Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെയ്ഖ് മക്തൂമിന്റെ പ്രത്യേക ഫണ്ട് സമാഹരണം: വാരിക്കോരി നല്‍കി ലുലു ഗ്രൂപ്പ്: എത്ര കോടിയെന്ന് അറിയുമോ?

യു എ ഇ വൈസ് പ്രസിഡന്റും ദുബായ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച കാമ്പെയിന് കോടികളുടെ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫ് അലി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിന് 20 മില്യണ്‍ യു എ ഇ ദിർഹമാണ് യൂസഫലി നല്‍കിയത്. അതായത് ഇന്നത്തെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുകയാണെങ്കില്‍ ലുലു ഗ്രൂപ്പ് നല്‍കിയിരിക്കുന്നത് 47 കോടിയിലേറെ രൂപയാണ്.

യു എ ഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിനൊപ്പം ആവശ്യമുള്ളവർക്ക് വൈദ്യചികിത്സയും ആരോഗ്യ സേവനങ്ങളും നൽകുന്നതിനായുള്ള ഒരു സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിന് തുടക്കം കുറിച്ചിരിക്കുന്നത്.

lulu-dubai

'പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും ആവശ്യമുള്ളവർക്ക് സുസ്ഥിരമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയും ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയിൻ ഒരു വലിയ മാനുഷിക മാനം കൈക്കൊള്ളുന്നു. ഈ മഹത്തായ ഉദ്യമത്തിന്റ ഭാഗമാകുന്നത് സ്വന്തം പിതാവിനെ ബഹുമാനിക്കുന്നതിനുള്ള ഏറ്റഴും അർത്ഥവത്തായ മാർഗമാണ്, പ്രത്യേകിച്ച് ഈ റമദാന്‍ മാസത്തില്‍' എം എ യൂസഫലിയെ ഉദ്ധരിച്ചുകൊണ്ട് യു എ ഇയുടെ ന്യൂസ് ഏജന്‍സിയായ വാം (WAM) റിപ്പോർട്ട് ചെയ്യുന്നു.

'ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഈ കാമ്പെയ്‌നിലേക്കുള്ള ഞങ്ങളുടെ സംഭാവന, യുഎഇയുടെ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നത് കൂടിയാണ്. ആളുകളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളിൽ ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ യു എ ഇക്ക് ഉദാരതയുടെയും അനുകമ്പയുടെയും ദീർഘകാല പാരമ്പര്യമുണ്ട്. ഈ മാനുഷിക മുന്നേറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും എം എ യൂസഫലി കൂട്ടിച്ചേർത്തു.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ (എം ബി ആർ ജി ഐ) ഭാഗമായ ഈ കാമ്പെയ്‌ന് മികച്ച സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്. ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പെയ്‌നിലേക്കുള്ള സംഭാവനകൾ കാമ്പെയ്‌ൻ വെബ്‌സൈറ്റ്, ടോൾ ഫ്രീ കോൾ സെന്റർ, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്കിലേക്കുള്ള ബാങ്ക് ട്രാൻസ്ഫറുകൾ തുടങ്ങിയ വിവിധ ചാനലുകളിലൂടെ കൈമാറാം. "സംഭാവനകൾ" എന്ന ടാബിൽ ക്ലിക്കുചെയ്‌ത് ദുബായ് നൗ ആപ്പ്, ദുബായിയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae) എന്നിവ വഴിയും കാമ്പെയ്‌നിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്.

അതേസമയം, ഈ വർഷം ആദ്യം ഖത്തർ കാൻസർ സൊസൈറ്റിക്ക് 125000 റിയാലായിരുന്നു ലുലു സംഭാവന ചെയ്തത്. ഖത്തറിലെ ലുലു ഹൈപ്പർ മാർക്കറ്റ് നടത്തിവരുന്ന 'ഷോപ്പ് ആൻഡ് ഡൊണേറ്റ്' കാമ്പെയിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു സഹായധന വിതരണം. സ്തനാർബുദ ബോധവൽക്കരണം കേന്ദ്രീകരിച്ചുള്ള ഈ വർഷത്തെ കാമ്പെയിന്‍.

തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ നിന്നുള്ള വിൽപ്പന വരുമാനത്തില്‍ നിന്നുള്ള ഒരു ഭാഗം ഖത്തർ കാൻസർ സൊസൈറ്റിക്ക് (ക്യു സി എസ്) നല്‍കുന്ന തരത്തിലാണ് ലുലുവിന്റെ ധനസഹായം. ഇത്തരത്തില്‍ സമാഹരിച്ച 125000 ഖത്തർ റിയാല്‍ ലുലു ഹൈപ്പർ മാർക്കറ്റ് ക്യു സി എസിന് കൈമാറി. ജനകീയമായ ഈ ക്യാമ്പയിന്‍ ഇപ്പോഴും ലുലു തുടരുന്നുമുണ്ട്. സാമ്പത്തികമായ സംഭാവനയ്ക്ക് പുറമെ, ആരോഗ്യകരമായ ഭക്ഷണക്രമത്തെയും രോഗ പ്രതിരോധത്തെയും കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളും ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+