Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ലുലു തകർത്തു, ലാഭത്തില്‍ 20 ശതമാനം വർധനവ്: ഇനി കളി മൊറോക്കോ അടക്കം 3 രാഷ്ട്രങ്ങളിലേക്കും

ദുബായ്: ലോകത്ത് ഏറ്റവും വേഗത്തില്‍ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് യു എ ഇയുടേത്. ഒരോ മേഖലയും എടുത്ത് കണക്കാക്കുകയാണെങ്കില്‍ റീടെയില്‍ വ്യാപാരമാണ് അടുത്ത കാലത്ത് വളരെ വേഗത്തില്‍ മുന്നേറിയ ഒരു മേഖല. വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ യു എ ഇയിലെ റീടെയ്ല്‍ മേഖലയില്‍ 15 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടാകുമെന്നാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ എം എ യൂസഫലി വ്യക്തമാക്കുന്നത്.

രാജ്യത്തിന് മൊത്തത്തില്‍ അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷ മുണ്ടാകും. ഇതില്‍ ഇകൊമേഴ്‌സ് രംഗവും ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയും വലിയ വളര്‍ച്ച കൈവരിക്കും. യു എ ഇയിലെ മുന്‍നിര റീട്ടെയില്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ലുലു ഗ്രൂപ്പ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 15 ശതമാനം വര്‍ധനവും ലാഭത്തില്‍ 20 ശതമാനം അധിക വളര്‍ച്ചയുമെന്ന സുപ്രധാന നേട്ടം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.

lulu-uae-

യു എ ഇയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ അറബ് പത്രമായ 'അല്‍ ഇത്തിഹാദി'ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ റമദാന്‍ കാലയളവില്‍ മാത്രം ലുലു ഗ്രൂപ്പ് യു എ ഇയില്‍ മാത്രമായി നേടിയത് 9 ശതമാനം അധിക വളര്‍ച്ചയാണ്. ഇക്കാലയളവില്‍ യു എ ഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കി മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു നല്‍കിയത്. വലിയ വിലക്കിഴിവുകളും ഉപഭോക്താക്കള്‍ക്കായി ലുലു ഉറപ്പുവരുത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലുലു ഹൈപ്പർമാർക്കറ്റുകളില്‍ മാത്രമല്ല, ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയും വലിയ രീതിയിലുള്ള വില്‍പ്പന നടന്നു. ഇ-കൊമോഴ് രംഗം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ രംഗത്ത് 40 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. യു എ ഇയുടെ വളർച്ചയില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം മികച്ച ഭരണനേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളാണ്. സുസ്ഥിര സാമ്പത്തികവളര്‍ച്ച ഉറപ്പാക്കുന്നതെന്നും വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്തവും പദ്ധതികളും യു എ ഇയുടെ വളര്‍ച്ച അതിവേഗത്തിലാക്കുന്നു.

അടുത്ത ഘട്ടങ്ങളില്‍ നഗരങ്ങളില്‍ നിന്ന് മാറി നഗരാതിര്‍ത്തികളിലേക്കും ഉള്‍പ്രദേശങ്ങളിലും ലുലുവിന്റെ പ്രവര്‍ത്തനം കൂടുതലായി വ്യാപിപ്പിക്കും. യു എ ഇയില്‍ നിലവില്‍ 111 സ്റ്റോറുകളാണ് ലുലുവിനുള്ളത്. ഇത് അടക്കം ഗള്‍ഫ് മേഖലയില്‍ 253 സ്റ്റോറുകളുണ്ട്. വരുന്ന വര്‍ഷം യു എ ഇയില്‍ 23 പുതിയ സ്റ്റോറുകള്‍ അടക്കം ഗള്‍ഫില്‍ 46 പുതിയ സ്റ്റോറുകള്‍ കൂടി ലുലു യാഥാർത്ഥമാക്കും. ഇതോടെ ജി സി സി മേഖലയിലെ ആകെ സ്റ്റോറുകളുടെ എണ്ണം 300 കവിയും.

യു എ ഇക്ക് പുറമെ കുവൈത്ത്, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും പുതിയ സ്ഥാപനങ്ങള്‍ വരും. ഇതിന് പുറമെ ഈജിപ്തിലും ഇന്ത്യയിലും റീടെയില്‍ സേവനം വർധിപ്പിക്കും. മൊറോക്കോ, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ വിപണികളിലും ലുലു ഭാവി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. പുതിയ സ്റ്റോറുകള്‍ വരുന്നതോടെ സ്വദേശി പൗരന്മാര്‍ക്കടക്കം വലിയ തോതില്‍ തൊഴില്‍അവസരങ്ങള്‍ ലഭ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

അതേസമയം, ലുലു ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ ദിവസം മക്കയില്‍ തുറന്നു. ഇതോടെ മക്കയിലുടെ ലുലു സ്റ്റോറുകളുടെ എണ്ണം രണ്ടായി. മക്കയിലെ അൽ റുസൈഫയിലാണ് പുതിയ സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഏകദേശം 200,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ലുലു സ്റ്റോറില്‍ 72 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വിശാലമായ ഡൈനിംഗ് ഏരിയയുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+