധത, നിക്ഷേപകരുടെ വിശ്വാസം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. ഈ ഐ പി ഒ ലുലു റീട്ടെയ്‌ലിന് അടുത്ത ഘട്ടത്തിലേക്കുള്ള നിർണ്ണായകമായ ഒരു കാല്‍വെയ്പ്പായിരുന്നു. ദീർഘകാല മൂല്യവും സുസ്ഥിര വളർച്ചയും ഉറപ്പാക്കാന്‍ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.' ലുലു റീട്ടെയ്‌ൽ ഹോൾഡിംഗ്സിന്റെ സിഇഒ സെയ്ഫി രൂപവാല അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് വ്യക്തമാക്കി.

2024-ന്റെ നാലാം പാദത്തിൽ 1.7 ബില്യൺ ഡോളർ സമാഹരിച്ച ലുലു റീട്ടെയ്‌ലിന്റെ ചരിത്രപരമായ പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐപിഒ), അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) കമ്പനിയുടെ ഔദ്യോഗിക ലിസ്റ്റിംഗിന് വഴിയൊരുക്കുകയും ചെയ്തു. മേഖലയിലെ ഏറ്റവും വലിയ പൊതു ലിസ്റ്റിംഗുകളിൽ ഒന്നായ ഈ ഐ പി ഒ നിക്ഷേപകർക്കിടയില്‍ വലിയ താല്‍പര്യമാണ് സൃഷ്ടിച്ചത്.

അതേസമയം, ലുലു ഗ്രൂപ്പ് യു എ ഇയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15 ശതമാനം വര്‍ധനവും ലാഭത്തില്‍ 20 ശതമാനം അധിക വളര്‍ച്ചയുമെന്ന സുപ്രധാന നേട്ടം കൈവരിച്ചതായും എംഎ യൂസഫ് അലി അടുത്തിടെ പറഞ്ഞിരുന്നു. ഈ വർഷത്തെ റമദാൻ കാലയളവിൽ ലുലു ഗ്രൂപ്പ് യുഎഇയിൽ മാത്രം 9 ശതമാനം അധിക വളർച്ച കൈവരിച്ചു. യുഎഇ സാമ്പത്തിക മന്ത്രാലയവുമായി ചേർന്ന് വിലനിലവാരം സ്ഥിരപ്പെടുത്തി, ലുലു ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകി. കൂടാതെ, ആകർഷകമായ വിലക്കിഴിവുകളും ഉപഭോക്തൃ സൗഹൃദ ഓഫറുകളും ലുലു ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ലുലു ഹൈപ്പർമാർക്കറ്റുകൾ മാത്രമല്ല, ഓൺലൈൻ സ്റ്റോറുകളിലൂടെയും റമദാൻ കാലയളവിൽ ശക്തമായ വിൽപ്പന വളർച്ച കൈവരിച്ചു. ഇ-കൊമേഴ്‌സ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നു, ഈ മേഖലയിൽ 40 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം, ദീർഘവീക്ഷണമുള്ള ഭരണനേതൃത്വത്തിന്റെ നയങ്ങളാണ്. സുസ്ഥിര സാമ്പത്തിക വികാസവും വിവിധ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര പങ്കാളിത്തവും യുഎഇയുടെ അതിവേഗ വളർച്ചയ്ക്ക് കരുത്ത് പകരുന്നുവെന്നും എംഎ യൂസഫലി പറഞ്ഞു.

അതേസമയം, ലുലു റീട്ടെയ്ലിന്റെ ഒഹരികള്‍ ഏറ്റവും പ്രധാനപ്പെട്ട എഫ് ടി എസ് ഇ ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡെക്സ് സീരിസിലേക്കെന്ന റിപ്പോർട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ലുലുവിന്റെ ഓഹരികളിലേക്കും വന്‍തോതില്‍ നിക്ഷേപം ഒഴുകിയേക്കുമെന്നാണ് ഓഹരി വിദഗ്ധർ വ്യക്തമാക്കുന്നത്. കൂടാതെ ഓഹരിയുടെ വില കുതിക്കാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+