Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ എംഎ യൂസഫലിക്ക്

ദുബായ്: ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മെഡൽ' ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നും അദ്ദേഹം സമ്മാനം ഏറ്റുവാങ്ങി.

ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്നെ പിന്തുണച്ചതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മെഡൽ ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷവും ആദരവും ഉണ്ടെന്ന് യൂസഫലി പറഞ്ഞു.

ma

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് പിന്തുണയുമായി യൂസഫലി എത്തിയിരുന്നു. ഇരുപത് ദശലക്ഷം ( 47. 50 കോടിയോളം രൂപ ) ആണ് എൻഡോവ്മെന്റ് പദ്ധതിക്ക് വേണ്ടി അദ്ദേഹം നൽകിയത്.

പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോ​ഗ്യവും സംരക്ഷണവും നൽകുന്നതിനുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ബില്യൺ ദിർഹം മൂല്യമുള്ള ഒരു സുസ്ഥിര എൻഡോവ്മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെന്റ് ഈ റമദാനിൽ പ്രഖ്യാപിച്ചത്. റമദാനിൽ ജീവ കാരുണ്യ, മാനുഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രവർത്തന തുടർച്ചയാണ് ഫാദേഴ്സം എൻഡോവ്മെന്റ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

അർഹരായവരുടെ ആരോ​ഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന വലിയ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, വിശുദ്ധ മാസത്തിൽ പിതാക്കന്മാർക്ക് നൽകുന്ന ഏറ്റവും മികച്ച ആദരണമാണിതെന്നും യൂസഫലി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമാണ് എൻഡോവ്മെന്റ് പദ്ധതിയെന്നും ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാ​ഗമാകുന്നത് ഏറെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+