Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുമായി ലുലു; ഉദ്ഘാടനത്തിന് പിന്നാലെ കിടിലന്‍ ഓഫറുകളും

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് റീട്ടെയ്ല്‍ ഭീമന്‍മാരായ ലുലു ഗ്രൂപ്പ്. ജിദ്ദയിലെ അല്‍-ബാഗ്ദാദിയ അല്‍-ഗര്‍ബിയ ജില്ലയില്‍ ആണ് ലുലു റീട്ടെയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. അല്‍ ആന്‍ഡലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സൗകര്യം, വൈവിധ്യം, നൂതനമായ റീട്ടെയില്‍ ഡിസൈന്‍ എന്നിവ സമന്വയിപ്പിക്കുന്ന സമഗ്രവും ആധുനികവുമായ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്നത്.

ജിദ്ദ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയര്‍ എഞ്ചിനീയര്‍ നാസര്‍ സലേം അല്‍മോട്ടെബ്, അല്‍ നഹ്ല ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ഇഹ്സാന്‍ ബാഫാക്കിഹ്, ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഉദ്ഘാടനം.

Lulu

അല്‍-ബാഗ്ദാദിയ അല്‍-ഗര്‍ബിയയില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചതോടെ ജിദ്ദയിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട് എന്ന് എംഎ യൂസഫലി പറഞ്ഞു. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉള്‍പ്പടെ സൗദിയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കുമെന്നും യൂസഫലി വ്യക്തമാക്കി.

'പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും, റീട്ടെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും, സമൂഹത്തിന് ലോകോത്തര ഷോപ്പിംഗ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും രാജ്യത്തോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,' യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ ചലനാത്മകമായ റീട്ടെയില്‍ പരിവര്‍ത്തനത്തില്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

117000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചുകിടക്കുന്ന കൂറ്റന്‍ ഹൈപ്പര്‍മാര്‍ക്കറ്റാണ് ലുലു ജിദ്ദയില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ പൂര്‍ണ്ണമായും സ്റ്റോക്ക് ചെയ്ത സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ് സോണുകള്‍, ലുലു കണക്റ്റ് ഇലക്ട്രോണിക്‌സ്, ഫാഷന്‍ സ്റ്റോര്‍, ബിഎല്‍എസ്എച്ച്, ഐ എക്‌സ്പ്രസ് പോലുള്ള സ്‌പെഷ്യാലിറ്റി കൗണ്ടറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി റീട്ടെയില്‍ വിഭാഗങ്ങളുണ്ട്.

ഫ്രഷ് ഫുഡ് വിഭാഗത്തോട് ചേര്‍ന്നുള്ള വിശാലമായ ഫുഡ് കോര്‍ട്ട് എല്ലാവരുടേയും ആകര്‍ഷണമായിരിക്കും എന്നുറപ്പാണ്. സുഗമവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാന്‍ വിശാലമായ പാര്‍ക്കിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ വകുപ്പുകളിലും എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ അസാധാരണമായ മൂല്യം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+