ലുലുവിന്റെ പുതിയ ക്യാംപെയ്ന്; ഇനി നാട്ടിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യ പരിഗണന, നേട്ടം കര്‍ഷകര്‍ക്ക്
ദോഹ: പ്രാദേശിക ഉല്‍പ്പാദനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പിന്തുണ നല്‍കുന്നതിനായി പുതിയ ക്യാംപെയ്നുമായി ലുലു ഗ്രൂപ്പ്. ഖത്തറിലെ അല്‍ ഗറാഫ ബ്രാഞ്ചിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'മെയ്ഡ് ഇന്‍ ഖത്തര്‍ - ഖത്തരി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ആദ്യ ചോയ്സ്' എന്ന് ക്യാംപെയ്ന് ആരംഭിച്ചിരിക്കുകയാണ് ലുലു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക കാര്യ വകുപ്പുമായി സഹകരിച്ചാണ് ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്.
ജനുവരി 3 വരെ ലുലു സ്റ്റോറുകളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍, രാജ്യത്തിന്റെ കാര്‍ഷിക നേട്ടങ്ങള്‍, സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങള്‍ എന്നിവ ആഘോഷിക്കുന്ന ഖത്തറിന്റെ ഏറ്റവും മികച്ച ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കും. പച്ചക്കറികള്‍, ഔഷധസസ്യങ്ങള്‍, കോഴിയിറച്ചി, മുട്ട, അറബിക് ആട്ടിന്‍കുട്ടി, പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ച ഭക്ഷണങ്ങള്‍, ഡെലിക്കേറ്റസെന്‍, ബേക്കറി ഇനങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ആരോഗ്യ, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഖത്തറില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും.

പ്രാദേശിക ഫാം ഉടമകളെ പിന്തുണയ്ക്കുകയും മന്ത്രാലയം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പുതിയതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രാദേശിക കര്‍ഷകരെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്നതിനും ഈ ദേശീയ പരിപാടി സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനും ലുലു മാനേജ്മെന്റിനോട് അദ്ദേഹം നന്ദി പറഞ്ഞു. 'ഖത്തരി പ്രോഡക്ട്സ് ഔര്‍ ഫസ്റ്റ് ചോയ്സ്' കാമ്പെയ്ന് ഖത്തറിലെ കാര്‍ഷിക സീസണിന്റെ ആരംഭം കുറിക്കുന്നുവെന്ന് ലുലു മാനേജ്മെന്റിന്റെ ഔദ്യോഗിക വക്താവ് വിശദീകരിച്ചു, ഈ സമയത്ത് പ്രാദേശിക ഫാമുകള്‍ വിപണിയിലേക്ക് വലിയ അളവില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു.
''സര്‍ക്കാരിന്റെ പിന്തുണ പ്രാദേശിക കര്‍ഷകരെ വളരെ മത്സരാധിഷ്ഠിത വിലയ്ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ പ്രാപ്തരാക്കുന്നു. എല്ലാ വര്‍ഷവും, പ്രാദേശികമായി വളര്‍ത്തുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വലിയ പ്രാധാന്യം നല്കുന്നു,'' എന്നും വക്താവ് പറഞ്ഞു.
ഉത്തരവാദിത്തമുള്ള ഒരു റീട്ടെയ്ലര്‍ എന്ന നിലയില്‍, പ്രാദേശിക വ്യവസായങ്ങള്‍ക്ക് സുസ്ഥിരമായ ഒരു വിപണി ഉറപ്പാക്കുക എന്നത് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംരംഭം കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമല്ല, ഖത്തറിന്റെ ഭക്ഷ്യസുരക്ഷയും സ്വാശ്രയ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഉല്പാദന അളവ് ഗണ്യമായി ഉയര്‍ന്നതോടെ, പ്രാദേശിക ഫാമുകള്‍ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചത്.
മത്സരാധിഷ്ഠിത വിലകളില്‍ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പ്രീമിയം നിലവാരമുള്ള പച്ചക്കറികള്‍ ക്യാംപെയ്നിന്റെ ഭാഗമായി ലുലുവില്‍ എത്തും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് അല്‍-ഖുലൈഫി, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സ്പെഷ്യലൈസ്ഡ് ലൈസന്‍സിംഗ് ആന്‍ഡ് മാര്‍ക്കറ്റ് കണ്ട്രോള് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍-അംരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ഡയറക്ടര്‍ ഷൈജാന് എം.ഒ., ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജിയണല്‍ ഡയറക്ടര്‍ ഷാനവാസ് പി. എന്നിവരുള്‍പ്പെടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് നിരവധി വിശിഷ്ട വ്യക്തികളും മന്ത്രാലയ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications