ഇന്ത്യയുടെ രുചിയും പെരുമയും ഇനി ലുലുവിൽ; 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് തുടക്കം
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് യുഎഇയിലെ വിവിധ സ്റ്റോറുകളിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യ ഉത്സവ്' (India Utsav) ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. അബുദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൗൺസിലർ രോഹിത് മിശ്ര ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയുടെ തനതായ രുചികളും സംസ്കാരവും ഉൽപ്പന്നങ്ങളും ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് എല്ലാ വർഷവും ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന പഴങ്ങൾ, പച്ചക്കറികൾ, ഗ്രോസറി ഇനങ്ങൾ എന്നിവയുടെ വൻ ശേഖരം ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ബിരിയാണി, സ്നാക്സ്, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഫുഡ് കൗണ്ടറുകളും സജ്ജമാണ്.

ഫ്രഷ് ഫുഡ്, ബേക്കറി എന്നിവയ്ക്കു പുറമെ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ഉത്സവകാലത്ത് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ ലുലു ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.
ലുലു സി.ഇ.ഒ. സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, വി. നന്ദകുമാർ (മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ), ടി. അബൂബക്കർ (പ്രോജക്ട് ഡെവലപ്‌മെന്റ് ഡയറക്ടർ), അജയ് കുമാർ (ലുലു അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ) തുടങ്ങി മാനേജ്‌മെന്റ് തലത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ഊർജ്ജം പകരുന്നതിനൊപ്പം യുഎഇയിലെ പ്രവാസികൾക്കും മറ്റ് ജനവിഭാഗങ്ങൾക്കും ഇന്ത്യൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഈ പരിപാടി സഹായിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.
-
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
ലുലു മാളിൽ വൻ വിഷു ഓഫർ; 799 രൂപയുടെ വിഷുക്കണി കിറ്റ് , ഈ നമ്പറിൽ വിളിച്ചാൽ വിഷു സദ്യയും റെഡി -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ












Click it and Unblock the Notifications