Get Updates
Get notified of breaking news, exclusive insights, and must-see stories!

മിർകാസ് മാൾ ബൈ ലുലു: ദുബായും അബുദാബിയും അല്ല, അജ്മാനില്‍ വന്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ്

യു എ ഇയിലെ വികസന പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി ലുലു ഗ്രൂപ്പ്. അജ്മാനിലെ ടി10 മിർക്കാസ് സിറ്റിയിൽ 25 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മിക്സ്ഡ് യൂസ് - ഫ്രീ സോണ്‍ റീടെയില്‍ ഹബ്ബ് സ്ഥാപിച്ചുകൊണ്ട് വടക്കന്‍ എമിറേറ്റിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് കമ്പനി. അജ്മാൻ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, മൾക് ഇന്റർനാഷണൽ എന്നിവരുമായി ചേർന്ന് മിർകാസ് മാൾ ബൈ ലുലു എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്സ് ആൻഡ് റീട്ടെയ്‌ലേഴ്സ് (MECSR) പരിപാടിയിൽ ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു. അജ്മാനെ നിക്ഷേപ, റീട്ടെയിൽ, വിനോദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പായിരിക്കും ഇതെന്നും സാമ്പത്തിക വിലയിരുത്തുന്നു. 4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള റീട്ടെയിൽ കേന്ദ്രമായ മിർകാസ് മാൾ, ലുലു ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് & പ്രോപ്പർട്ടി LLC-യുടെ മേൽനോട്ടത്തിൽ ഉടന്‍ തന്നെ മിർകാസ് മാൾ ബൈ ലുലു എന്ന പേരില്‍ ഉടന്‍ തന്നെ പുനർനാമകരണം ചെയ്യും.

lulu-ajman

"മിർകാസ് മാളും ചുറ്റുമുള്ള മിക്സ്ഡ് യൂസ് - ഫ്രീ സോണ്‍ വികസനവും അജ്മാനെ വളർച്ചയുടെ പുതിയ യുഗത്തിലേക്ക് നയിക്കുന്നു," ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. ലോകത്തെ ഏറ്റവും പ്രശസ്തമായ റീട്ടെയിൽ ബ്രാൻഡുകളിലൊന്നായ ലുലു ഗ്രൂപ്പുമായുള്ള ഈ സഹകരണം, അജ്മാനിൽ സമൂഹ ജീവിതവും റീട്ടെയിൽ മികവും ഏറ്റവു മികച്ചതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള, പ്രാദേശിക ബ്രാൻഡുകളുടെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ശേഖരം അവതരിപ്പിക്കുന്ന "ഭാവിയിലെ മാൾ" എന്നാണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഷോപ്പിംഗ്, ഡൈനിംഗ്, വിനോദം എന്നിവയുടെ പ്രീമിയം മിശ്രണം പ്രാദേശിക താമസക്കാർക്കും അന്താരാഷ്ട്ര സന്ദർശകർക്കും ഒരുപോലെ ആകർഷകമാകും. ഈ പദ്ധതി ലുലുവിന്റെ സുസ്ഥിര വളർച്ചയ്ക്കും നവീകരണത്തിനുമുള്ള ദീർഘകാല ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. മിർകാസ് മാൾ ബൈ ലുലു ആളുകള്‍ക്ക് മികച്ച സേവനം ഉറപ്പ് വരുത്തുക മാത്രം അല്ല തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപം ആകർഷിച്ചും സമൂഹത്തിന്റെ ആകെയുള്ള വികാസത്തിന് സംഭാവന നൽകുമെന്നും ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് എ വിയും വ്യക്തമാക്കി.

എന്താണ് മിക്സ്ഡ് യൂസ് - ഫ്രീ സോണ്‍

മിശ്ര-ഉപയോഗ ഫ്രീസോൺ എന്നത് ഒരു പ്രത്യേക സാമ്പത്തിക മേഖലയാണ്, അവിടെ റീട്ടെയിൽ, റെസിഡൻഷ്യൽ, വാണിജ്യ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ ഒരൊറ്റ വികസന പദ്ധതിയിൽ സംയോജിപ്പിക്കുകയും ഫ്രീസോൺ നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

Mixed-Use: ഇതിൽ ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ, വീടുകൾ, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുമിച്ച് ഉൾപ്പെടുന്നു. ഇത് ഒരു സമൂഹത്തിന്റെ ജീവിത, ജോലി, വിനോദ ആവശ്യങ്ങൾ ഒരിടത്ത് തന്നെ നിറവേറ്റാന്‍ പ്രാപ്തമാക്കുന്നു.

ഫ്രീസോൺ (Freezone): ഫ്രീസോൺ എന്നത് സർക്കാർ നൽകുന്ന പ്രത്യേക നികുതി ഇളവുകളും നിയന്ത്രണ ആനുകൂല്യങ്ങളും ഉള്ള ഒരു മേഖലയാണ്. ഇവിടെ വിദേശ നിക്ഷേപകർക്ക് 100% ഉടമസ്ഥാവകാശം, നികുതി ഇളവുകൾ, എളുപ്പമുള്ള ബിസിനസ് രജിസ്ട്രേഷൻ, കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ തുടങ്ങിയവ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+