Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ ഒരുപടി മുന്നില്‍ കാണുന്നു: തങ്ങള്‍ക്കും നേട്ടമെന്ന് ലുലു ഗ്രൂപ്പ്; റീട്ടെയില്‍ മേഖലയെ മാറ്റി മറിക്കും

ഡിജിറ്റല്‍ രംഗത്ത് സമൂലമായ പരിവർത്തനങ്ങള്‍ക്കാണ് ഖത്തറിന്റെ ഐടി രംഗം അടുത്തകാലത്തായി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വന്‍കിട നിക്ഷേപങ്ങള്‍ക്കും ആഗോള ടെക് ഭീമന്മാരുമായുള്ള പങ്കാളിത്തത്തിനും ഖത്തർ ഭരണകൂടം വലിയ പ്രധാന്യം നല്‍കുന്നു. ഐടി മേഖലയിലെ രാജ്യത്തിന്റെ ഈ മുന്നേറ്റം റീടെയില്‍ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ലുലു അടക്കമുള്ള വ്യവസായ ഗ്രൂപ്പുകള്‍ക്കും വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നുണ്ട്.

ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) വരവും ആഗോള റീട്ടെയിൽ മേഖലയുടെ പ്രവർത്തനത്തെ വലിയ രീതിയില്‍ മാറ്റിമറിക്കുന്നുവെന്നാണ് ലുലു ഗ്രൂപ്പ് ഡയറക്ടർ ഓഫ് ഗ്ലോബൽ ഓപ്പറേഷൻസ് ഡോ മുഹമ്മദ് അൽത്താഫ് വ്യക്തമാക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന വിപണിയിലെ ആവശ്യങ്ങളും ആളുകളുടെ പ്രതീക്ഷകളും നിറവേറ്റുന്നതിനായി പരമ്പരാഗത റീട്ടെയിൽ വൈദഗ്ധ്യത്തെ നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളുമായി ലയിപ്പിച്ചാണ് ലുലു മുന്നോട്ട് പോകുന്നതെന്നും ഗള്‍ഫ് ടൈംസിനോട് അദ്ദേഹം പറഞ്ഞു.

lulu-qatar

സാങ്കേതിക രംഗത്തെ പുരോഗതിക്കായുള്ള ഖത്തറിൻ്റെ വിശാലമായ കാഴ്ചപ്പാടാണ് ലുലു ഗ്രൂപ്പിൻ്റെ ഡിജിറ്റൽ പരിവർത്തനവും പ്രതിഫലിപ്പിക്കുന്നത്. ആധുനിക റീട്ടെയിൽ പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് ബിസിനസുകളിൽ സാങ്കേതികവിദ്യക്ക് ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളത്.

ഉപഭോക്താക്കൾ ഒരു സ്റ്റോറില്‍ പ്രവേശിക്കുമ്പോൾ "കഴിഞ്ഞ 25 വർഷത്തിനിടയിൽ" ഒന്നും മാറിയതായി പ്രത്യക്ഷത്തില്‍ കാണാന്‍ സാധിച്ചേക്കില്ല. എന്നാൽ പല റീട്ടെയിൽ സ്ഥാപനങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളിലെ വിവിധ പ്രശ്നങ്ങള്‍ പരിഹാരിക്കുന്നതിനും മികച്ച സേവനം ഉറപ്പ് വരുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഇത് സാധാരണക്കാരായ ആളുകള്‍ക്ക് പെട്ടെന്ന് മനസ്സിലാവണമെന്ന് ഇല്ലെന്നും മുഹമ്മദ് അൽത്താഫ് പറയുന്നു.

'ഒരു സ്റ്റോറിന്റെ രൂപവും ഭാവവും അതേപടി നിലനിൽക്കും, കാരണം ഇതാണ് ഞങ്ങളുടെ ബിസിനസ്സിൻ്റെ സ്വഭാവം. പക്ഷേ, നമ്മുടെ പിന്നാമ്പുറങ്ങളിൽ സാങ്കേതിക വിദ്യരംഗത്ത് അടിമുടി മാറുകയാണ്. ഈ മേഖലയെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ നിങ്ങൾ യുഎസിനെ ഒരു ഉദാഹരണമായി എടുക്കുകയാണെങ്കിൽ, നാസയ്ക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഡാറ്റ ഉപയോക്താക്കൾ അവരുടെ റീട്ടെയിൽ സൂപ്പർമാർക്കറ്റുകളാണ്. അതായത് ഞങ്ങളും ഡാറ്റാധിഷ്ഠിതമായ ബിസിനസ്സിലൂടെയാണ് മുന്നോട്ട് പോകുന്നത്' ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ വ്യക്തമാക്കി.

ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ബാക്കെൻഡ് പ്രവർത്തനങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തോടൊപ്പം തന്നെ കോൾഡ് ചെയിൻ മാനേജ്‌മെൻ്റിനായി ക്ലൗഡ് അധിഷ്‌ഠിത സംവിധാനങ്ങളും നടപ്പിലാക്കുന്നു. മികച്ച രീതിയിുള്ള ട്രാക്കിംഗ്, ട്രെയ്‌സിംഗ് കഴിവുകളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു. അതുപോലെ, ഐഒടി സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെ കമ്പനിയുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഊർജ്ജ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പുതിയ എഐ ടൂളുകളുടെ സഹായത്തോടെ ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള ലുലുവിൻ്റെ പദ്ധതികളെക്കുറിച്ചും ഡോ അൽത്താഫ് അഭിപ്രായപ്പെട്ടു. എഐ സാങ്കേതിക വിദ്യക്ക് റീടെയില്‍ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. മറ്റ് ധാരാളം ബിസിനസ്സ് അവസരങ്ങളും എ ഐ വഴിയുണ്ടാകും. എഐ നൂതനാശയങ്ങളിലും പുരോഗതിയിലും ഖത്തറിലെ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും അറിവും നല്‍കേണ്ടതുണ്ടെന്നും അല്‍ത്താഫ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+