ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇമറാത്ത് അവ്വല്‍; എന്താണ് ഈ പദ്ധതി, എംഎ യൂസഫലി പറയുന്നു
അബുദാബി: യുഎഇയുടെ 54ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ പ്രാദേശിക കര്‍ഷകര്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മികച്ച പിന്തുണയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'അല്‍ ഇമറാത്ത് അവ്വല്‍' ആരംഭിച്ചു. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'അല്‍ ഇമറാത്ത് അവ്വലിന് ഔദ്യോഗിക തുടക്കമായി.
ദാബി ഹോള്‍ഡിംഗ് കമ്പനി പിജെഎസ്സിയുടെ ബോര്‍ഡ് ഡയറക്ടറും ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, യുഎഇ റെസ്ലിങ്ങ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സയീദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന്, വ്യവസായ-നൂതന സാങ്കേതിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹസന് ജാസിം അല്‍ നൊവൈസ്, ഒമര്‍ സുവൈന അല്‍ സുവൈദി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് സല്മാന് അല്‍ ഹമ്മദി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 'അല്‍ ഇമറാത്ത് അവ്വലിന് തുടക്കം കുറിച്ചത്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്കി രാജ്യത്തിന്റെ പ്രാദേശിക വികസനത്തിന് പിന്തുണയേകുന്നതാണ് പദ്ധതി.

'അല്‍ ഇമറാത്ത് അവ്വലിന്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങളുടെയും കാര്‍ഷിക വിളകളുടെയും വിപുലമായ പ്രദര്‍ശനമാണ് ലുലു സ്റ്റോറുകളില്‍ ഒരുക്കിയിരിക്കുന്നത്. യുഎഇ ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. യുഎഇയുടെ കാര്‍ഷിക മേഖലയുടെ വികസനത്തിനും സ്വയംപര്യാപ്തയ്ക്കും പിന്തുണ നല്‍കുകയാണ് അല്‍ ഇമറാത്ത് അവ്വല്‍' എന്ന് ലുലു ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി.
പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കും. യുഎഇയിലെ കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് ലുലു നല്കി വരുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ കൂടുതല്‍ സംഭരിക്കുന്നതിന്റെ ഭാഗമായി സിലാലുമായും മുസ്തദാമ ഫാമുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.
ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സിലാല്‍ ഫുഡ് സെക്യൂരിറ്റി സിഇഒ ഹുമൈദ് അഹമ്മദ് അല്‍ റുമൈതി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ എന്നിവര്‍ സിലാലുമായുള്ള ധാരണാപത്രവും മുസ്തദാമ ഫാംസ് സി.ഇ.ഒ റാഷെദ് അല്‍സാബി ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എംഎ എന്നിവര്‍ മുസ്തദാമ ഫാംസുമായുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു. ചടങ്ങില്‍ യുഎഇയിലെ കര്‍ഷകരെ പ്രത്യേകം ആദരിച്ചു.
സ്പേസസ് ഇന്‍വെസ്റ്റ്മെന്റ് ചെയര്മാന് ഫാഹെദ് അല്‍ബ്ലൂഷി, എക്സ്പോണന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ചെയര്മാന് സയീദ് അല്‍സാബി, ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ സലിം വി.ഐ, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
-
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില












Click it and Unblock the Notifications