ലുലുവിന്റെ തകർപ്പൻ നീക്കം; വരുന്നു 52 ലോട്ട് സ്റ്റോറുകൾ, സാധനങ്ങൾക്ക് വില 20 ദിർഹത്തിൽ താഴെ മാത്രം
മികച്ച ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന എൽഒടി സ്റ്റോറുകൾ യുഎഇയിൽ വ്യാപിപ്പിക്കാനൊരുങ്ങി ലുലു. കഴിഞ്ഞ ദിവസം സൗദിയിൽ ഒരേ ദിവസം മൂന്ന് എൽഒടി സ്റ്റോറുകൾ ലുലു ആരംഭിച്ചിരുന്നു. 22 റിയാലിൽ താഴെയുള്ള ഉത്പന്നങ്ങൾ പ്രധാനമായും ലഭിക്കുന്ന കടകളാണ് ആരംഭിച്ചത്.
യുഎഇയിൽ നിലവിൽ ഇത്തരത്തിലുള്ള 3 സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. ഇവിടെ 20 ദിർഹത്തിന് താഴെ വിലയിലാണ് ഉത്പന്നങ്ങൾ നൽകുന്നത്.
യുഎഇയിലെയും സൗദിയിലെയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ ഗൾഫ് മേഖലയിലെ റീട്ടെയിൽ രംഗത്ത് മത്സരം കടുപ്പിക്കുകയാണ് ലുലു. ഓൺലൈൻ വിപണികളിലെ മത്സരത്തേയും ഫലപ്രദമായി നേരിടാൻ ലുലുവിന് ഇതിലൂടെ സാധിക്കും.

2026 ഓടെ 52 എൽഒടി സ്റ്റോറുകളാണ് യുഎഇയിൽ ലുലു ലക്ഷ്യം വെയ്ക്കുന്നത്. ഇതുവഴി 1 ബില്യൺ ദിർഹത്തിൻ്റെ വരുമാനമാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. 2025 അവസാനത്തോടെ സൗദിയിൽ മാത്രം 50 എൽഒടി സ്റ്റോറുകൾ തുറക്കാനും ലുലു ഗ്രൂപ്പ് പദ്ധതി ഇടുന്നുണ്ട്.
സൗദിയിൽ മക്ക, ഈസ്റ്റേൺ പ്രവിശ്യയിലുള്ള സൈഹാത്, റിയാദ് എന്നിവിടങ്ങളിലാണ് ലുലു പുതിയ സ്റ്റോറുകൾ ആരംഭിച്ചത്. ഉടൻ തന്നെ പുതിയ നാല് സ്റ്റോറുകൾ കൂടി സൗദിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.കുറഞ്ഞ നിരക്കിൽ വീട്ടുപകരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയാണ് എഒടി സ്റ്റോറുകളിൽ ഒരിക്കിയിരുക്കുന്നത്. ഇതുകൂടാതെ സൗദിയിൽ തന്നെയുള്ള പ്രാദേശിക ഉത്പന്നങ്ങളും ആഗോള ഉത്പന്നങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
എല്ലാവർക്കും മൂല്യാധിഷ്ഠിത ഷോപ്പിംഗ് എന്നതാണ് ലുലുവിൻ്റെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എംഎ പറഞ്ഞു. സൗദി അറേബ്യയിലെ എൽഒടി സ്റ്റോറുകൾ സൗദിയുടെ വിഷൻ 2030 നോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്. കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ നൽകുകയാണ് ലക്ഷ്യം. മൂല്യാധിഷ്ഠിത റീട്ടെയിലിംഗിന് പുതിയ മാനം നൽകാനാണ് തങ്ങൾ ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ വിപണികൾ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ സജീവമാണ്. മാത്രമല്ല 15 മിനിറ്റിനുള്ളിൽ ഉത്പന്നങ്ങൾ എത്തിക്കുന്ന ക്യു-കൊമേഴ്‌സ് ഡെലിവറികളും ഉണ്ട്.. എന്നാൽ ലുലുവിന്റെ എൽഒടി സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ നിന്ന് തന്നെ ഉത്പന്നങ്ങൾ വാങ്ങാനുള്ള വലിയ അവസരമാണ് ഒരുക്കുന്നതെന്ന് റീട്ടെയ്ൽ രംഗത്തെ പ്രമുഖരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
20 ദിർഹം മാത്രം വിലയുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വാങ്ങാൻ ആളുകൾ മടിക്കാറുണ്ട്. കുറഞ്ഞ വിലയിലുള്ള ഉത്പന്നങ്ങൾ വാങ്ങാൻ പൊതുവെ തങ്ങളുടെ അടുത്തുള്ള കടകളെയാണ് ആളുകൾ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ
എൽഒടി സ്റ്റോറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിയാദിലെ അൽ മലാസിലുള്ള പുതിയ എൽഒടി സ്റ്റോറിന് 18,772 ചതുരശ്ര അടി വിസ്തീർണമാണ് ഉള്ളത്. വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞത് ഇത്ര രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങണം എന്ന നിബന്ധന ഇവിടെ ഇല്ല. അതുകൊണ്ട് തന്നെ എൽഒടി സ്റ്റോറുകൾക്ക് സാധ്യത ഏറെയാണ്.
റെഡ്‌സീർ കൺസൾട്ടിംഗിലെ റീജിയണൽ പാർട്ണറായ സന്ദീപ് ഗനേഡിവാലയുടെ അഭിപ്രായത്തിൽ ലുലുവിന്റെ എൽഒടി സ്റ്റോറുകൾ മിനിസോ, ഡെയ്‌സോ തുടങ്ങിയ ബ്രാൻഡുകളുമായി കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നതെന്ന് റെഡ്‌സീർ കൺസൾട്ടിംഗ് റീജിയണൽ പാർട്ണർ സന്ദീപ് ഗനേഡിവാല അഭിപ്രായപ്പെട്ടു.അമേരിക്കൻ ഐക്യനാടുകളിൽ ഇത്തരം കുറഞ്ഞ വിലയിലുള്ള റീട്ടെയിൽ സ്റ്റോറുകൾക്ക് വലിയ പ്രചാരമുണ്ട്. നമ്മുടെ നാട്ടിലും ഇത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications