Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പ് 5 വർഷത്തിനുള്ളില്‍ ആ നേട്ടം കൈവരിക്കും: യുഎഇയില്‍ പുതിയ ടാർഗറ്റ് പ്രഖ്യാപിച്ച് യൂസഫലി

ഓഹരി വിപണിയിലേക്ക് കടന്നതിന് പിന്നാലെ യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയാണ് ലുലു ഗ്രൂപ്പ്. കഴിഞ്ഞ ദിവസം മദീനയില്‍ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നതിന് പിന്നാലെ ഇപ്പോഴിതാ യു എ ഇയിലും മറ്റൊരു സ്റ്റോർ തുറന്നിരിക്കുകയാണ് ലുലു. ദുബായിലെ അൽ സത്വയിലാണ് ലുലു തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോറിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് സിഇഒ മാജിദ് സഖർ അൽമാരി പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ സ്റ്റോറും ഉപഭോക്താക്കള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവും ഉറപ്പ് വരുത്തുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് യൂസഫലി പറഞ്ഞു.

lulu-uae

'ദുബായ് അൽ സത്വയിൽ ഞങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് പ്രാദേശിക സമൂഹത്തിനും സമീപ പ്രദേശങ്ങൾക്കും ലോകോത്തര ഷോപ്പിംഗ് അനുഭവം ഉറപ്പ് നൽകും. ഈ പുതിയ ഹൈപ്പർമാർക്കറ്റ്, ഐ പി ഒ പ്രഖ്യാപനത്തിനു ശേഷമുള്ള ഞങ്ങളുടെ 23-ാമത്തെ സ്റ്റോറാണ്' യൂസഫലി പറഞ്ഞു.

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ 100 ​​സ്റ്റോറുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏറ്റവും പുതിയ സംഭവവികാസങ്ങൾ ലുലുവിന്റെ പ്രതിബദ്ധത കൃത്യമായി വ്യക്തമാക്കുന്നു. അതായത് 2025 ലും അതിനുശേഷവും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള യഥാർത്ഥ പാതയിലൂടെ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. യു എ ഇ ഭരണകൂടത്തിന്റെ പൂർണ്ണഹൃദയത്തോടെയുള്ള പിന്തുണയ്ക്ക് ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ സത്വയിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുതിയ അത്യാധുനിക സ്റ്റോർ 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ജി സി സിയിലെ ലുലുവിന്റെ 252-ാമത്തെ സ്റ്റോറുമാണ് പുതിയ ഹൈപ്പർമാർക്കറ്റ്. പ്രാദേശികമായും അന്താരാഷ്ട്രമായും ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഒരു വലിയ ശേഖരം എല്ലാ ലുലു സ്റ്റോറുകളിലേതും പോലെ ഇവിടേയും ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു.

ദുബായിൽ മാത്രമായി വലിയ വിപുലീകരണം പദ്ധതികളാണുള്ളത്. അൽ ജദ്ദാഫ്, ജെഎൽടി, നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഖോർഫഖാൻ, ഔദ് അൽ മുത്തിന എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ ഗ്രൂപ്പ് കൂടുതൽ സ്റ്റോറുകൾ ഉടൻ തുറക്കും. ലുലു റീട്ടെയിൽ സി ഇ ഒ സൈഫി രൂപാവാല, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ, ലുലു ദുബായ് റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ, മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം സൗദി അറേബ്യയിലും ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. പുണ്യനഗരമായ മദീനയില്‍ കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നത്. ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ തന്നെ സൗദി അറേബ്യയിലേയും ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം നൂറിലേക്ക് ഉയർത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+