ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വമ്പന്‍ ഓഫര്‍, സമ്മാനങ്ങളും ഉറപ്പ്, വേഗം വിട്ടോ, രണ്ടാഴ്ച ഇനി ഷോപ്പിംഗ് മാമാങ്കം
സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അതിന്റെ 15-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുന്നു. 'സൂപ്പര്‍ ഫെസ്റ്റ് 2024' എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് സംഘടിപ്പിച്ചാണ് ലുലു വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്നത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 10 വരെയാണ് സൂപ്പര്‍ ഫെസ്റ്റ് 2024. ഈ കാലയളവില്‍ ഷോപ്പിംഗിന് എത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും ആണ് ലഭിക്കുക.
ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകള്‍ ഫെസ്റ്റില്‍ അവതരിപ്പിക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 1500 ഓളം സമ്മാനങ്ങളും 1 ദശലക്ഷം റിയാല്‍ വരെ വിലമതിക്കുന്ന സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഫെസ്റ്റ് ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം റിയാദിലെ വോക്കോ ഹോട്ടലില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

'സൗദി അറേബ്യയില്‍ ലുലു സ്ഥാപിച്ചതിന്റെ 15-ാം വാര്‍ഷികത്തില്‍ മിഡില്‍ ഈസ്റ്റ് സമൂഹവുമായും ഉപഭോക്താക്കളുമായുമുള്ള ഈ യാത്രയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇത് നിങ്ങളുടെ വിശ്വാസത്തിന്റെയും നിരന്തരമായ പിന്തുണയുടെയും സാക്ഷ്യമാണ്,' സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. വര്‍ഷങ്ങളായി റീട്ടെയില്‍ മേഖലയിലെ മുന്‍നിരക്കാരില്‍ ഒരാളാണ് ലുലു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദിയിലുടനീളം ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുമായി വലിയൊരു ശൃംഖല തന്നെ ലുലു സ്ഥാപിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ ലുലു ഗ്രൂപ്പ് ആദ്യമായി ഐപിഒ ആരംഭിച്ചിരുന്നു. യുഎഇയിലെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറുകയും ചെയ്തിരുന്നു.
82,000 ത്തില്‍ അധികം റീട്ടെയില്‍ നിക്ഷേപകരാണ് ഐപിഒയില്‍ പങ്കെടുത്തിരുന്നത്. ഐപിഒ വഴി 1.72 ബില്യണ്‍ ഡോളര്‍ ആണ് ലുലു ഗ്രൂപ്പ് സമാഹരിച്ചത്. യുഎഇ പൗരന്മാരാണ് ലുലുവിന്റെ കൂടുതല്‍ ലുലു ഷെയറുകളും തിരഞ്ഞെടുത്തത്.
അബുദാബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈന്‍ മംതലകത്ത് ഹോള്‍ഡിംഗ്സ്, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെന്‍ഷന്‍ ഫണ്ട്, സിംഗപ്പൂര്‍ സോവറൈന്‍ വെയല്‍ത്ത് എന്നിവയാണ് ലുലു ഐപിഒയിലെ പ്രധാന നിക്ഷേപകര്‍.












Click it and Unblock the Notifications