Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവില്‍ വീണ്ടും ഓഫര്‍, നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം... ഓഫര്‍ പക്ഷെ എല്ലാവര്‍ക്കുമില്ല!

ലോകത്തിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മലയാളിയായ എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ലാഭകരമായ സംരംഭമായാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ കണക്കാക്കുന്നത്. യുഎഇ ആണ് ലുലു ഗ്രൂപ്പിന്റെ ആസ്ഥാനം. അതിനാല്‍ തന്നെ മിഡില്‍ ഈസ്റ്റില്‍ പ്രധാനമായും ജിസിസിയില്‍ ആണ് ലുലു ഗ്രൂപ്പ് തങ്ങളുടെ സാമ്രാജ്യം വളര്‍ത്തിയെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി നേടിയിരിക്കുകയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ജിസിസി രാജ്യങ്ങളില്‍ ഉടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആറ് മില്യണ്‍ 'ലുലു ഹാപ്പിനസ്' അംഗങ്ങള്‍ എന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. 'ഹാപ്പിനസ് ലോയല്‍റ്റി പ്രോഗ്രാം' വഴിയാണ് ജിസിസിയിലുടനീളം ആറ് ദശലക്ഷം അംഗങ്ങള്‍ എന്ന നേട്ടം ലുലുവിന് ലഭിച്ചിരിക്കുന്നത്.

Lulu Hyprermarket

ലുലുവിനെ തങ്ങളുടെ ഇഷ്ടപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കിയ ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും തെളിവാണ് ഈ നേട്ടം എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ റീജിയണല്‍ മാനേജര്‍ ഷാനവാസ് ഉപഭോക്താക്കള്‍ക്ക് നന്ദി രേഖപ്പെടുത്തി. '6 മില്യണ്‍ 'ലുലു ഹാപ്പിനസ്' അംഗങ്ങളിലേക്ക് എത്തുന്നത് ഒരു സുപ്രധാന നേട്ടമാണ്.

ഞങ്ങളുടെ വിശ്വസ്തരായ ഷോപ്പര്‍മാര്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും ലുലുവില്‍ മികച്ച ഷോപ്പിംഗ് നല്‍കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജിസിസി രാജ്യങ്ങളിലെ എല്ലാ സ്റ്റോറുകളിലും എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍, സര്‍പ്രൈസ് സമ്മാനങ്ങള്‍ എന്നിവ നല്‍കിയാണ് ആഘോഷിക്കാനൊരുങ്ങന്നത്.

ഹാപ്പിനസ് ലോയല്‍റ്റി പ്രോഗ്രാം മുന്‍കാല ഷോപ്പിംഗ് അനുഭവത്തെ പുനര്‍ നിര്‍വചിച്ചു എന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് കിഴിവുകളും ഓരോ പര്‍ച്ചേസിനും പോയിന്റുകളും പ്രത്യേക അംഗങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകാവകാശങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ഹാപ്പിനസ് ലോയല്‍റ്റി പ്രോഗ്രാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു എന്നുള്ളതാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യയില്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങളിലേക്ക് ലുലു അതിന്റെ കാല്‍പാട് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോടും കോട്ടയത്തും ലുലു മാളുകള്‍ തുറന്നിരുന്നു. കേരളത്തില്‍ മറ്റിടങ്ങളില്‍ ലുലുവിന്റെ പ്രൊജക്ടുകള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കും ലുലു ഗ്രൂപ്പ് എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+