Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാളിലേക്ക് വിട്ടോ വേഗം, ഇനി പകുതി വില: 200 റിയാലിന് സാധനം വാങ്ങിയാല്‍ 100 റിയാല്‍ തിരികെ

ദോഹ: ജി സി സി മേഖലയിലെ മുൻനിര റീട്ടെയിൽ ശൃംഖലയായി വളർന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ്. യു എ ഇയിലും കുവൈത്തിലുമെല്ലാം ഗ്രൂപ്പ് നിരവധി സ്ഥാപനങ്ങളാണ് പുതുതായി തുറന്നുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാനായി നിരവധി പുതിയ ഓഫറുകളും ലുലു പല അവസരങ്ങളിലായി അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഇതാ ഖത്തറിലും ലുലു പുതിയ ഓഫർ വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.

'ഹാഫ് പേ ബാക്ക്' ഓഫർ വില്‍പ്പനയാണ് ലുലു ഖത്തറിലെ സ്റ്റോറുകളിലെല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളിലെല്ലാം വലിയ വിലക്കുറവാണ് പ്രമോഷന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 5 വരെ ഓഫർ കാലാവധി നീണ്ടുനിൽക്കും. റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ചുരിദാറുകൾ, ഫുട്‌വെയർ, ലേഡീസ് ബാഗുകൾ, ബേബി ആക്‌സസറികൾ എന്നിവയിലും 'അവിശ്വസനീയമായ വിലക്കുറവ്' കമ്പനി വാഗ്ദാനം ചെയ്യുന്നു.

lulu-hypermarket-

ഹാഫ് പേ ബാക്ക്' ഓഫർ

ഹാഫ് പേ ബാക്ക്' ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഇനങ്ങളിൽ 200 ഖത്തർ റിയാൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് 100 ഖത്തർ റിയാലിന്റെ ഷോപ്പിങ് വൗച്ചർ ലഭിക്കും. അപ്പോള്‍ തന്നെ ഈ വൗച്ചർ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഷോപ്പിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ, ലൂയി ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, ടോം സ്മിത്ത്, ആരോ, സൺസെക്സ്, മാഞ്ചെ, എസ്ഐഎൻ, കില്ലർ, റിവർ ബ്ലൂ, റീബോക്ക്, ലംബർജാക്ക്, പൂമ, സ്കെച്ചേഴ്സ് തുടങ്ങിയ ആഗോള ഫാഷൻ ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം കളക്ഷനുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്.

മറ്റ് ഓഫറുകള്‍

'ഹാഫ് പേ ബാക്ക്' ഓഫറിന് പുറമെ, ലുലു മറ്റ് ആകർഷകമായ കാമ്പയിനുകളും നടത്തുന്നു. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന 'ലെറ്റ്സ് പ്ലേ' കാമ്പയിൻ, ഗെയിമിങ് ലാപ്ടോപ്പുകൾ, കൺസോളുകൾ, മോണിറ്ററുകൾ, ആക്‌സസറികൾ, ഗാഡ്‌ജെറ്റുകൾ എന്നിവയിൽ എക്സ്ക്ലൂസീവ് ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. സെപ്റ്റംബർ 29 വരെ തുടരുന്ന 'ലുലു സേവേഴ്സ്' പ്രമോഷൻ, ഫ്രഷ് ഫുഡ്സ്, ഗ്രോസറികൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയിലും 'വലിയ ഡിസ്കൗണ്ടുകൾ' നൽകുന്നു.

ഹാപ്പിനസ് കാമ്പയിൻ

ലുലുവിന്റെ 'ഹാപ്പിനസ് കാമ്പയിൻ'ന്റെ ഭാഗമായി, തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ നിന്നുള്ള വാങ്ങലുകൾക്ക് 10% അധിക ഹാപ്പിനസ് പോയിന്റുകൾ ലഭിക്കും. ഈ ഓഫർ സെപ്റ്റംബർ 30 വരെ സാധുവാണ്.

"ഹാഫ് പേ ബാക്ക് പ്രമോഷൻ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അസാധാരണമായ മൂല്യം നൽകാനും ഗുണനിലവാരമുള്ള ഫാഷനും ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങളും കൂടുതൽ ആക്സസ് ചെയ്യാവുന്നതാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ലുലുവിൽ, ഞങ്ങൾ ലാഭം മാത്രമല്ല, ഞങ്ങളുടെ വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായ ഒരു ഉയർന്ന ഷോപ്പിങ് അനുഭവം നൽകാൻ ശ്രമിക്കുന്നു." കമ്പനിയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു വക്താവ് വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് ലുലുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റും വഴി എക്സ്ക്ലൂസീവ് ഉൽപ്പന്നങ്ങൾ, പ്രമോഷനുകൾ, സീസണൽ കാമ്പയിനുകൾ എന്നിവയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോള്‍ ലഭിക്കും. ഈ ഓഫറുകൾ ഖത്തറിലെ ഷോപ്പിങ് പ്രേമികൾക്ക് മികച്ച അവസരമാണെന്നും ലുലു വ്യക്തമാക്കുന്നു. ആഗോള ബ്രാൻഡുകളുടെ പ്രീമിയം കളക്ഷനുകളും, അവിശ്വസനീയ ഡിസ്കൗണ്ടുകളും, അധിക ഹാപ്പിനസ് പോയിന്റുകളും ഉൾപ്പെടെ, ലുലു ഹൈപ്പർമാർക്കറ്റ് ഈ സീസണിൽ ഷോപ്പിങിനെ ലുലു ഒരു ആഘോഷമാക്കി മാറ്റുന്നു.

നേരത്തെ സെപ്തംബർ 10 നീണ്ടു നിന്ന 10/15/20/30 പ്രമോഷനും ലുലു നടത്തിയിരുന്നു. ഈ ഓഫർ കാലയളവില്‍ 2000-ലധികം ഉൽപ്പന്നങ്ങള്‍ക് അവിശ്വസനീയമായ വിലക്കുറവാണ് ലഭ്യമായത്. ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങള്‍, ടെക്സ്റ്റൈൽ, ഫുട്‌വെയർ, കോസ്മെറ്റിക്സ്, സ്പോർട്സ് ഉപകരണങ്ങൾ, ഹോം ഡെക്കോർ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ, തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങള്‍ക്കും വിലക്കുറവ് ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+