Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയിലും ലുലുവിന്റെ മുന്നേറ്റം: ദമാമില്‍ പുതിയ എക്സ്പ്രസ് സ്റ്റോർ, വിശേഷങ്ങള്‍ അറിയാം

ലോകത്ത് എമ്പാടുമുള്ള പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ലുലു ഗ്രൂപ്പ്. ഇന്ത്യയില്‍ കേരളത്തിന് അകത്തും പുറത്തുമായി നിരവധി പുതിയ മാളുകള്‍ തുടങ്ങുന്ന ലുലു ഗള്‍ഫ് രാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. അബുദാബിയുടെ പ്രാന്തപ്രദേശങ്ങളില്‍ പുതിയ മാളുകള്‍ തുടങ്ങിയ ലുലു ഗ്രൂപ്പ് ഇപ്പോഴിതാ സൗദി അറേബ്യയിലും പുതിയ മാള്‍ തുറന്നിരിക്കുന്നു.

ദമാമിലെ അൽ റൗദയിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നുകൊണ്ടാണ് റീട്ടെയിൽ രംഗത്തെ ഭീമനായ ലുലു ഗ്രൂപ്പ് സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. 10000 ചതുരശ്ര അടിയിലാണ് മാള്‍ പ്രവർത്തനം. ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ഗുണനിലവാരം, താങ്ങാനാവുന്ന വില എന്നിവയാണ് ലുലു പ്രധാനമായും വാഗ്ദാനം ചെയ്യുന്നതെന്ന് മാള്‍ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു.

lulu-saudi

റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെൻ്റ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് രംഗത്ത് പ്രവർത്തിക്കുന്ന മായാദിൻ അൽ ഖലീജ് കമ്പനിയുടെ ചെയർമാൻ മുഹമ്മദ് അൽ ഒതൈബിയും ലുലു സൗദി ഹൈപ്പർമാർക്കറ്റ്‌സ് കെ എസ് എ ഡയറക്ടർ ഷെഹിം മുഹമ്മദും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നുകൊണ്ട് സ്‌റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പലചരക്ക്, ഭക്ഷ്യേതര ഇനങ്ങൾ, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി പ്രൊഡക്ട്, പഴങ്ങളും പച്ചക്കറികളും,മാംസം, മത്സ്യം, ബേക്കറി എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. നാല് ചെക്ക്ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിംഗ് സൗകര്യവുമുള്ള സ്റ്റോറിന് ഉദ്ഘാടനം ദിവസം തന്നെ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

"അൽ റൗദയിലെ ലുലു എക്‌സ്‌പ്രസും മികച്ച വിലക്കുറവില്‍ അസാധാരണമായ ഗുണനിലവാരമുള്ള വസ്തുക്കള്‍ നൽകുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ മുന്‍ നിർത്തുന്നതാണ്," ലുലു സൗദി ഹൈപ്പർമാർക്കറ്റ്‌സ് കെഎസ്എ ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. ഞങ്ങളുടെഉപഭോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിക്കാനും സമൂഹത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാനുമുള്ള ഞങ്ങളുടെ വാഗ്ദാനത്തെ ഈ പുതിയ സ്റ്റോർ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം യുഎഇയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി അബുദാബിയുടെ സബർബൻ പ്രദേശങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലുലു ഗ്രൂപ്പ് ഇപ്പോള്‍. അബുദാബി നഗരത്തിൽ നിന്ന് 40 കിലോമീറ്ററിലധികം അകലെയുള്ള ഷവാമേഖ് സെൻട്രൽ മാളിൽ 85,000 ചതുരശ്ര അടിയിൽ ഒരു ഹൈപ്പർമാർക്കറ്റ് അടുത്തിടെ തുറന്നിരുന്നു.

"അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ ആശയം. അവിടെയുള്ള താമസക്കാർ നഗരത്തിലെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് ദീർഘദൂരം സഞ്ചരിച്ച് എത്താന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണം," ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+