Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു ഗ്രൂപ്പിനെ തേടി ചൈനയില്‍ നിന്നും ആളുകളെത്തി: ഇത് നിർണ്ണായക കരാർ; യിവുവിന് വന്‍ നേട്ടം

അബുദാബി: വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് ഏതാനും ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് ഭരണാധികാരി ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യ-ചൈന ബന്ധം ഊഷ്മളാകുന്നുവെന്ന വാർത്തയോടൊപ്പം തന്നെയാണ് ലുലു ഗ്രൂപ്പും ചൈനീസ് ഇടപാടുകള്‍ ശക്തമാക്കുന്നുവെന്ന വാർത്ത യു എ ഇയില്‍ നിന്നും വരുന്നത്.

ചൈനയുമായുള്ള വ്യാപാര-വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ലുലു ഗ്രൂപ്പ് യുഎഇയിലെ തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വിപുലമായ വിപണി സാധ്യതകൾ തുറന്നുകൊടുക്കുകയാണ്. സുപ്രധാനമായ ഈ നീക്കത്തിന്റെ ഭാഗമായി, ചൈനയിലെ യിവു മുനിസിപ്പൽ പീപ്പിൾസ് ഗവൺമെന്റിന്റെ വൈസ് മേയർ ഷാവോ ചുൻഹോങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ ആസ്ഥാനവും ഹൈപ്പർമാർക്കറ്റുകളും സന്ദർശിച്ചു.

lulu-china

ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കെറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിയുടെ സാന്നിധ്യത്തിൽ, ഈ സഹകരണം ഔദ്യോഗികമാക്കുന്നതിനായി ഒരു ധാരണാപത്രവും ഇരു കക്ഷികളും ഒപ്പുവെച്ചു. ലുലു ഗ്രൂപ്പിന്റെ സിഇഒ സെയ്ഫി രൂപവാലയും ഷെജിയാങ് കമ്മോഡിറ്റി സിറ്റി ഗ്രൂപ്പിന്റെ ജനറൽ മാനേജർ ഗോങ് ഷെങ്ഹാവോയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടര ദശകങ്ങളായി ലുലു ഗ്രൂപ്പ് ചൈനയുമായി ശക്തമായ വ്യാപാര ബന്ധം പുലർത്തുന്നുണ്ട്. ഹോങ്കോങ്, ഗ്വാങ്‌ഷോ, യിവു, ഫുജിയാൻ തുടങ്ങിയ ചൈനയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ലുലുവിന് സാന്നിധ്യമുണ്ട്. 300-ലധികം ചൈനീസ് പൗരന്മാർക്ക് ലുലു ഗ്രൂപ്പ് തൊഴിൽ അവസരങ്ങൾ നൽകുന്നു. കൂടാതെ, വാർഷികമായി 250 മില്യൺ ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലേക്ക് ലുലു കയറ്റുമതി ചെയ്യുന്നു.

"കഴിഞ്ഞ 25 വർഷത്തിലേറെയായി ലുലു ഗ്രൂപ്പ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നുണ്ട്. ഈ ധാരണാപത്രം ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. യിവുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച്, യുഎഇയിലെ ഞങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിൽ കൂടുതൽ പ്രാധാന്യം നൽകും." ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി പറഞ്ഞു

"ചൈനീസ് ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് യിവുവിൽ നിന്നുള്ളവയ്ക്ക്, ലുലു ഗ്രൂപ്പ് നൽകുന്ന വിപണി അവസരങ്ങൾ അസാധാരണമാണ്. ഇത് ഞങ്ങളുടെ വ്യാപാര-വാണിജ്യ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും," യിവു മുനിസിപ്പൽ പീപ്പിൾസ് ഗവൺമെന്റിന്റെ വൈസ് മേയർ ഷാവോ ചുൻഹോങും സഹകരണത്തെത്തുറിച്ച് വ്യക്തമാക്കി.

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന യിവു, ലോകത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണികളിൽ ഒന്നാണ്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വൻ ശേഖരത്തിന് പേര് കേട്ട യിവു, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടേയും പ്രധാന കേന്ദ്രമാണ്. പുതിയ കരാർ പ്രകാരം യിവുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ വിപണിയിൽ കൂടുതൽ സ്ഥാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

22 രാജ്യങ്ങളിൽ 260-ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും പ്രവർത്തിപ്പിക്കുന്ന ലുലു ഗ്രൂപ്പ്, ആഗോള റീട്ടെയിൽ രംഗത്തെ ഒരു പ്രധാന ശക്തിയായി ഇതിനോടകം മാറി കഴിഞ്ഞു. മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ലുലുവിന്റെ വിപണി ശൃംഖല, ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ പ്രശസ്തമാണ്. ചൈനയുമായുള്ള ഈ പുതിയ കരാർ, ലുലുവിന്റെ ആഗോള വ്യാപാര ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിർണായക ചുവടുവയ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+