Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഇനി മദീനയിലും; യൂസഫലി നേരിട്ടെത്തി പുണ്യനഗരത്തിനായി അണിയറയില്‍ ഒളിപ്പിച്ചത്: നിരവധി തൊഴില്‍ അവസരം

സൗദി അറേബ്യയിലെ സാന്നിധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. പുണ്യനഗരമായ മദീനയില്‍ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നുകൊണ്ടാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു റീട്ടെയിൽ സൗദി അറേബ്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം നൂറിലേക്ക് ഉയർത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, എംഎ യൂസഫലി, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ മാസൻ ബിൻ ഇബ്രാഹിം റജബ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ച് സ്ഥാപിച്ച പുതിയ ലുലു സ്റ്റോർ 23,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സ്ഥിതി ചെയ്യുന്നത്.

lulu-madina-

അടുത്തിടെ ആരംഭിച്ച മക്കയിലെ ലുലുവിന്റെ ജബൽ ഒമർ സ്റ്റോറിലെന്നപോലെ, ദൈനംദിന ആവശ്യങ്ങൾക്കുള്ള അവശ്യവസ്തുക്കൾ, ഫ്രഷ് ഫുഡ് എന്നിവയുടേയെല്ലാം വിപുലമായ ശേഖരം മദീനയിലെ സ്റ്റോറിലും ഒരുക്കിയിരിക്കുന്നു. ഉത്പന്നങ്ങള്‍ക്കായി മറ്റേതൊരു സ്റ്റോറിലെന്ന പോലെ മികച്ച ഓഫറുകളും സൗദി അറേബ്യയിലെ സ്റ്റോറില്‍ ലഭ്യമാണ്.

മേഖലയിലെ ഒരു പ്രമുഖ റീട്ടെയിൽ സ്ഥാപനമെന്ന നിലയിൽ, ഗുണനിലവാരം, വൈവിധ്യം, താങ്ങാനാവുന്ന വില എന്നിവ ലുലു ഗ്രൂപ്പ് ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടു വരുന്നതായി ജബൽ ഒമർ ഡെവലപ്‌മെന്റ് കമ്പനിയിലെയും അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെന്റ് കമ്പനിയിലെയും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയുടെ വിഷന്‍ 30 കാഴ്ചപ്പാടുമായി ചേർന്നു പോകുന്ന തരത്തിലാണ് ലുലു തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്. ഇതിലൂടെ വലിയ തൊഴില്‍ അവസരവും രാജ്യത്തുണ്ടാകും.

വിശുദ്ധ നഗരങ്ങളിൽ ലുലുവിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിൽ അഗാധമായ സന്തോഷമുണ്ടെന്നായിരുന്നു എംഎ യൂസഫ് അലിയുടെ പ്രതികരണം. 'മക്കയിലെയും മദീനയിലെയും സൗകര്യങ്ങളുടെ വികസനത്തിന് സംഭാവന നൽകുക എന്നത് എന്റെ വളരെക്കാലമായുള്ള ഒരു സ്വപ്നമാണ്. രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി അറേബ്യൻ ഗവൺമെന്റ് എന്നിവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ലോകോത്തര റീട്ടെയിൽ അനുഭവം നൽകുന്നതിൽ ലുലു പ്രതിജ്ഞാബദ്ധമാണ്.' എംഎ യൂസഫ് അലി പറഞ്ഞു.

സൗദി അറേബ്യയിലുടനീളം ലുലു വലിയ തോതിലുള്ള വികസനം ആസൂത്രണം ചെയ്യുന്നുണ്ട്, മദീനയ്ക്കായുള്ള മൂന്ന് പ്രധാന പദ്ധതികൾ കൂടി ഇതിനകം തന്നെ ഞങ്ങള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു പുതിയ സ്റ്റോറുകള്‍ തുറക്കുന്നത് സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നായിരുന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+