Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിലേക്ക് ഇപ്പോൾ തന്നെ വിട്ടോ പ്രവാസികളേ..; ഇഷ്ട ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമൊക്കെ വമ്പൻ ഓഫർ

പ്രവാസികളേ, നാട്ടിലെ രുചികളും വൈവിധ്യങ്ങളുമെല്ലാം മിസ് ചെയ്യുന്നുണ്ടോ? എങ്കിൽ നേരെ വിട്ടോളൂ ലുലുവിലേക്ക്. ഒമാനിലെ ലുലുവിന്റെ ഇന്ത്യ ഉത്സവിന് തുടക്കമായി കഴിഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും മറുനാട്ടിൽ പരിചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് തങ്ങളുടെ ഹൈപ്പർമാർക്കറ്റുകളിൽ ലുലു ഇന്ത്യ ഉത്സവിന് തുടക്കം കുറിച്ചത്.

ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരം, പൈതൃകം, പാരമ്പര്യങ്ങൾ, പ്രാദേശിക രുചികൾ എന്നിവയെല്ലാം ഇന്ത്യ ഉത്സവിൽ പ്രദർശിപ്പിക്കും. ഭക്ഷണം, ഫാഷൻ, ഗ്രോസറി തുടങ്ങി ഓരോ വിഭാഗത്തിലും വൈവിധ്യം അനുഭവിക്കാനുള്ള അവസരമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഏറ്റവും വലിയ പ്രത്യേക മിക്ക ഉത്പന്നങ്ങൾക്കും വമ്പൻ ഓഫർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നതാണ്. പ്രമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗൃഹോപകര ബ്രാൻഡുകളും ഇന്ത്യ ഉത്സവിൽ പ്രദർശിപ്പിക്കും.

lulumain2-1737959826 jpg -Properties

ഒമാനിലെ ഡാർസൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ സവിശേഷമായൊരു അവസരമാണ് ലുലുവിൽ ഒരുങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒമാനിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ലുലു സുപ്രധാന ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്ന് ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജണൽ ഡയറക്ടർ ഷബീർ പ്രതികരിച്ചു. ഫെസ്റ്റിവലിൻ്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് ശൃംഖലകളിൽ നിന്ന് നിരവധി എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങൾ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

ഭക്ഷണങ്ങൾ, പഴം , പച്ചക്കറികൾ , സീഫുഡ്, ഓർഗാനിക് പഴങ്ങൾ-പച്ചക്കറികൾ, മുല്ലെറ്റ്, സസ്യാധിഷ്ഠിത പ്രോട്ടീൻ പ്രൊഡക്ടുകൾ, ഡിസേർട്ട്, സ്ട്രീറ്റ്ഫുഡ് എന്നിങ്ങനെ വ്യത്യസ്തമാർന്ന രുചികൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. ഭക്ഷണങ്ങ വൈവിധ്യങ്ങളുടെ സാമ്പിളുകളും ഉപഭോക്താക്കൾക്ക് പരീക്ഷിക്കാൻ അവസരം ലഭിക്കും. ഭക്ഷണങ്ങളിൽ മാത്രമല്ല വസ്ത്രങ്ങളിലും വലിയ വൈവിധ്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രെൻഡി ഫാഷൻ വസ്ത്രങ്ങളും ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങളുടെ സമ്പൂർണ ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെ ലുലുവിലും ഇന്ത്യൻ ഉത്സവ് ആരംഭിച്ചിട്ടുണ്ട്. അബുദാബി വേൾഡ് ട്രേഡ് സെന്റർ ലുലു ഹൈപ്പർമാർക്കറ്റിലാണ് പരിപാടിയുടെ ഉദ്ഘാടനം നടന്നത്. ലുലുവിന്റെ യുഎഇയിലെ എല്ലാ ശാഖകളിലും ഈ മാസം 29 വരെ ലുലു വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+