Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സുമാര്‍ക്ക് ലുലുവില്‍ വമ്പന്‍ ഓഫര്‍..! 25% വരെ വിലക്കിഴിവ്; വേഗം ലുലുവിലേക്ക് വിട്ടോ

റിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. സൗദി അറേബ്യയിലുടനീളമുള്ള ലുലു ഔട്ട്ലെറ്റുകളില്‍ നഴ്സുമാര്‍ക്ക് ഇന്നത്തെ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭ്യമാകും. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് ലുലുവിന്റെ നടപടി.

സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ ലീഗിന് വഴങ്ങലാകും? ഉത്തരേന്ത്യയില്‍ തിരിച്ചടി ഭയന്ന് ഹൈക്കമാന്‍ഡ്
സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ ലീഗിന് വഴങ്ങലാകും? ഉത്തരേന്ത്യയില്‍ തിരിച്ചടി ഭയന്ന് ഹൈക്കമാന്‍ഡ്

ലുലുവിന്റെ സൗദിയിലെ സോഷ്യല്‍ മീഡിയ പേജില്‍ ഓഫര്‍ സംബന്ധിച്ച പോസ്റ്റര്‍ പങ്ക് വെച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സേവനം കൈയടികളേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് പോസ്റ്ററില്‍ ലുലു വ്യക്തമാക്കിയിട്ടുണ്ട്. നഴ്‌സുമാരുടെ പരിചരണം, സ്‌നേഹം, സമര്‍പ്പണം എന്നിവയ്ക്ക് നന്ദി അറിയിക്കുന്നു എന്നും ലുലു ഗ്രൂപ്പ് പറഞ്ഞു. വിപുലമായ ഓഫറുകളാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ലുലു ഒരുക്കിയിരിക്കുന്നത്.

Lulu Hypermarket

പ്രധാനപ്പെട്ട എല്ലാ പര്‍ച്ചേസുകള്‍ക്കും ഓഫര്‍ ബാധകമായിരിക്കും. പര്‍ച്ചേസിന് എത്തുന്ന നഴ്‌സുമാര്‍ ഔദ്യോഗിക സ്റ്റാഫ് ഐഡി കാര്‍ഡ് ഹാജരാക്കണം. ഇത് ലുലു ജീവനക്കാര്‍ പരിശോധിച്ച ശേഷം ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. ഫാഷന്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, ലേഡീസ് ബാഗുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെ വിലക്കിഴിവാണ് ലുലു വാഗ്ദാനം ചെയ്യുന്നത്.

ദേവേന്ദ്രനെപ്പോലെ വാഴാം, രാജകീയവും ആഡംബരവും നിറഞ്ഞ ജീവിതം മുന്നില്‍; ഈ രാശിക്കാരാണോ?
ദേവേന്ദ്രനെപ്പോലെ വാഴാം, രാജകീയവും ആഡംബരവും നിറഞ്ഞ ജീവിതം മുന്നില്‍; ഈ രാശിക്കാരാണോ?

പഴങ്ങള്‍, പച്ചക്കറികള്‍, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, ലഗേജുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് ഇനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഹോം ഫര്‍ണിഷിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ 10 ശതമാനം ഇളവും ലഭിക്കും. അതേസമയം ഇന്ന് മാത്രമായിരിക്കും ഓഫര്‍ ഉണ്ടായിരിക്കുക എന്ന് ലുലു വ്യക്തമാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും പ്രൊമോഷനുകള്‍ക്കൊപ്പം ഇത് കൂട്ടിചേര്‍ക്കാനും സാധിക്കില്ല. സൗദി അറേബ്യയില്‍ 70 ഔട്ട്‌ലെറ്റുകളാണ് ലുലു ഗ്രൂപ്പിന് ഉള്ളത്.

ഇതില്‍ അരാംകോ നിയോമിലെ ഔട്ട്ലെറ്റും ഉള്‍പ്പെടുന്നു. ഏറ്റവും വലിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദിലാണ്. ഇത് 200,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു. ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. പ്രവാസി മലയാളിയായ എംഎ യൂസഫലി ആണ് ഇതിന്റെ മാനേജിംഗ് ഡയറക്ടര്‍.

മോദി പറഞ്ഞത് കേട്ടാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുതിക്കും... ലോകത്ത് വില കുറയും; കാരണമിത്
മോദി പറഞ്ഞത് കേട്ടാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുതിക്കും... ലോകത്ത് വില കുറയും; കാരണമിത്

ഗള്‍ഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിന് ഉള്ളത്. ഏഷ്യയിലെ തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 57,000-ത്തോളം പേര്‍ ജോലിയെടുക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ ലുലുവിന് ഹൈപ്പര്‍മാര്‍ക്കറ്റുകളുണ്ട്.

2026 നും 2028 നും ഇടയില്‍ ഗള്‍ഫ് മേഖലയിലുടനീളം 50 പുതിയ സ്റ്റോറുകള്‍ തുറക്കും എന്നാണ് ലുലു ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രാദേശിക റീട്ടെയില്‍ ചലനാത്മകതയെ പുനര്‍നിര്‍മ്മിക്കുന്നതിനും നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം. ശക്തമായ വിപുലീകരണ ആക്കം, ശക്തമായ ഇ-കൊമേഴ്സ് വളര്‍ച്ച എന്നിവയാല്‍ 2025 ല്‍ ലുലു 29.1 ബില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 7.9 ബില്യണ്‍ ഡോളര്‍) റെക്കോര്‍ഡ് വരുമാനം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+