Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിന്റെ സുപ്രധാനനീക്കം... ഹജ്ജ് സേവനത്തിലും ഒരു കൈ നോക്കുന്നു; ആദ്യനേട്ടം ഈ രാജ്യത്തിന്

റിയാദ്: ലോകോത്തര ഷോപ്പിംഗ്, ഹൈപ്പര്‍മാര്‍ക്കറ്റ്, റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഹജ്ജ് സേവനരംഗത്തേക്കും കടക്കാനൊരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയെന്നോണം ഇന്തോനേഷ്യന്‍ ഹജ്ജ് ബോര്‍ഡുമായി സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഇന്തോനേഷ്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കരുതലോടെ സ്വാഗതം ചെയ്യുക എന്നതാണ് ലുലുവിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര സഹകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പംം ആഗോള തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും എത്തിക്കാനും കഴിയും എന്നാണ് ലുലു പ്രതീക്ഷിക്കുന്നത്. 'ഈ പുതിയ പങ്കാളിത്തം ഇന്തോനേഷ്യന്‍ തീര്‍ഥാടകരുടെ ഹജ്ജ് യാത്രയ്ക്കിടെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളെ പ്രാപ്തമാക്കും,'' ലുലു പ്രസ്താവനയില്‍ പറഞ്ഞു.

Lulu Hypermarket

സൗദി അറേബ്യയിലുടനീളമുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വിപുലമായ ശൃംഖലയും ഗുണനിലവാരം, താങ്ങാനാവുന്ന വില, മികവ് എന്നിവയും ഹജ്ജ് തീര്‍ത്ഥാടകരുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകരമാകും എന്നും ലുലു ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഷെഹിം മുഹമ്മദും ബിപികെഎച്ച് എന്നറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ഹജ്ജ് ഫണ്ട് മാനേജ്മെന്റ് ഏജന്‍സി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഹാരി അലക്സാണ്ടറും ആണ് ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

തീര്‍ഥാടകരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു യാത്രയില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്തോനേഷ്യന്‍ ഹജ്ജ് ബോര്‍ഡുമായി കൈകോര്‍ത്തതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട് എന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍/ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സലീം വിഐ പറഞ്ഞു. ആഗോള റീട്ടെയില്‍ വ്യവസായത്തില്‍ വിശ്വസ്ത പങ്കാളി എന്ന നിലയില്‍ ലുലുവിന്റെ പങ്ക് അടിവരയിടാനും കരാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്തോനേഷ്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും പരിചരണവും നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരത്തിന്റെയും വിശ്വാസ്യതയുടെയും പര്യായമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുമായുള്ള പങ്കാളിത്തം, ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ക്ക് അവരുടെ തീര്‍ഥാടന വേളയില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് എന്ന് ഹാരി അലക്സാണ്ടര്‍ പറഞ്ഞു.

തങ്ങളുടെ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ സഹകരണം പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഫീഖ് മുഹമ്മദ് അലി, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, വെസ്റ്റേണ്‍ റീജിയന്‍, സൗദി അറേബ്യ റീജിയണല്‍ ഡയറക്ടര്‍, ജിദ്ദയിലെ ഇന്തോനേഷ്യന്‍ ട്രേഡ് പ്രൊമോഷന്‍ സെന്റര്‍ മേധാവി ബഗാസ് ഹരിയോട്ടെജോ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+