ജനം കാത്തിരുന്ന ആ വന്‍ ഓഫറുമായി ലുലു: 10/15/20/30 പ്രമോഷന്‍ ലഭ്യമാകുക ഖത്തർ നിവാസികള്‍ക്ക്
ദോഹ: ഖത്തർ നിവാസികള്‍ക്ക് സന്തോഷ വാർത്തയുമായി ലുലു ഗ്രൂപ്പ്. ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 10/15/20/30 പ്രമോഷൻ വീണ്ടും ആരംഭിക്കുന്നതായി ലുലു ഗ്രൂപ്പ് അധികൃതർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ഓഫർ കാലയളവില്‍ 2000-ലധികം ഉൽപ്പന്നങ്ങള്‍ക് അവിശ്വസനീയമായ വിലക്കുറവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങള്‍, ടെക്സ്റ്റൈൽ, ഫുട്‌വെയർ, കോസ്മെറ്റിക്സ്, സ്പോർട്സ് ഉപകരണങ്ങൾ, ഹോം ഡെക്കോർ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ, തിരഞ്ഞെടുത്ത ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളും ഈ ഓഫറിൽ ഉൾപ്പെടുന്നു. ലുലുവിന്റെ വിശ്വസ്തരായ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങളും മറ്റ് കാര്യങ്ങളും നിറവേറ്റുന്നതിനായി ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.

പതിവ് പോലെ ഗുണനിലവാരത്തോടൊപ്പം തന്നെ വിലക്കുറവില്‍ മികച്ച ഷോപ്പിംഹ് അനുഭവമാണ് 10/15/20/30 പ്രമോഷന്റെ ഭാഗമായും ഒരുക്കിയിരിക്കുന്നത്. "10/15/20/30 പ്രമോഷൻ എല്ലായ്പ്പോഴും വൻ വിജയമാണ്. ഓരോ വർഷവും, ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ ഷോപ്പിംഗ് അനുഭവം സമ്പന്നമാക്കുന്നതിനും ഞങ്ങൾ ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കാൻ ശ്രമിക്കുന്നു." ഒരു ലുലു ജീവനക്കാരനെ ഉദ്ധരിച്ചുകൊണ്ട് ദ പെനിന്‍സുല റിപ്പോർട്ട് ചെയ്യുന്നു.
ലുലുവിന്റെ ഹോട്ട് ഫുഡ്, ബേക്കറി വിഭാഗങ്ങൾ അറബിക്, വെസ്റ്റേൺ, ചൈനീസ്, ദക്ഷിണേന്ത്യൻ, വടക്കേന്ത്യൻ വിഭവങ്ങളും ഓഫറില്‍ ലഭ്യമാക്കുന്നുണ്ട്. സ്കൂളുകൾ വീണ്ടും തുറക്കുന്ന ഈ സമയതിനാല്‍ തന്നെ സ്കൂളിലേക്ക് വേണ്ട എല്ലാ ആവശ്യ വസ്തുക്കള്‍ക്കൊപ്പം തന്നെ ഗിഫ്റ്റ് ഐറ്റസ, ചോക്ലേറ്റുകൾ, നട്‌സ് തുടങ്ങിയവയും ഓഫറില്‍ ലഭ്യമാണ്.
സെപ്റ്റംബർ 8 വരെ നീണ്ടുനിൽക്കുന്ന ബാക്ക്-ടു-സ്കൂൾ സേവേഴ്‌സ് പ്രമോഷന്റെ ഭാഗമായി സ്റ്റേഷനറി, ഗാഡ്‌ജെറ്റുകൾ, ബാക്ക്പാക്കുകൾ, ഫുട്‌വെയർ, ലഞ്ച്‌ബോക്സുകൾ തുടങ്ങിയ വിദ്യാർത്ഥികള്‍ക്ക് വേണ്ട എല്ലാ സാധനങ്ങളും വിലക്കുറവില്‍ സ്വന്തമാക്കാം. സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കുന്ന ഫാഷൻ സ്റ്റോർ പ്രമോഷൻ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ടി-ഷർട്ടുകൾ, ഡ്രസ്സുകൾ, ഹാൻഡ്ബാഗുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഫുട്‌വെയർ തുടങ്ങിയ വിശാലമായ ഫാഷൻ വസ്ത്രങ്ങളും ആക്സസറികളുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഷോപ്പിംഗിന്റെ ആവേശം വർധിപ്പിക്കുന്നതിനായി, ഖത്തറിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഒരു എക്സ്ക്ലൂസീവ് ഇ-റാഫിൾ കാമ്പെയ്‌നും നടക്കുന്നു. 2025 ഒക്ടോബർ 4 വരെ തുടരുന്ന ഈ കാമ്പെയ്‌നിൽ, 20 ഖത്തർ റിയാൽ മൂല്യമുള്ള പാരച്യൂട്ട് അഡ്വാൻസ്ഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താവിനും ഒരു ഇ-റാഫിൾ കൂപ്പൺ ലഭിക്കും. വിജയികള്‍ക്ക് ഒരു പുതിയ 2025 എംജി-ഇസഡ്എസ് കാർ (1.5L STD ബ്ലൂ) ഒപ്പം 10 വിജയികൾക്ക് 400 ഖത്തർ റിയാൽ മൂല്യമുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാനുള്ള അവസരമാണ് ഈ റാഫിളിലൂടെ ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഡ്രോ ഒക്ടോബർ 6-ന് ദോഹയിലെ ഡി-റിംഗ് റോഡിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications