Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയിലെ ലുലു 2028 ല്‍: പക്ഷെ മറ്റൊരു പദ്ധതി 3 മാസത്തിനുള്ളില്‍: എണ്ണയിലും നിക്ഷേപം തേടി നായിഡു യുഎഇയില്‍

ആന്ധ്രാപ്രദേശിലേക്ക് വന്‍നിക്ഷേപ സാധ്യതകള്‍ തേടി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ യു എ ഇ സന്ദർശനം. അബുദാബിയിലെ അൽ മരിയ ദ്വീപിൽ എഡിഎൻഒസി (അബുദാബി നാഷണൽ ഓയിൽ കമ്പനി) ഗ്ലോബൽ ട്രേഡിങ് പ്രതിനിധി അഹ്മദ് ബിൻ താലിത്തുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ആന്ധ്രപ്രദേശില്‍ പെട്രോകെമിക്കൽ, എണ്ണ, ഊർജ്ജ മേഖലകളിൽ വന്‍ നിക്ഷേപാവസരങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കി.

ആന്ധ്രയിലെ പെട്രോകെമിക്കൽ, എണ്ണ, എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗാസ്), ഗാസ് പ്രോസസ്സിങ്, പോർട്ട് ലോജിസ്റ്റിക്സ്, ഗ്രീൻ എനർജി മേഖലകളിലെ നിക്ഷേപാവസരങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വിശദീകരിച്ചു. ഈ മേഖലകളിൽ വൻ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആന്ധ്ര സർക്കാർ വലിയ ശ്രമങ്ങളാണ് നടത്തും. കൃഷ്ണപട്ടണം, മച്ചിലിപട്ടണം, രാമയപട്ടണം, കാക്കിനട തുറമുഖങ്ങളുടെ പരിസര പ്രദേശങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിക്ഷേപം നടത്താൻ കൂടുതൽ അനുയോജ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

lulu-andra-

"ഈ സഹകരണം ആന്ധ്രയെ ദേശീയ-അന്താരാഷ്ട്ര ഊർജ്ജ ഹബാക്കി മാറ്റും," എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഡ്നോക്കും ആന്ധ്രയും തമ്മിൽ സാങ്കേതിക സഹകരണത്തിനുള്ള ചർച്ചകള്‍ക്കായും യോഗത്തില്‍ ഇരു സംഘങ്ങളും തീരുമാനിച്ചു. എന്ന് നായിഡു പറഞ്ഞു. ഈ കൂടിക്കാഴ്ചകൾ ആന്ധ്രയുടെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അഡ്നോക്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ അഹ്മദ് ജാസിം അൽ സാബി, ജി42 ഇന്റർനാഷണൽ സിഇഒ മൻസൂർ അൽ മൻസൂരി എന്നിവരുമായും നായിഡു ചർച്ച നടത്തി. തങ്ങളുടെ സംസ്ഥാനത്ത് ബിസിനസ് ചെയ്യുന്നതിനുള്ള സാധ്യതകളും വേഗതയും അദ്ദേഹം ഈ കൂടിക്കാഴ്ചയിലും എടുത്ത് പറഞ്ഞു.

നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന സിഐഐ പങ്കാളിത്ത ഉച്ചകോടിയിലേക്ക് ഇരുവരേയും ക്ഷണിച്ച മുഖ്യമന്ത്രി 2026 ജനുവരി മുതൽ അമരാവതിയിൽ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സേവനങ്ങൾ ലഭ്യമാകുമെന്നും പറഞ്ഞു. അബുദാബിയിലെ വ്യവസായികളുമായുള്ള ഉച്ചഭക്ഷണ യോഗത്തിൽ പങ്കെടുത്ത നായിഡു, ആന്ധ്രാപ്രദേശിനെ ഒരു സാങ്കേതിക കേന്ദ്രമാക്കുക എന്ന തന്റെ ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു.

ഡാറ്റാ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഫിൻടെക്, ഹെൽത്ത് ടെക്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ഗവേണൻസ് എന്നിവയിലെ നിക്ഷേപ അവസരങ്ങളും ആന്ധ്രാപ്രദേശിൽ അദ്ദേഹം എടുത്തുപറഞ്ഞു. രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബിന്റെ സഹായത്തോടെ ആന്ധ്രാപ്രദേശിൽ ഇന്നൊവേഷൻ ഇക്കോ സിസ്റ്റം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎഇയിലെയും ആന്ധ്രാപ്രദേശിലെയും ടെക്നോളജി കമ്പനികൾ തമ്മിലുള്ള ഏകോപനത്തിനായി ഒരു വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജി42 സിഇഒ മനു കുമാർ ജെയിൻ, എഡിഐസി ഗ്ലോബൽ ഹെഡ് ലളിത് അഗർവാൾ, ഐഎച്ച്സി സിഇഒ അജയ് ഭാട്ടിയ, വിയോ ബാങ്ക് സിഇഒ ജയേഷ് പട്ടേൽ, പോളിഗൺ മോർഫിക് സിഇഒ ജയന്തി കാനാനി, ട്രക്കർ സിഇഒ ഗൗരവ് ബിശ്വാസ്, പോളിസിബസാർ സിഇഒ യാഷിസ് ധിയ, ഇൻഷുറൻസ് മാർക്കറ്റ് സിഇഒ അവിനാശ്, ഇൻഷോർട്ട്സ് സിഇഒ അസ്ഹർ ഇക്ബാൽ, ജിഐഐ സിഇഒ പങ്കജ് ഗുപ്ത, നൂൺ സിഇഒ ഫറാസ് ഖാലിദ്, ഇൻസെപ്ഷൻ സിഇഒ ആശിഷ് കോശി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ചെയർമാന്‍ യൂസഫ് അലിയുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. ആന്ധ്രയിലെ വിശാഖപട്ടണത്ത് ലുലു നിർമ്മിക്കുന്ന ഷോപ്പിങ് മാള്‍ 2028 ല്‍ ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് യൂസഫ് അലി മുഖ്യമന്ത്രിയോട് വ്യക്തമാക്കി. വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം 3 മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്നും ഇത് ആന്ധ്രയിലെ കർഷകർക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് യൂസഫലിയെ ചന്ദ്രബാബു നായിഡു ക്ഷണിക്കുകയും ചെയ്തു.

ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് മന്ത്രി ബിസി ജനാർദൻ റെഡ്ഡി, വ്യവസായ മന്ത്രി ടിജി ഭരത്, സാമ്പത്തിക വികസന ബോർഡ് ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിയെ യു എ ഇ യാത്രയില്‍ അനുഗമിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+